Livestock & Aqua

കോഴിവളര്‍ത്തല്‍; രോഗങ്ങളും ചികിത്സയും

poultry farm

കോഴി കര്‍ഷകരെ ദുരിതത്തിലാക്കുന്ന ഒന്നാണ് കോഴികള്‍ക്ക് പിടിപെടുന്ന രോഗങ്ങള്‍. വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ചു വളര്‍ത്തു കോഴികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ഗുരുതരമാകുന്നത് അവ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന ഘട്ടത്തിലാണ്. കര്‍ഷകന് വന്‍ സാമ്പത്തിക നഷ്ടവും വരുത്തിക്കുന്ന ഇത്തരം അവസരങ്ങള്‍ ഒഴിവാക്കാന്‍ അതീവ ശ്രദ്ധ തന്നെ വേണം .ഒരു കോഴിക്ക് വന്നാല്‍ ഇത് പടര്‍ന്നു എല്ലാവര്ക്കും എത്താന്‍ സാധ്യതയുള്ളതിനാല്‍ വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.രോഗങ്ങള്‍ രോഗ ലക്ഷണങ്ങള്‍ ചികിത്സ എന്നിവയെ കുറിച്ച് നല്ല ധാരണയും കര്‍ഷകര്‍ക്ക് വേണം . സാധാരണയായി കോഴികള്‍ക്ക് സംഭവിക്കുന്ന അസുഖങ്ങള്‍ അവയുടെ ലക്ഷണങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ എന്തൊക്കെയാണെന്ന് നോക്കാം.

കോഴിവസന്ത: ചുണ്ണാമ്പുനിറത്തില്‍ വെള്ളംപോലുള്ള വയറിളക്കം. കഴുത്ത് പിരിക്കുക, ശ്വസനത്തിനു തടസ്സം, കൂട്ടത്തില്‍നിന്ന് അകന്നുമാറി തൂങ്ങിയിരിക്കുക, മൂക്കില്‍നിന്ന് സ്രവം വരി, കൊക്ക് പകുതി തുറന്ന് ശ്വാസമെടുക്കക, തീറ്റക്കുറവ് എന്നിവയാണ് കോഴി വസന്തയുടെ ലക്ഷണങ്ങള്‍
കാരണം : വായുവിലൂടെയും കാഷ്ഠം, മൂക്കിലെ സ്രവം ഇവയിലൂടെയും പടര്‍ന്നുപിടിക്കും.
പ്രതിരോധമാര്‍ഗ്ഗം: 7-ാം ദിവസം ലെസോട്ടോ വാക്സിന്‍ നല്‍കുക. ആവശ്യമെങ്കില്‍ 21-ാം ദിവസം ആവര്‍ത്തിക്കുക.

ഇന്‍ഫക്ഷ്യസ് ബ്രോങ്കൈറ്റീസ്. കോഴിക്കുഞ്ഞുങ്ങളില്‍ തുമ്മല്‍, ശ്വാസംമുട്ടല്‍, ചുമ, വായ് തുറന്നു പിടിക്കുക, മൂക്കില്‍നിന്ന് സ്രവം വരിക, വീക്കമുള്ള കണ്ണുകള്‍, ചെവിയോട് ചേര്‍ന്നുപിടിച്ച്കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ പടപടമിടിപ്പ് വ്യക്തമായി കേള്‍ക്കാം. വലിയവയില്‍-തുമ്മല്‍, ചീറ്റല്‍, മൂക്കില്‍നിന്ന് സ്രവം വരിക. ഇന്‍ഫക്ഷ്യസ് കൊറൈസ് പോലെ മുഖത്ത് വീക്കം ഉണ്ടാകുന്നില്ല.
പ്രതിരോധമാര്‍ഗ്ഗം: കോഴികള്‍ക്ക് ആവശ്യത്തിനു സ്ഥലം നല്‍കി തിങ്ങിക്കൂടല്‍ ഒഴിവാക്കുക. ആന്റിബയോട്ടിക് ഔഷധപ്രയോഗം രോഗം ഒരു പരിധിവരെ തടയുന്നതാണ്.

കോഴിവസൂരി: പൂവ്, താട, തല എന്നീ ഭാഗങ്ങളില്‍ പൊങ്ങലുകള്‍ കാണും. കണ്‍പോളകളില്‍ പഴുപ്പ്, വായില്‍ പാടപോലെ സ്രവം കാണുന്നതിനാല്‍ ശ്വാസതടസ്സം ഉണ്ടാകും. കണ്ണിലും വായിലും പരുക്കള്‍ വന്നാല്‍ തീറ്റ തിന്നുവാന്‍ സാധിക്കില്ല ഈ രോഗം വാക്സിനേഷന്‍ നല്‍കി ഫലപ്രദമായി നിയന്ത്രിക്കാം.

ഫൗള്‍ കോളറ:പച്ച കലര്‍ന്ന മഞ്ഞനിറത്തില്‍ കാഷ്ഠിക്കുക, സന്ധികള്‍, താട, പൂവ് ഈ ഭാഗങ്ങള്‍ നീരുവന്ന് വീര്‍ക്കുക. ശ്വാസംമുട്ടല്‍, അധികം ദാഹിക്കുന്നതുപോലെ കാണപ്പെടുക.
കാരണം: ബാക്ടീരിയ മൂലം, നല്ല രീതിയിലുള്ള പരിചരണമില്ലായ്മ രോഗം പരത്തുന്നു.
പ്രതിരോധമാര്‍ഗ്ഗം: ക്ലോറോം ഫെനിക്കോള്‍, സ്ട്രെപ്റ്റോമൈസിന്‍ തുടങ്ങിയ സള്‍ഫാ ഇനത്തില്‍പ്പെട്ട മരുന്ന് വെള്ളത്തില്‍ ചേര്‍ത്ത് നല്‍കുക.

ബ്രൂഡന്‍ ന്യൂമോണിയ: കണ്ണുകള്‍ ചലം നിറഞ്ഞ് വീങ്ങിയിരിക്കും. ചുണ്ടുകള്‍ പിളര്‍ത്തി ശ്വസിക്കുന്നതിന് വിഷമിക്കും. കണ്ണുകള്‍ ജ്വലിക്കുന്നതുപോല ചിലപ്പോള്‍ തോന്നുപ്രതിരോധമാര്‍ഗ്ഗം: കോഴികളെ ബ്രൂഡറിനുള്ളില്‍ തിക്കിയിടരുത്. പൂപ്പല്‍ ബാധിച്ച ലിറ്ററും തീറ്റയും മാറ്റുക. ട്രൈക്കോമൈസിന്‍ ഒരു പരിധിവരെ ഫലപ്രദമാകുന്നു.

രക്താതിസാരം : കാഷ്ഠത്തില്‍ രക്തം കാണപ്പെടുന്നത് പ്രഥമ ലക്ഷണം. പൂവും താടയും വരണ്ടുണങ്ങി വിളര്‍ത്തു കാണപ്പെടുന്നു. തളര്‍ന്നു തൂങ്ങിയ ചിറകുകള്‍, കണ്ണുകള്‍ അടച്ച് കൂട്ടംകൂടി തൂങ്ങി നില്‍ക്കുക. തീറ്റതിന്നുന്നതില്‍ കുറവ്. സള്‍ഫാ ഡയാസിന്‍, സൊളിന്‍ തുടങ്ങിയ ഔഷധങ്ങള്‍ തീറ്റയിലോ ജലത്തിലോ കൊടുക്കുകയാണ് പ്രതിരോധമാര്‍ഗ്ഗം:

സഡന്‍ ഡെത്ത് സിന്‍ഡ്രോം: മൂന്നു മുതല്‍ അഞ്ച് വരെ ആഴ്ചകളില്‍ കോഴികളില്‍ പെട്ടെന്നുള്ള മരണം കാണപ്പെടുന്നു. കോഴികളിലെ ഹൃദ്രോഗമായി ഇത് അറിയപ്പെടുന്നു. സാധാരണഗതിയില്‍ ചികില്‍സയ്ക്ക് സമയം ലഭിക്കാറില്ല. നല്ല വളര്‍ച്ചയുള്ള കോഴികളുടെ പെട്ടെന്നുള്ള മരണമാണ് ലക്ഷണം. ആന്തര പരിശോധനയില്‍ വൃക്ക, ശ്വാസകോശം, ഹൃദയപേശികള്‍ തുടങ്ങിയവയില്‍ രക്തസ്രാവം. തീറ്റ തിന്നാലുടനെ പിടഞ്ഞു മരിക്കാറുണ്ട്.പ്രതിരോധമാര്‍ഗ്ഗം: ബി-കോംപ്ലക്സ്, ബയോട്ടിന്‍ വൈറ്റമിനുകള്‍ ധാരാളം നല്‍കുക. തീറ്റയുടെ അളവ് കുറയ്ക്കുക.

സാംക്രമിക സന്ധിവീക്കം: പച്ചനിറത്തില്‍ കാഷ്ഠിക്കുക, ക്ഷീണിച്ചു തളര്‍ന്നുപോലെ കാണു, മുടന്തി നടക്കുക, സന്ധികളില്‍ നീരുവന്നു വീര്‍ക്കുക തുടങ്ങിയവയാണ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ടൈലോസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ വെള്ളത്തിലൂടെ നല്‍കുകയാണ് പ്രതിരോധ മാര്‍ഗം

ബ്ലൂ-കോംബ് രോഗം: ഏവിയന്‍ മോണോസൈറ്റോസിസ്, നോണ്‍സ്പെസിഫിക് ഇന്‍ഫെക്ഷ്യസ് എന്ററൈറ്റിസ് എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂവ്, താട തുടങ്ങിയവയ്ക്ക് ഇരുണ്ട നീല നിറം. വെളുത്ത നിറത്തില്‍ അത്യന്തം ദുര്‍ഗന്ധത്തോടുകൂടിയ വയറിളക്കം, കാലുകള്‍ ചുക്കിച്ചുളുങ്ങി ഇരിക്കുക മുതലായവ ലക്ഷണങ്ങള്‍.. വൈറ്റമിന്‍ മിശ്രിതം, ആന്റിബയോട്ടിക്കുകള്‍ ഇവ ജലത്തിലൂടെ നല്‍കുന്നു.

ഏവിയന്‍ നെഫ്രോസിസ് : തൂവലുകള്‍ വിടര്‍ത്തി, തൂങ്ങിനില്‍ക്കുക, വെളുത്ത നിറത്തില്‍ വെള്ളംപോലെ കാഷ്ഠിക്കുക, മലദ്വാരത്തില്‍ കൂടെക്കൂടെ കൊത്തിക്കൊണ്ടിരിക്കുക, വിറയല്‍മൂലം താളം തെറ്റി നടക്കുക, മലദ്വാരത്തില്‍ കാഷ്ഠം പറ്റിപ്പിടിച്ച് വൃത്തികേടായിരിക്കുക.പ്രത്യേക ചികില്‍സ ഇല്ല. ശുചീകരണപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുക.

 

ബംബിള്‍ ഫൂട്ട് :ലക്ഷണങ്ങള്‍: മുടന്തി നടക്കുക, പാദം നീരു വന്ന് വീര്‍ക്കുക. അണുനാശിനികൊണ്ട് മുറിവ് കഴുകി വൃത്തിയാക്കുക. സള്‍ഫാ ഓയിന്‍മെന്റ് പുരട്ടുക. എന്നിവയാണ് പ്രതിരോധ മാരഗങ്ങള്‍

ഫാറ്റിലിവര്‍ സിന്‍ഡ്രോം: കരള്‍ വലുതായി ചിലപ്പോള്‍ പൊട്ടുന്നു. 4 മുതല്‍ 6 ആഴ്ച വരെയുള്ള കോഴികളില്‍ ബാധിക്കുന്നു. ഉയര്‍ന്ന ചൂട്, മാംസ്യക്കമ്മിയുള്ള തീറ്റ എന്നിവ കാരണങ്ങള്‍.

ബോട്ടുലിസം: വിഷബാധ എന്നു പറയും. ഉന്മേഷമില്ലാതെ ഉറക്കം തൂങ്ങി നില്‍ക്കും. കഴുത്ത് പൊക്കിപ്പിടിക്കുവാന്‍ വിഷമിക്കുന്നു. വെള്ളം പോലെ കാഷ്ഠം പോകും. ശരീരം തളര്‍ന്ന് പിടഞ്ഞു മരിക്കും.
പ്രതിരോധ മാര്‍ഗം:ചത്ത കോഴിയെ ഉടന്‍ മറവു ചെയ്യുക. തീറ്റകുഴച്ച് ഇപ്സം സാള്‍ട്ട് ചേര്‍ത്ത് കൊടുക്കുക. (1 കി.ഗ്രാം 160 കോഴികള്‍ക്ക്) വെള്ളത്തില്‍ നല്‍കുമ്പോള്‍ 1 കി.ഗ്രാം 220 കോഴികള്‍ക്ക് നല്‍കാം.

ഫേവസ്/വൈറ്റ് കോംബ്: ഫംഗസ് രോഗം മൂലം തല മുഴുവന്‍ ചെതുമ്പലുകള്‍ പിടിച്ച് ശരീരത്തില്‍നിന്നും തൂവലുകള്‍ കൊഴിഞ്ഞുപോകുന്നു. രോഗബാധയുള്ള ഭാഗങ്ങളില്‍ ഫോര്‍മലിന്‍ ലായനി പുരട്ടുക.ആണ് ഇതിനു പ്രതിരോധ മാര്‍ഗം

ഹെലികോപ്ടര്‍ രോഗം: എത്രമാത്രം തീറ്റ തിന്നാലും വളര്‍ച്ച ഉണ്ടാകുന്നില്ല. പാന്‍ക്രിയാസ് (ആഗ്‌നേയഗ്രന്ഥി)യുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. നല്ല രീതിയിലുള്ള സംരക്ഷണരീതി മാത്രം ആണ് ഇതിനു പ്രതിരോധ മാര്‍ഗം

ചെള്ളുബാധ: കോഴികളെ ചെള്ള്, പേന്‍ തുടങ്ങിയവ മൂലം പലവിധ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇറച്ചിക്കോഴികളെ അപേക്ഷിച്ച് മുട്ടക്കോഴികളിലാണ് ഇത് രൂക്ഷമാവുക. കോഴികളില്‍ നിരന്തര ചൊറില്ലില്‍, രക്തം ഊറ്റിക്കുടിക്കുന്ന ചെള്ളുകള്‍ ആണെങ്കില്‍ കോഴികളില്‍ അതിയായ ക്ഷീണം കാണും.
പ്രതിരോധമാര്‍ഗ്ഗം: കോഴികളിലെ ചെള്ള്, പേന്‍ തുടങ്ങിയവയെ നശിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുക.

വിരബാധ: നാടവിര, ഉരുളന്‍വിര, സിക്കന്‍വിരകള്‍ ഇങ്ങനെ മൂന്നുതരം വിരകളാണ് കോഴികളില്‍ സാധാരണ കണ്ടുവരുന്നത്. ബ്രോയിലര്‍ക്കോഴികളെ സംബന്ധിച്ച് വിരബാധ അധികം പ്രശ്നം ഉണ്ടാക്കുന്നില്ല. തീറ്റ തിന്നുവാന്‍ മടി കാണിക്കുക, ക്ഷീണിച്ച് അവശരാവുക, വയറിളക്കം, കാഷ്ഠത്തിന്റെ കൂടെ വിരകള്‍ പുറത്തുപോകുന്നതു കാണാം.
.നാടവിരകള്‍ക്ക് ഡൈസെസ്റ്റാര്‍ നല്‍കുക. ഉരുളന്‍ വിരകള്‍ക്ക് പൈപ്പരസിന്‍ ഗുളികകള്‍ നല്‍കുക.

ബേര്‍ഡ് ഫ്ളൂ: ഈ രോഗം ബാധിച്ചാല്‍ പനിപിടിച്ച് തൂങ്ങിനില്‍ക്കുകയാണ് പ്രധാന ലക്ഷണം. അതിവേഗം മരണപ്പെടും..ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹോങ്കോങ്ങില്‍ ഇതുമൂലം ലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കുകയുണ്ടായി. ഫലപ്രദമായ വാക്സിനേഷനോ മരുന്നുകളോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗം ബാധിച്ചവയെ കൊന്നുകളയുക.

 


Share your comments