റീ ബിൽഡ് കേരള ഇനിഷ്യേയേറ്റീവ് പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകളിൽ പ്രളയബാധിത ഉപജീവനകൃഷി നടപ്പാക്കുന്നു. 2018, 2019 വർഷങ്ങളിലെ പ്രളയബാധിതരുടെ ഉപജീവന മാർഗ്ഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വന്നൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള ആർത്താറ്റ്, ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, കടവല്ലൂർ, കാട്ടകാമ്പാൽ, കണ്ടാണശ്ശേരി, കുന്നംകുളം, പോർക്കുളം, വേലൂർ എന്നീ കൃഷിഭവനുകളിൽ സംയോജിത കൃഷി രീതിയായ 'ജൈവഗൃഹം' നടപ്പിലാക്കുന്നത്. ഇതിന് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവർക്ക് അപേക്ഷിക്കാവുന്ന തരത്തിലാണ് പദ്ധതി. സ്വന്തമായി അഞ്ച് സെന്റോ അതിൽ കൂടുതലോ ഉള്ള പാട്ടകൃഷി ചെയ്യുന്നവർക്കും അവസരമുണ്ട്. ഗുണഭോക്താക്കൾ മുഴുവൻ സമയ കർഷകരാവണം. ഓരോരുത്തരും വിവിധ കാർഷിക വിളകളുടെ കൃഷി, പുഷ്പകൃഷി, തീറ്റപ്പുൽകൃഷി, അസോള, കൂൺകൃഷി, തേനീച്ച വളർത്തൽ, ബയോഗ്യാസ് യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, കറവപ്പശു, എരുമ, ആട്, കോഴി, താറാവ്, കാട, മുയൽ, പന്നി, മത്സ്യകൃഷി, തിരിനന, കണിക ജലസേചനം, കിണർ റീചാർജിങ് തുടങ്ങിയവയിൽ അഞ്ചോ അതിലധികമോ സംരംഭങ്ങൾ നിർബന്ധമായും നടപ്പാക്കണമെന്നും നിർദേശമുണ്ട്.
അഞ്ച് സെന്റ് മുതൽ 30 സെന്റ് വരെ 30000 രൂപ, 31 മുതൽ 40 സെന്റ് വരെ 40000 രൂപ, 41 മുതൽ 2 ഹെക്ടർ വരെ 50000 രൂപ എന്നിങ്ങനെയാണ് ധനസഹായം. പ്രളയത്തിൽ കൃഷി നശിച്ചവർ, യുവതി-യുവാക്കൾ, പട്ടിക ജാതിക്കാർ, കൂടുതൽ സംരംഭങ്ങൾ ചെയ്യാൻ താൽപര്യമുള്ളവർ, 40 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന നൽകുണ്ട്. ഓരോ സംരംഭത്തിന്റേയും യൂണിറ്റ് കോസ്റ്റ് കണക്കാക്കിയാണ് ധനസഹായമെന്നും ചൊവ്വന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
( Application invited from 2018&2019 flood affected people of Chowannur block for integrated farming project Jaivagriham ,an initiative of Re-building Kerala. Those who have a minimum of 5 cents and maximum of 2 hectares can apply for various assistance. Those who farm on lease land can also apply. People can contact Chowannur Agriculture Asst.Director )
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തിൽ കൃഷി വളരുകയാണോ തളരുകയാണോ