Updated on: 4 December, 2020 11:19 PM IST
cow in Dairy farm

ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ആഗസ്റ്റ് 17 മുതൽ കേരള ഫീഡ്‌സ് , മിൽമ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്‌സിഡി നിരക്കിൽ നൽകാൻ സർക്കാർ തീരുമാനിച്ചു.

The Government have decided to provide Rs.400 per sack of Kerala Feeds and Milma Fodder sacks from August 17 to the milk farmers in dairy cooperatives.

ഏപ്രിൽ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തിൽ പരമാവധി 5 ചാക്ക് കാലിത്തീറ്റ ഒരു കർഷകന് എന്ന നിലയിൽ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും. 10 ലിറ്ററിന് താഴെ  പാൽ നൽകുന്നവർക്ക്  ഒരു ചാക്ക് , 10 മുതൽ 20 ലിറ്റർ വരെ പാൽ നൽകുന്നവർക്ക് 3 ചാക്കും,  20 ലിറ്ററിന് മുകളിൽ പാൽ നൽകുന്നവർക്ക് 5 ചാക്കും എന്നിങ്ങനെയാണ് കാലിത്തീറ്റ നൽകുന്നത്.

1,11,914 ക്ഷീരകർഷകരിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡിനായുള്ള അപേക്ഷകൾ സ്വീകരിക്കും. അതിൽ 95,815 അപേക്ഷകൾ വിവിധ ബാങ്കുകളിൽ എത്തിക്കുകയും ചെയ്തു. 13,869 കർഷകർക്ക് ഇതുവരെ 88.2 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ബാങ്കുകൾ മുഖേന അനുവദിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് പാൽ സംഭരണ, വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അടിയന്തിര സഹായമായി 10000 രൂപ ക്ഷീരവികസന വകുപ്പ് ലഭ്യമാക്കും.

ക്ഷീരസംഘങ്ങളിലൂടെ സർക്കാർ ധനസഹായത്തോടു കൂടി 8500 ടൺ വൈക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷീര ഗ്രാമം പദ്ധതി

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി

ക്ഷീര സാന്ത്വനം പദ്ധതിയില്‍ 

കന്നുകാലി കർഷകർക്ക് 25

 

English Summary: Kaleetheeta subsidy
Published on: 13 August 2020, 06:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now