മുഹമ്മ: മൽസ്യ - മ്യഗസംരക്ഷണ മേഖലയിൽ സമഗ്ര പദ്ധതിയൊരുക്കി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക്.സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി മൽസ്യ - മൃഗസംരക്ഷണ മേഖലയിൽ സമഗ്ര പദ്ധതികളുമായി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക്
മിതമായ പലിശ നിരക്കിൽ ലളിതമായ തവണ വ്യവസ്ഥയിൽ അഞ്ചു ലക്ഷം രൂപ വരെവായ്പകൾ നൽകുന്നതോടൊപ്പം ഉൽപ്പന്ന വിപണനത്തിനും അടിസ്ഥാന അറിവുകൾ പകർന്നു നൽകുന്നതിനും പ്രാമുഖ്യം നൽകുന്ന വിധമാണ് സമഗ്ര കാർഷിക പദ്ധതി ബാങ്ക് വിഭാവനം ചെയ്തിട്ടുള്ളത്.
പശു, ആട്, കോഴി', മൽസ്യം എന്നിവയ്ക്കു പുറമേ ഇറച്ചി ആവശ്യങ്ങൾക്കായി പോത്ത്, മുട്ടനാട് ,പൂവൻകോഴി എന്നിവ വളർത്തുന്നതിനും സഹായങ്ങൾ ഈ വായ്പാ പദ്ധതിയിലൂടെ ലഭിക്കും. In addition to cows, goats, chickens and fish, the loan scheme also provides assistance for raising cattle, mutton and roosters for meat purposes.
പാലുൽപ്പാദനം ലക്ഷ്യമിട്ട് കറവപശുക്കളെ വാങ്ങുന്നതിനായി ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങളുടെ ,സഹായവും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. മൃഗസംരക്ഷണ കേന്ദ്രത്തിൻ്റെയും വെറ്ററിനറി സർജൻ്റെയും സഹായം പദ്ധതിക്ക് ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രാഥമിക അറിവുകൾ മുതൽ കർഷകർക്ക് നൽകുന്ന വിവര വിഞ്ജാന പരിപാടിയും ബാങ്ക് വിദഗ്ദ്ധരുടെ സഹായത്തോടെ ഒരുക്കും.
ഉൽപ്പന്ന വിപണനത്തിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികൾക്കും ഗ്രുപ്പുകൾക്കും സമഗ്ര വായ്പാപദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും. മൃഗസംരക്ഷണ മേഖലയിൽമികച്ച ഇനങ്ങൾ ലഭ്യമാകുന്നതിനു വേണ്ടിയുള്ള ഇടപെടലുകളും ബാങ്ക് നടത്തുന്നുണ്ട്. മൽസ്യകർഷകർക്കായി നാടൻ മത്സ്യക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ബാങ്ക് 'വാങ്ങി നൽകും.പ്രാദേശിക തലത്തിൽ ഇറച്ചി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കർഷകർക്ക് ആവശ്യമായ വിജ്ഞാനം പകർന്നു നൽകുന്നതിന് ഓൺലൈൻ സൗകര്യത്തോടെയുള്ള ക്ലാസുകൾ ആണ് ആലോചിക്കുന്നത്. മൃഗസംരക്ഷണ മേഖലയിൽ ഡെ കെയർ സെൻ്റെർ എന്ന സംവിധാനത്തെ സംബന്ധിച്ചും ബാങ്ക് ആലോചിക്കുന്നുണ്ട്.പച്ചക്കറി ഉൽപ്പാദനം വർദ്ധിച്ചതോടെ വിപണന പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വിപണന കേന്ദ്രങ്ങൾഒരുക്കുന്നതിനായുള്ള വായ്പയും ബാങ്ക് നൽകുന്നുണ്ട്. ഗ്രാമീണം എന്ന പേരിൽകഞ്ഞിക്കുഴി ഉൽപ്പന്നങ്ങളുടെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം ബാങ്ക് ഉടൻ ആരംഭിക്കും.മൃഗസംരക്ഷണ മേഖലയിൽവിളയടിസ്ഥാനത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗ്രൂപ്പുകൾക്കുള്ള വായ്പാ വിതരണം ഇന്ന് നടക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോകപ്രശസ്ത കശ്മീര്‍ കുങ്കുമത്തിന് ഭൗമസൂചിക സര്‍ട്ടിഫിക്കറ്റ്