1. News

ചേർത്തല കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 1558 ൽ അഗ്രിക്കൾച്ചറൽ കൺസൾട്ടൻസി

കാർഷിക മേഖലയിൽ പുതുതായി മുതൽ മുടക്കാൻ തയ്യാറായി കടന്നു വരുന്ന പുതുമുഖങ്ങളേ സ്വാഗതം. കാർഷിക മേഖലയിൽ നിങ്ങൾകാവശ്യമായ എല്ലാ മാർഗ്ഗ നിർദേശങ്ങളും നൽകാനായി ഒരു അഗ്രിക്കൾച്ചറൽ കൺസൾട്ടൻസി ആരംഭിക്കുന്നു ചേർത്തലയിലെ കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 1558. ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അഗ്രിക്കൾച്ചറൽ കൺസൾട്ടൻസി ധനകാര്യ വകുപ്പു മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലേയ്ക്ക് കടന്നു വരുന്ന നവാഗതർക്ക് വേണ്ട'ദിശാബോധം നൽകുകയാണ് കൺസൾട്ടൻസി കൊണ്ട് ബാങ്ക് ഉദ്ദേശിക്കുന്നത്.

K B Bainda

കാർഷിക മേഖലയിൽ പുതുതായി മുതൽ മുടക്കാൻ തയ്യാറായി കടന്നു വരുന്ന പുതുമുഖങ്ങളേ സ്വാഗതം. കാർഷിക മേഖലയിൽ നിങ്ങൾകാവശ്യമായ എല്ലാ മാർഗ്ഗ നിർദേശങ്ങളും നൽകാനായി ഒരു അഗ്രിക്കൾച്ചറൽ  കൺസൾട്ടൻസി ആരംഭിക്കുന്നു ചേർത്തലയിലെ കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 1558. ബാങ്കിന്റെ  ആഭിമുഖ്യത്തിൽ ആരംഭിച്ച അഗ്രിക്കൾച്ചറൽ കൺസൾട്ടൻസി ധനകാര്യ വകുപ്പു മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലേയ്ക്ക് കടന്നു വരുന്ന നവാഗതർക്ക് വേണ്ട'ദിശാബോധം നൽകുകയാണ് കൺസൾട്ടൻസി കൊണ്ട് ബാങ്ക് ഉദ്ദേശിക്കുന്നത്. ദീർഘകാലം സംസ്ഥാന കൃഷി വകുപ്പിൽ ജോലി ചെയ്തിരുന്ന അഡീഷണൽ ഡയറക്ടറായി വിരമിച്ച ബീനാ നടേശ്, പി.ജി.ചന്ദ്രമതി, പ്രഥമ കർഷക മിത്ര റ്റി.എസ്.വിശ്വൻ എന്നിവരാണ് അഗ്രികൾച്ചറൽ കൺസൾട്ടൻസിയിലെ അംഗങ്ങൾ. ഫോണിലൂടെയും അല്ലാതെയും ഇവരിൽ നിന്ന് കാർഷിക സംബന്ധിയായ ഉപദേശ നിർദ്ദേശങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാകും. ബാങ്കു ലോണുകൾക്കാവശ്യമായ പദ്ധതികളും ഇവിടെ നിന്ന് തയ്യാറാക്കി നൽകും. മിതമായ ഫീസ് നിരക്കിൽ ഇവരുടെ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിന് വിത്തും വളവും എല്ലാം സൗജന്യമായി നൽകുന്നുണ്ട്.സംസ്ഥാന സർക്കാരിന്റെ ആഹ്വാന പ്രകാരം നിരവധിയാൾക്കാരാണ് കാർഷിക മേഖലയിലേയ്ക്ക് കടന്നു വരുന്നത്.ഇവരെ കാർഷിക മേഖലയിൽ ഉറപ്പിച്ചു നിർത്തുന്നതിന് കൃഷി ലാഭകരമാകണം' അതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ഇവിടെ നിന്ന് ലഭിക്കും. പ്രവാസികൾ അടക്കമുള്ള നിരവധി പേർമുതൽ മുടക്കാനും ഇപ്പോൾ  തയ്യാറായി വരുന്നുണ്ട്.ഇവർക്കാവശ്യമായ സഹായങ്ങൾ യഥാസമയം ലഭ്യമാക്കി  കാർഷിക മേഖല കൂടുതൽ കരുത്തുറ്റതാക്കുക യെന്നതും ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്

ആദ്യമായാണ് ഒരു സഹകരണബാങ്ക് അഗ്രികൾച്ചറൽ കൺസൾട്ടൻസി ആരംഭിക്കുന്നത്.  കൃഷി വകുപ്പിൽ ദീർഘകാലം സേവനമനുഷ്ടിച്ച ശേഷം വിരമിച്ചവരുടെ സേവനം കാർഷിക മേഖലയ്ക്കു ലഭ്യമാക്കുവാനും ഇതുകൊണ്ട് കഴിയും.ബാങ്ക് ഹെഡാഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ഭരണ സമിതിയംഗങ്ങളായ ജി.മുരളി, കെ. കൈലാസൻ ,റ്റി.ആർ ജഗദീശൻ, കെ.ഷൺമുഖൻ, ജി.ഉദയപ്പൻ, പി.ഗീത എന്നിവർ പങ്കെടുത്തു.വനിതാ സെൽഫി സംഘടിപ്പിച്ച അടച്ചുപൂട്ടലിലെ അലങ്കാര പണികളുടെ പ്രദർശനവും മന്ത്രി നോക്കി കണ്ടു.

English Summary: Cherthala Kanjikuzhi Service Co-operative Bank Agricultural Consultancy

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds