1. News

കാർഷികമേഖലയിൽ ജോലി ഒഴിവ്, സൗജന്യ തൈ വിതരണം, പരിശീലന പരിപാടികൾ- അറിയാം കാർഷിക വാർത്തകൾ 1/2/2022

1.പത്തനംതിട്ട ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 8-ന് രാവിലെ 11 മണിക്ക് പന്തളം കടയ്ക്കാവൂര്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫിസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

Priyanka Menon
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1.പത്തനംതിട്ട ജില്ലയില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 8-ന് രാവിലെ 11 മണിക്ക് പന്തളം കടയ്ക്കാവൂര്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫിസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

A walk-in interview will be conducted on February 8 at 11 am at the office of the Atma Project Director, Kadalam, Kadakkavur, Pandalam for appointment on contract basis to the post of Block Technology Manager in the Agricultural Technology Management Agency (Atma) in Pathanamthitta District.

കൃഷി/വെറ്ററിനറി/ഡെയറി/ഫിഷറീസ് എന്നിവയിര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുളള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. താല്‍പര്യമുളളവര്‍ ഫെബ്രുവരി 8-ന് രാവിലെ 10.30 മണിക്ക് പൂരിപ്പിച്ച ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734-296180, 9383471982 എന്നീ ഫോണ്‍ നമ്പരുകളിലോ, പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക

2. ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഫെബ്രുവരി 1 രാവിലെ 11 മണി മുതല്‍ ഹൈ ടെക് ഡയറി ഫാമിംഗ് എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഇന്ന് രാവിലെ 10.30 വരെ 0476 2698550, 8075028868 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, 8075028868 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചുനല്‍കിയോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. xqw-jqat-weh എന്നതാണ് ഗൂഗിള്‍ മീറ്റ് ലിങ്ക്.

3. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിനായി ഫെബ്രുവരി 01-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്കറബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാദ്ധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.

4.ഐ.സി.എ.ആറിന്റെ കീഴിലുളള ദേശീയവിജ്ഞാന വ്യാപന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കന്യാകുമാരി ആസ്ഥാനമായ മാനേജിന്റെ (MANAGE) നോഡല്‍ ഏജന്‍സിയായ സ്റ്റെല്ലാമേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 45 ദിവസത്തെ AC&ABC കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. +2, വി.എച്ച്.എസ്.സിയാണ് അടിസ്ഥാന യോഗ്യത. സയന്‍സ് ഗ്രൂപ്പുകാര്‍, അഗ്രിക്കള്‍ച്ചര്‍, ബയോളജി, ഡിഗ്രി, ഡിപ്ലോമയുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷാ തീയതി ഒന്നാം ബാച്ച് ഫെബ്രുവരി 22, രണ്ടാം ബാച്ച് ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387212005, 944397588 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സ്റ്റെല്ലാമേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, കോട്ടക്കാരൈ റോഡ്, കന്യാകുമാരി-629702.

5. നാളികേര വികസന കോര്‍പ്പറേഷനും വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രവും സംയുക്തമായി കേരള സര്‍ക്കാരിന്റെ പച്ച തേങ്ങ സംഭരണപദ്ധതി പ്രകാരം നാളികേര സംഭരണം ആരംഭിച്ചു. കൃഷിഭവനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രവൃത്തി ദിവസവും 10 മണി മുതല്‍ 4 മണി വരെ വേങ്ങേരിയിലുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലുള്ള നാളികേര ഡ്രയര്‍ യൂണിറ്റില്‍ കിലോക്ക് 32 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും പച്ച തേങ്ങ സംഭരിക്കും. കൃഷിഭവന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള ഒരു വര്‍ഷത്തെ ഉത്പാദനത്തിന്റെ ആറിലൊന്നു തൂക്കം 2 മാസത്തിലൊരിക്കല്‍ താങ്ങുവില പ്രകാരം എടുക്കും.

6.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) സോയില്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്’ എന്ന ഓണ്‍ലൈന്‍ വിദൂര പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ആണ് പഠനമാദ്ധ്യമം. 

താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2022 ഫെബ്രുവരി 24 ആണ്. കോഴ്‌സുകള്‍ 2022 ഫെബ്രുവരി 25 ന് തുടങ്ങുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.celkau.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കായി celkau@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 7559070461, 9497353389, 9567190858 എന്നീ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

7. തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സ്‌കിലെ നഗരസഭ കൃഷിഭവനില്‍ പേര തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൃഷി ഭവനില്‍ നിന്നും സൗജന്യമായി വാങ്ങാവുന്നതാണെന്ന് കൃഷിഓഫീസര്‍ അറിയിച്ചു

English Summary: Job Vacancies in Agriculture, Free Seedling Distribution, Training Programs Know Agriculture News 1/2/2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds