Updated on: 28 October, 2021 10:34 AM IST
കേരള സർവകലാശാലയിൽ അധ്യാപകന്റെ ഒഴിവ്

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ കേരള പഠന വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ഒരു അധ്യാപകന്റെ ഒഴിവാണുള്ളത്.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15 (തിങ്കളാഴ്ച) രാവിലെ 8.30ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് യോഗ്യതയുടെ അസല്‍ രേഖകളും പകര്‍പ്പുകളുമായി ഏത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9847678407 എന്ന നമ്പറിൽ ബന്ധപ്പെടുക.

ജിയോളജിയിൽ പ്രോജക്ട് ഫെല്ലോ

കേരള സര്‍വകലാശാലയുടെ ജിയോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. താല്‍ക്കാലിക ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി ബയോഡേറ്റയും വിദ്യാഭ്യാസ– പ്രവൃത്തി പരിചയ രേഖകളും സഹിതം shajigeology@keralauniversity.ac.in എന്ന മെയിലിലേക്ക് അയക്കണം. നവംബര്‍ അഞ്ചാണ് അവസാന തിയതി. വിശദ വിവരങ്ങള്‍ www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

കരാർ നിയമനം

കേരളാ ഡെവലപ്പമെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റെജിക് കൗൺസിലിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www. cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വനിതാ പോളിടെക്‌നിക് കോളേജിൽ താത്കാലിക ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവ്. എം.എസ്‌സി ഫിസിക്‌സ്, NET യോഗ്യതയുളള ഉദ്യോഗാർഥികൾക്കായാണ് നിയമനം.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ഒക്ടോബർ 29 വ്യാഴാഴ്‌ച രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് www. gwptctvpm.org സന്ദർശിക്കുക.

കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗത്തിൽ താത്ക്കാലിക ഒഴിവ്

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗത്തിൽ താത്ക്കാലിക അധ്യാപക ഒഴിവ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ ഈ മാസം 29ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിപ്പ്.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

എൽബിഎസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്‌ട്‌ വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്.

താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുമുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളമായി നവംബർ 6ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്

വനിതാ കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം– 695 004 എന്ന വിലാസത്തിൽ നവംബർ എട്ടിനകം ലഭ്യമാക്കണം.

English Summary: job vacancy in Kerala University
Published on: 28 October 2021, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now