Updated on: 5 December, 2020 9:00 AM IST

സി എഫ് സി സി 2020 ഡിസംബറിൽ കരിങ്കോഴി വിതരണം നടത്തുന്നു. ഒന്നര മാസമായ കരിങ്കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്.

കുഞ്ഞുങ്ങൾക്ക് നേരത്തെ തന്നെ ബുക്കിംഗ് ഉറപ്പാക്കുക.തിരുവനന്തപുരം ,കൊല്ലം ജില്ലകളിലും കോട്ടയം ജില്ലയിലെ തെരഞ്ഞെടുത്ത മണ്ഡലങ്ങളിലും വിതരണം ഉണ്ടാകും

ബുക്കിങ്ങിന് - 9495722026, 9495182026

ഒരു കരിങ്കോഴി കർഷകയുടെ ലാഭക്കഥ

രാമലക്ഷ്മിയ്ക്കാണ് കോവിഡ് കാലത്ത് ഈ അപ്രതീക്ഷിത നേട്ടമുണ്ടായത്. വര്‍ഷങ്ങളായി കോഴികൃഷി ചെയ്യുന്ന രാമലക്ഷ്മിക്ക് കടക്‌നാഥ് കോഴിയുടെ വ്യാപാരത്തിലൂടെയാണ് ലോക്ഡൗണ്‍ കാലത്ത് ഇരട്ടിലാഭം കൊയ്യാന്‍ കഴിഞ്ഞത്.ജെറ്റ് ബ്ലാക്ക് ഇനത്തിന്റെ പോഷകസമ്പന്നതയാണ് ഇത്രയും ഡിമാന്റുണ്ടാകാന്‍ കാരണം.

രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്നത് കാരണം ഇടത്തരം സാമ്പത്തിക നിലയുള്ളവര്‍പോലും വിലകൂടിയ കടക്‌നാഥ് കോഴിയെ വാങ്ങാന്‍ തയ്യാറായി. കഴിഞ്ഞ നാല് മാസമായി അറുപതിനായിരം രൂപയുടെ ലാഭമാണ് ഓരോ മാസവും കോഴികൃഷിയില്‍ നിന്നും ഉണ്ടായത്. ഇത് അതിന് മുന്‍പുള്ള മാസങ്ങളിലെ ലാഭത്തിന്റെ ഇരട്ടിയാണെന്ന് രാമലക്ഷ്മി പറയുന്നു. നാല് മാസത്തിനിടയില്‍ 500 കടക്‌നാഥ് കോഴിയെ വില്‍പ്പന നടത്തി. ദിവസവും 150 മുട്ടയും വിറ്റുപോകുന്നുണ്ട്.

വൈറ്റ്കോളറിലും നേട്ടം ഈ കൃഷി തന്നെ

നാല്‍പ്പത്തിമൂന്നുകാരിയായ രാമലക്ഷ്മി പത്താംതരം വരെയെ പഠിച്ചിട്ടുള്ളു. ഭര്‍ത്താവ് വിദേശത്താണെങ്കിലും മികച്ച ശമ്പളമില്ല എന്നതിനാല്‍ മക്കളെ പഠിപ്പിക്കാനാണ് 15 വര്‍ഷം മുന്‍പ് പശു വളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് ആടും നാടന്‍ കോഴിയും ഒടുവില്‍ കരിങ്കോഴിയും വളര്‍ത്താന്‍ തുടങ്ങി. ഇവയ്ക്ക് ഭക്ഷണം നല്‍കാനായി മില്ലറ്റും കൃഷി ചെയ്യുന്നു. മൂത്ത മകന്‍ ഇപ്പോള്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറും രണ്ടാമന്‍ ഫിസിയോതെറാപ്പിസ്റ്റും ഇളയ ആള്‍ സിവില്‍ എന്‍ജിനീയറുമാണ്. കരിങ്കോഴി കുഞ്ഞുങ്ങളെയും വില്‍പ്പന നടത്താറുണ്ട് രാമലക്ഷ്മി.

English Summary: KARINGOZHI HEN DISTRIBUTION KERALA , SOON APPLY
Published on: 03 December 2020, 05:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now