Features

മനസ്സുനിറയെ കൃഷിയുമായി ഒരു മിടുക്കി

ജയലക്ഷ്മി

കൃഷി ചെയ്യാൻ പ്രായമല്ല മനസ്സാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടി കർഷക. ഒത്തിരി പേർക്ക് പ്രചോദനമാകുന്ന ഒരു മിടുക്കി. അതെ പറഞ്ഞു വരുന്നത് കേരള സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ സ്കൂൾ വിദ്യാർത്ഥികളിലെ മികച്ച കർഷകയ്ക്കുള്ള കർഷക തിലക അവാർഡ് സ്വന്തമാക്കിയ കുമാരി ജയലക്ഷ്മിയെ കുറിച്ചാണ്.

പന്തളം എൻഎസ്എസ് ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ജയലക്ഷ്മി ഇന്ന് പുരസ്കാര നിറവിൽ ആണ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കെ എസ് സഞ്ജീവന്റയും പോളിടെക്നിക് അധ്യാപികയായ ദീപ്തിയുടെയും മകളാണ് ജയലക്ഷ്മി. കുളനട ഉളനാട് ആഞ്ജനേയം വീട്ടുമുറ്റത്തിന്റെ അങ്കണം ഇന്ന് നിറയെ വിവിധയിനം പച്ചക്കറികൾ കൊണ്ടുള്ള ഒരു കൂടാരം ആണ്.

This child farmer has proven that mind is not the age to cultivate. A masterpiece that inspires a lot of people. Yes, it is about Kumari Jayalakshmi who won the Kerala State Government's Karshaka Tilaka Award for Best Farmer among School Students this year.

പഠനത്തിന്റെ തിരക്ക് ഒഴിഞ്ഞാൽ ഏറെ സമയം ജയലക്ഷ്മി ഇവിടെ തന്നെയാണ്. അത്രമേൽ ജയലക്ഷ്മിക്ക് പ്രിയപ്പെട്ടതാണ് തൻറെ കൃഷിയിടവും കൃഷിയും. മണ്ണിനെ മനസ്സുനിറയെ സ്നേഹിക്കുകയും ആ മണ്ണിൽ പൊന്നു വിളയിക്കുകയും ചെയ്ത ജയലക്ഷ്മി ഇന്ന് സഹപാഠികൾക്ക് ഇടയിൽ മാത്രമല്ല താരം സമൂഹത്തിനാകെ പ്രചോദനമാണ്. ഒരു കുഞ്ഞിനെ പരിപാലിക്കുന്ന അതേ സൂക്ഷ്മതയോടെയും സ്നേഹത്തോടെയും ആണ് ജയലക്ഷ്മി തൻറെ കൃഷി നോക്കുന്നത്.വളർച്ചയുടെ ഓരോ ഘട്ടവും നിരീക്ഷിക്കുകയും, കീടങ്ങൾ വരാതെ സൂക്ഷിക്കുകയും, യഥാസമയം അവയ്ക്ക് വെള്ളവും പോഷണവും നൽകി പരിപാലിക്കുകയും ചെയ്യുന്നു ഈ മിടുക്കി.

ജയലക്ഷ്മിക്ക് കൃഷിയോടുള്ള താല്പര്യം പാരമ്പര്യമായി കിട്ടിയതോ അല്ലെങ്കിൽ ഏതെങ്കിലും പരിശീലനത്തിലൂടെ സ്വന്തമാക്കിയതോ അല്ല. കുട്ടിക്കാലം മുതലേ പൂക്കളോട് തോന്നിയ ഇഷ്ടം മനസ്സിൽ സൂക്ഷിക്കുകയും അവൾ വളർന്നപ്പോൾ അത് വിവിധതരം പച്ചക്കറികളോടും പഴങ്ങളോടും ഉള്ള ഇഷ്ടം ആയി പരിവർത്തനം ചെയ്യുകയാണ് ചെയ്തത്. വീട്ടിലെ കൃഷിക്കൊപ്പം സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്കും ജയലക്ഷ്മി നേതൃത്വം നൽകുന്നു. കടയിൽ നിന്ന് വാങ്ങുന്ന മുളകിന്റെ അരി ശേഖരിച്ചും,കിളിപ്പിച്ചും പച്ചക്കറികളുടെ വിത്തുകൾ ശേഖരിച്ചു മുളപ്പിച്ചും ആണ് ആദ്യമായി ജയലക്ഷ്മി പച്ചക്കറിതോട്ടം ഒരുക്കിയത്.

പൂർണമായും ജൈവരീതിയിൽ ആണ് കൃഷിയെല്ലാം. മറ്റുള്ളവരിൽ നിന്ന് ജയലക്ഷ്മിയെ വ്യത്യസ്തമാക്കുന്നത് തൻറെ സ്കൂൾ ബാഗിൽ സൂക്ഷിച്ചിരിക്കുന്ന കൃഷി പാഠത്തിൻറെ ബുക്കുകൾ ആണ്. ഓരോ വിളകളും കൃഷിയിറക്കുന്ന സമയവും, അതിൻറെ യഥാസമയം ഉള്ള പരിപാലനമുറകളും കൃത്യമായി ഈ മിടുക്കി എഴുതിവെച്ചിരിക്കുന്നു. ശാസ്ത്രീയമായി അടുക്കും ചിട്ടയോടെ കൃഷിചെയ്താൽ കൃഷി വിജയകരം ആകും എന്നാണ് ഈ കൗമാരക്കാരി അവകാശപ്പെടുന്നത്. വീട്ടുകാർ മാത്രമല്ല സ്കൂൾ അധികൃതരും കൃഷിവകുപ്പും എല്ലാം സഹായവും പ്രോത്സാഹനങ്ങളും നൽകി ജയലക്ഷ്മിക്ക് ഒപ്പം നിൽക്കുന്നു.

ഈയൊരു ചെറിയ പ്രായത്തിൽ തന്നെ കൃഷിയിലൂടെ ഒരു വരുമാനം കണ്ടെത്തുവാനും ജയലക്ഷ്മിക്ക് കഴിഞ്ഞിരിക്കുന്നുവെന്നത് ഏറെ പ്രശംസനീയം തന്നെ..
ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ജയലക്ഷ്മിക്ക് സാധിക്കട്ടെ. ജയലക്ഷ്മി തൻറെ കൃഷി വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ കൃഷി ജാഗരൺ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ നാളെ എത്തുന്നു കൃത്യം 3 മണിക്ക്.


English Summary: it is about Kumari Jayalakshmi who won the Kerala State Government's Karshaka Tilaka Award for Best Farmer among School Students this year

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine