Updated on: 21 May, 2021 8:19 PM IST
കാംകോ നൽകിയ കട്ടിൽ, മെത്ത, ബെഡ്‌ഷീറ്റ് , പി പി ഇ കിറ്റ് മുതലായവ നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ പി വി കുഞ്ഞും വൈസ് പ്രസിഡന്റ സന്ധ്യാ നാരായണ പിള്ളയും ചേർന്ന് ഏറ്റുവാങ്ങി.

നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തനമാരംഭിക്കുന്ന ഗ്രാമപ്പഞ്ചായത്തിലെ രണ്ടാമത് കോവിഡ് ചികിത്സാ കേന്ദ്രത്തിന് കട്ടിൽ, മെത്ത, ബെഡ്‌ഷീറ്റ് , പി പി ഇ കിറ്റ് മുതലായവ കാംകോ വാങ്ങി നൽകി.

നൽകിയ വസ്തുക്കളുടെ കൈമാറ്റം കാംകോ ജനറൽ മാനേജർ എം കെ ശശികുമാർ നിർവഹിച്ചു. നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ പി വി കുഞ്ഞും വൈസ് പ്രസിഡന്റ സന്ധ്യാ നാരായണ പിള്ളയും ചേർന്ന് സാമഗ്രികൾ ഏറ്റുവാങ്ങി.

കാംകോ മാനേജിങ് ഡയറക്ടർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. കാംകോ മാനേജർ വി എസ് രാജീവ് , തൊഴിലാളി യൂണിയൻ പ്രതിനിധികളായ കെ പി പുരുഷോത്തമൻ, സി എൻ ഷിജു , ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജി സുരേഷ്, ആന്റണി കയ്യാല, ജെസ്സി ജോർജ് , പഞ്ചായത്ത് അംഗങ്ങളായ കെ എ വറിയത്‌ ,പി ഡി തോമസ്, ബിജു സബ്, ആബിദാ മനോജ്, ബീന, ഷിബു, വനജ സന്തോഷ്, ജൂബി ബൈജു, സെക്രട്ടറി പി വി ജെസ്സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാംകോയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി ഫണ്ടിൽ നിന്നും ഒന്നര ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു കൊണ്ടാണ് ഈ സഹായം എത്തിച്ചത്.

Kamco has given cots, mattresses, bed sheets and PPE kits for the second Covid Medical Center in the Gram Panchayat, which is functioning at Nedumbassery Mar Athanasius Higher Secondary School. Kamco General Manager MK Sasikumar handed over the items.

English Summary: Kamco provided beds and mattresses for Nedumbassery Kovid Medical Center
Published on: 21 May 2021, 07:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now