Updated on: 4 December, 2020 11:19 PM IST
അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

 

 

 

 

: ചന്തിരൂർ പാട്ടപ്പറമ്പ് പ്രദേശത്ത് അൽ മസ്റ ഗ്രൂപ്പ് നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി.അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. Aroor Grama Panchayat President B. Ratnamma inaugurated the harvest.
ഒന്നര ഏക്കർ സ്ഥലത്താണ് അൽ മസ്റ ഗ്രൂപ്പ് വിവിധ കൃഷികൾ ഇറക്കിയിരിക്കുന്നത്.ഇതിൽ അറുപത് സെന്‍റ് സ്ഥലത്ത് നെൽകൃഷിയാണ് ഇറക്കിയിട്ടുള്ളത്. ഇവിടത്തെ മണ്ണിന് അനുയോജ്യമായ ഉമാ വിത്താണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. നെൽകൃഷി കൂടാതെ വിവിധയിനം വാഴ, പടവലം പാവൽ, വെണ്ട, കപ്പ, കുമ്പളം മത്തൻ, എന്നിവ കൃഷി ചെയ്ത് വരുന്നു. പൂതുവള്ളി യൂസഫിന്‍റെ മേൽനോട്ടത്തിലാണ് കൃഷി പരിപാലനം .നെട്ടൂർ അബ്ദുൾ ഖാദർ സൗജന്യമായി മൂന്ന് വർഷം പാട്ടത്തിന് നൽകിയ സ്ഥലത്താണ് കൃഷി നടത്തിയത്. പൂർണ്ണമായും ജൈവവള കൃഷി രീതിയാണ് ഉപയോഗിച്ചട്ടുള്ളത്. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾഖാദർ മാഷ്, ടി.എ.അബ്ദുൾ ഖാദർ മസ്‌ലിയാർ, ഇ.എസ്.അബ്ദുൾ വഹാബ് മുസ് ലിയാർ,അബ്ദുൾസെയ്നി അരൂർ കൃഷി ഓഫീസർ ആനി പി.വർഗീസ്, കൃഷി അസിസ്റ്റൻറ് മാരായ ചിത്ര, ആതിര ,എന്നിവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സുഭിക്ഷ കേരളത്തിന് കരുത്തേകാൻ പാട്ടക്കൃഷിയും

#Paddy #Aroor #Agriculture #Almasragroup #Organic

English Summary: Karanellu cultivation of Almasra Group was harvested
Published on: 30 October 2020, 09:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now