1. News

ജ്യോതിബ ഫുലെ ശ്രമിക് കന്യാദൻ യോജന പദ്ധതി: പെൺമക്കൾക്ക് സർക്കാരിൽ നിന്ന് സഹായം ലഭിക്കും

സായാഹ്നത്തിൽ നിങ്ങൾ തണുത്തതും സ്വാദിഷ്ടവുമായ മിൽക്ക് ഷേക്കിനായി തയ്യാറെടുക്കുകയാണെങ്കിൽ, ചില എളുപ്പമുള്ള മിൽക്ക് ഷേക്ക് പാചകക്കുറിപ്പുകൾ എങ്ങനെ തയ്യാറാക്കാം...

Saranya Sasidharan
Jyotiba Phule Shramik Kanyadan Yojana Scheme
Jyotiba Phule Shramik Kanyadan Yojana Scheme

സംസ്ഥാനത്തെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പെൺമക്കളുടെ വിവാഹം നടത്തി അവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ : ഗ്യാസ് ഡിസ്ട്രിബ്യൂഷൻറെ സബ് ഡീലര്‍ഷിപ്പ്: വെറും 1,500 രൂപ കൊണ്ട് വരുമാനം നേടാം

കഴിഞ്ഞ അഞ്ച് വർഷമായി ലേബർ വെൽഫെയർ കൗൺസിലിന്റെ ജ്യോതിബ ഫൂലെ ശ്രമിക് കന്യാദൻ യോജന ( Labor Welfare Council's - Jyotiba Phule Shramik Kanyadan Yojana) ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പെൺമക്കളുടെ വിവാഹം നടത്തി കൊടുക്കുന്ന ഈ പദ്ധതി, സംസ്ഥാനത്തെ പാവപ്പെട്ട പെൺമക്കൾക്ക് അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സംരംഭത്തിന് കീഴിൽ ഇതുവരെ 769 തൊഴിലാളികളുടെ പെൺമക്കൾ വിവാഹിതരായിട്ടുണ്ട്. സന്തുഷ്ടവും ദാമ്പത്യവുമായ ജീവിതം നയിക്കുന്നതിലൂടെ, പാവപ്പെട്ട പെൺകുട്ടികളുടെ വീടുകളിൽ സന്തോഷം വ്യാപിപ്പിച്ചു എന്നും ദരിദ്ര കുടുംബങ്ങൾക്ക് വിവാഹത്തിനായി സർക്കാർ 1.44 കോടി രൂപ സമ്മാനമായി നൽകിയിട്ടുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

ആദിത്യനാഥ് പറയുന്നതനുസരിച്ച്, ഉത്തർപ്രദേശ് സർക്കാരിലെ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി സംസ്ഥാന സർക്കാർ എപ്പോഴും അഭൂതപൂർവമായ ശ്രമങ്ങൾ നടത്തുന്നു എന്നാണ്.

"സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിൽ യോഗി സർക്കാർ ആശങ്കാകുലരാണ്, അത്കൊണ്ട് തന്നെ ഇതിനെ സഹായിക്കുന്നതിന് വേണ്ടി ജ്യോതിബ ഫുലെ ശ്രമിക് കന്യാദാൻ യോജന സ്ഥാപിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ : നവ ജീവൻ സുവിധ പ്ലസ്: മുതിര്‍ന്ന പൗരൻമാര്‍ക്ക് സബ്‍സിഡിയോടെ വായ്പ

"നിർധനരായ പെൺമക്കൾക്ക് വിവാഹത്തിന് സഹായിക്കുന്നതിനായി 51,000 രൂപ സമ്മാനമായി നൽകി," അദ്ദേഹം പറഞ്ഞു.

2017-2018ൽ യോഗി സർക്കാർ 240 ഗുണഭോക്താക്കൾക്ക് 36 ലക്ഷം രൂപയും, 2018-19ൽ 164 ഗുണഭോക്താക്കൾക്ക് 24.60 ലക്ഷം രൂപയും, 2019-20ൽ 154 ഗുണഭോക്താക്കൾക്ക് 23.10 ലക്ഷം രൂപയും, 2019-20ൽ 11.40 ലക്ഷം പേർക്ക് 11.40 ലക്ഷം രൂപയും നൽകി. എന്നാൽ 2021-22 വർഷത്തിൽ 137 ഗുണഭോക്താക്കൾക്ക് 50 ലക്ഷം രൂപ കൈമാറി.

ബന്ധപ്പെട്ട വാർത്തകൾ : ലോണുകൾ എളുപ്പത്തിൽ ക്ലോസ് ചെയ്യാൻ സഹായിക്കുന്ന ടിപ്പുകൾ

പാവപ്പെട്ടവരോട് മാന്യമായി പെരുമാറുകയും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കൂടാതെ, അവരെ സാമ്പത്തികമായി സഹായിച്ചുകൊണ്ട്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ്.

English Summary: Jyotiba Phule Shramik Kanyadan Yojana Scheme: Daughters Will Get Government Assistance

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters