1. News

ഇൻഫോസിസിലേക്ക് പുതുമുഖങ്ങൾക്ക് മികച്ച അവസരങ്ങൾ; ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കൂ

നീണ്ട വർഷത്തെ അനുഭവസമ്പത്തും ആവശ്യമില്ല. പ്രോസസ് എക്‌സിക്യൂട്ടീവ് (Process Executive)തസ്തികയിലേക്കാണ് ആര്‍ട്‌സ്, സയന്‍സ്, ബിടെക് എന്നീ മേഖലകളിലെ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Anju M U
job
ഇൻഫോസിസിൽ മികച്ച അവസരങ്ങൾ

ഐ.ടി മേഖലയിലെ ഉദ്യോഗാർഥികളുടെ സ്വപ്നതൊഴിലാണ് ഇൻഫോസിസ്. ഇപ്പോഴിതാ, ആര്‍ട്‌സ്, സയന്‍സ്, ബിടെക് എന്നീ മേഖലകളിലെ ബിരുദധാരികൾക്കായി മികച്ച തൊഴിലവസരങ്ങളാണ് ഇൻഫോസിസ് തുറന്നിടുന്നത്. നീണ്ട വർഷത്തെ അനുഭവസമ്പത്തൊന്നും ആവശ്യമില്ലെന്നതാണ് ഇതിന്റെ ആകർഷകമായ ഘടകം. അതായത്, പ്രോസസ് എക്‌സിക്യൂട്ടീവ് (Process Executive)തസ്തികയിലേക്ക് ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡ് (Infosys BPM Limited)പുതുമുഖങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബെംഗളൂരുവിലേക്കാണ് നിയമനം. എന്നാൽ ബിസിനസ് ആവശ്യകതകളും പ്രവർത്തനങ്ങളും അനുസരിച്ച് ലൊക്കേഷനിൽ പിന്നീട് മാറ്റം വരുത്തിയേക്കും.

അപേക്ഷകൾ അയക്കേണ്ടതെങ്ങനെ?

https://career.infosys.com/joblist എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേൽപ്പറഞ്ഞ ബിരുദധാരികൾ തങ്ങളുടെ സാധുവായ ഇ- മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് അപേക്ഷ അയക്കേണ്ടത്.

ഘട്ടം 1: ഇന്‍ഫോസിസിന്റെ ഔദ്യോഗിക വെബ്സൈറ്റായ career.infosys.com സന്ദർശിക്കുക.

ഘട്ടം 2: ഹോം പേജിലെ, കരിയര്‍ വിഭാഗം തെരഞ്ഞെടുക്കുക.

ഘട്ടം 3: റിക്രൂട്ട്‌മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക.

ഘട്ടം 4: രജിസ്ട്രേഷൻ ചെയ്യുക.

ഘട്ടം 5: ആവശ്യമായ യോഗ്യതകളും രേഖകളും നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഭാവിയിലെ ആവശ്യങ്ങൾക്കായി ഫോമിന്റെ പ്രിന്റ് ഔട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് നല്ലതാണ്.
ഇൻഫോസിസിൽ ഉദ്യോഗാർഥികൾക്കുള്ള ചുമതലകൾ

സ്റ്റേക്ക് ഹോള്‍ഡേഴ്‌സില്‍ നിന്ന് ലഭിക്കുന്ന ഓർഡർ പ്രോസസ്സ് ചെയ്യുന്നതിനും ഈ ഓർഡറുകൾ നിർദിഷ്ട സമയപരിധിക്കുള്ളില്‍ സുഗമമായി പ്രോസസ് ചെയ്യുന്നതിനുമാണ് പ്രധാനമായുമുള്ള ഉത്തരവാദിത്തങ്ങൾ.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഐടി കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ് ലിമിറ്റഡ്. മുൻപ് ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് എന്നായിരുന്നു കമ്പനി അറിയപ്പെട്ടിരുന്നത്. 1981ല്‍ ഡോ. എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് ഇൻഫോസിസ് സ്ഥാപിക്കപ്പെട്ടത്. ഇന്‍ഫോസിസിന്റെ അനുബന്ധ സ്ഥാപനമായ ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡ് 2002ലും സ്ഥാപിതമായി. ബെംഗളൂരുവാണ് ഇതിന്റെ ആസ്ഥാനം. നിലവില്‍ 43,000ത്തിലധികം ജീവനക്കാരാണ് ഇന്‍ഫോസിസ് ബിപിഎമ്മിൽ ജോലി ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറിയിൽ സ്വയം പര്യാപ്തമാകണം- മന്ത്രി കെ രാജൻ

വിവിധ അവസരങ്ങൾ

ഐടി മേഖലയിൽ തൊഴിൽ തേടുന്നവർക്കായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിസിനസ് പ്രോസസ് സര്‍വീസും (ബിപിഎസ്) അവസരങ്ങൾ തുറന്നിട്ടുകഴിഞ്ഞു.

ബിസിനസ്, സയന്‍സ്, ആര്‍ട്സ് കോഴ്സുകളില്‍ ബിരുദമുള്ള പുതുമുഖങ്ങളെയാണ് നിയമനത്തിനായി ക്ഷണിച്ചിട്ടുള്ളത്. അവസാന വര്‍ഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. tcs.com/career എന്ന വെബ്‌സൈറ്റിലൂടെ 2022 ജനുവരി 7നകം അപേക്ഷ സമർപ്പിക്കണം.
മെഡിസിന്‍, എഞ്ചിനീയറിങ്, നഴ്സിങ്ങ്, ഫാര്‍മസി എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി അവസരം കാത്തിരിക്കുന്ന നിർധനരായ പെണ്‍കുട്ടികൾക്ക് നൽകുന്ന വിന്നി സൺ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് (Winnie Sun Scholarship Programme) അപേക്ഷ ക്ഷണിച്ചു. ജനുവരി 31നകം അപേക്ഷ സമർപ്പിക്കണമെന്നാണ് അറിയിപ്പ്.

English Summary: Job opportunities for freshers in Infosys

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds