Updated on: 4 December, 2020 11:19 PM IST
photo-courtesy- agronfoodprocessing.com

ജൈവ ഗൃഹം സംയോജിത കൃഷിരീതിക്ക് ഗുരുവായൂര്‍ പൂക്കോട് കൃഷിഭവന്‍ അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ സ്ഥല പരിമിതിയും പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ വിളവ് നേടുക എന്ന കൃഷിരീതിയാണ് ജൈവ ഗൃഹം സംയോജിത കൃഷിരീതി. സ്വയംപര്യാപ്തത സാധ്യമാകും വിധം സംയോജിത കൃഷിരീതി ഓരോ വീടുകളിലും തുടങ്ങാനെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പോഷക സുരക്ഷ ഉറപ്പുവരുത്തുക, ശാസ്ത്രീയ കൃഷി രീതി അനുവര്‍ത്തിക്കുക വഴി പുരയിടത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, തേനീച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് പരമാവധി ആദായം ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. ജൈവ ഗൃഹം പദ്ധതി പ്രകാരം 30,000 രൂപ മുതല്‍ 50,000 വരെ ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ള കര്‍ഷകര്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് ജൂണ്‍ 7നകം പൂക്കോട് കൃഷിഭവനില്‍ നേരിട്ട് എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പൂക്കോട് കൃഷിഭവനുമായി ബന്ധപ്പെടുക.

Guruvayur pookode agriculture office invited application for integerated micro farming . it aims for agriculture,animal husbandry ,fisheries and bee keeping in house premises. Gvernment provides Rs.30,000/- to 50,000 for its implementation.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം പദ്ധതി, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

English Summary: Jaiva Griham - integrated farming - application invited
Published on: 27 May 2020, 01:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now