സംസ്ഥാന സർക്കാരിൻറെ കഴിഞ്ഞവർഷത്തെ പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന് കർഷക തിലകമായി തെരഞ്ഞെടുത്ത കുമാരി ജയലക്ഷ്മിയെ തേടി അഭിനന്ദന പ്രവാഹം. ജയലക്ഷ്മി നട്ടുവളർത്തിയ പേര തൈ സുരേഷ് ഗോപി എം പി നരേന്ദ്രമോദിക്ക് കൈമാറിയ വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചക്ക് കാരണമായിട്ടുണ്ട്.
ജൈവ കൃഷി ചെയ്യുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനക്കത്ത് അയക്കാറുണ്ട്.
ഇത്തരത്തിൽ അഭിനന്ദനം ലഭിച്ച വിദ്യാർത്ഥിയാണ് പന്തളം ഇളനാട് ആഞ്ജനേയത്തിൽ കെ എസ് സജീവൻറെ മകൾ ജയലക്ഷ്മി.
Suresh Gopi handed over the plant to Prime Minister Narendra Modi, given by young girl Jayalakshmi from Pathanapuram.
കഴിഞ്ഞദിവസം പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ച സുരേഷ് ഗോപി ജയലക്ഷ്മിയെ ആദരിക്കുകയും, ജയലക്ഷ്മി നൽകിയ പേരയുടെ തൈ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് ഇത് കൈമാറുമെന്ന് ഉറപ്പു നൽകിയാണ് അദ്ദേഹം അന്ന് മടങ്ങിയത്.ഇന്നലെ രാവിലെ സുരേഷ് ഗോപി ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടു ജയലക്ഷ്മിയുടെ ഈ കൊച്ചു സമ്മാനം അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു.
ഇക്കാര്യം ചിത്രം സഹിതം അദ്ദേഹത്തിൻറെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഔദ്യോഗികവസതിയിൽ തൈ നടുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും സുരേഷ് ഗോപി എംപി പറഞ്ഞു.
ജയലക്ഷ്മിയുമായി കൃഷി ജാഗരൺ നടത്തിയ പ്രത്യേക അഭിമുഖം കാണാം
https://www.youtube.com/watch?v=GKxAg2cKx5w