1. Livestock & Aqua

കേരളത്തിലെവിടെയും ഒന്നര മാസമായ കരിങ്കോഴി കുഞ്ഞുങ്ങൾ വിതരണം : ഒറിജനലിനെ വാങ്ങിക്കുവാൻ വിളിക്കുക

Arun T

സി എഫ് സി സി  കരിങ്കോഴി വിതരണം നടത്തുന്നു. ഒന്നര മാസമായ കരിങ്കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് നേരത്തെ തന്നെ ബുക്കിംഗ് ഉറപ്പാക്കുക. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കൊല്ലം തിരുവനന്തപുരം  ജില്ലകളിലും കോട്ടയം ജില്ലയിലെ തെരഞ്ഞെടുത്ത മണ്ഡലങ്ങളിലും വിതരണം ഉണ്ടാകും

ബുക്കിങ്ങിന് - 9495722026, 9495182026

മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിയ്ക്ക് സംസ്ഥാനത്ത് ആവശ്യക്കാരെ കൂട്ടുന്നത്. 

വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുപ്പു നിറമാണ്. മാംസവും മുട്ടയും പോഷകമൂല്യവും ഔഷധഗുണവുമാണ് കരിങ്കോഴിയ്ക്ക് ആവശ്യക്കാരെ കൂട്ടുന്നത്.

ഹൃദ്രോഗികള്‍ക്ക് ഏറ്റവും സുരക്ഷിതമായ മാംസമെന്നാണ് മൈസൂരുവിലെ ദേശീയ ഭക്ഷ്യഗവേഷണസ്ഥാപനം കരിങ്കോഴിയിറച്ചിയെ വിശേഷിപ്പിച്ചത്.

കരിങ്കോഴിയിറച്ചിയിലെ പ്രോട്ടീന്‍ 24-27% വരെയാണ്. സാധാരണ കോഴിയിറച്ചിയിലാകട്ടെ ഇത് 15-18 ശതമാനവും മാത്രവും. കരിങ്കോഴിയിറച്ചിയിലെ കൊഴുപ്പിന്റെ അളവ്
0.73-1.05 ശതമാനം മാത്രമാണ്. സാധാരണ കോഴിയിറച്ചിയില്‍ കൊഴുപ്പളവ് ഇതിന്റെ 20-25 ഇരട്ടിയാണ്. ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെയും നിരവധി
ജീവകങ്ങളുടെയും നിറഞ്ഞ കലവറ കൂടിയാണ് കരിങ്കോഴിമാംസം.

മനുഷ്യശരീരത്തിനാവശ്യമായ എട്ട് അമിനോ അമ്ലങ്ങളുള്‍പ്പെടെ കരിങ്കോഴി മാംസത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായകമാണ്. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍കോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതിനാലാണ് ഇവയുടെ മാംസത്തിനും ആന്തരികാവയവങ്ങള്‍ക്കും കറുപ്പുനിറം

Kadaknath is one of the rarest poultry breeds of India which is native to Jhabua district of Madhya Pradesh (MP), India. Basically, Kadaknath breed is popular for its black meat and known as BMC (black meat chicken). Kadaknath chicken breed is famous for its meat quality, texture and taste. The demand for Kadaknath chicken is growing day by day and spread across most of the Indian states due to their excellent medicinal values. Especially these birds bear great medicinal value in homeopathy and useful in treating a particular nervous disorder.

കരിങ്കോഴികളെ വളർത്തുന്ന രീതി

സാധാരണ കോഴികളെ വളർത്തുന്ന അതേ രീതിയിൽ ഇരുമ്പ് കൂടുകളിലോ ഡീപ്പ് ലിറ്റർ രീതിയിലോ അടുക്കള മുറ്റത്തോ കരിങ്കോഴികളെ വളർത്താം.

zX

കരിങ്കോഴിയുടെ ഗുണങ്ങൾ

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും കരിങ്കോഴികളുടെ മാംസത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിന്റെ കീഴിലുള്ള സ്ഥാപനമായ ഹൈദരാബാദിലെ ദേശീയ മാംസ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം കരിങ്കോഴിയിറച്ചിയിലെ പ്രോട്ടീൻ 24-27% വരെയാണ്. സാധാരണ കോഴിയിറച്ചിയിൽ ഇത് 15-18% മാത്രമാണ്. അതേ റിപ്പോർട്ട് പ്രകാരം കരിങ്കോഴി മാംസത്തിലെ കൊഴുപ്പളവ് കേവലം 0.73-1.05% മാത്രമാണ്. സാധാരണ കോഴിയിറച്ചിയിൽ കൊഴുപ്പളവ് ഇതിന്റെ 20-25 ഇരട്ടിയാണ്.

ഹൃദ്രോഗികൾക്ക് ഏറ്റവും സുരക്ഷിതമായ മാംസമായാണ് മൈസൂരിലെ ദേശീയ ഭക്ഷ്യ ഗവേഷണ സ്ഥാപനം കരിങ്കോഴിയിറച്ചിയെ വിശേഷിപ്പിച്ചത്. ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെയും ജീവകം ബി1, ബി2, ബി12, സി, ഇ, നിയാസിൻ, നികോട്ടിനിക് ആസിഡ് തുടങ്ങിയ ജീവകങ്ങളുടെയും നിറഞ്ഞ കലവറ കൂടിയാണ് കരിങ്കോഴി മാംസം. മനുഷ്യശരീരത്തിനാവശ്യമായ 8 അനിവാര്യ അമിനോ അമ്ലങ്ങൾ അടക്കം (ലലൈിശേമഹ മാശിീ മരശറ) 18 തരം അമിനോ അമ്ലങ്ങൾ കരിങ്കോഴി മാംസത്തിൽ അടങ്ങിയിട്ടുണ്ട്.

ഈ പോഷക സമൃദ്ധിയുള്ളത് കൊണ്ട് തന്നെ രക്തകോശങ്ങളുടെ ആരോഗ്യം ഉയർത്തുന്നതും കാഴ്ചശക്തിവർധിപ്പിക്കുന്നതും വന്ധ്യത അകറ്റുമെന്നതുമടക്കം കരിങ്കോഴി ഇറച്ചിയ്ക്ക് ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ടെന്ന അവകാശവാദങ്ങളുമുണ്ട്. കരിങ്കോഴി ഇറച്ചിയിൽ നിരോക്സീകരണ സ്വഭാവമുള്ള കണികകൾ (കാർണോസിൻ) ഉള്ളതിനാൽ അർബുദപ്രതിരോധത്തിന് വരെ ഉത്തമമാണെന്ന് വാദഗതികൾ ഉണ്ട്. ഇന്നും മധ്യപ്രദേശിലെ ആദിവാസികളുടെ പരമ്പരാഗത ചികിത്സാക്രമങ്ങളിലെ മുഖ്യമായൊരു മരുന്നുകൂട്ട് കരിങ്കോഴികളുടെ മാംസവും രക്തവുമാണ്.

കരിങ്കോഴിയുടെ തീറ്റക്രമം, ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കോഴിത്തീറ്റ

സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്‍കാം. ചോളം, സോയ, മീന്‍പൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും; കറിയുപ്പ് കൂടി ചേര്‍ക്കാം.

തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്‌സിന്‍ എന്ന ഫംഗസ് ബാധയുണ്ടാകും

തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാന്‍ പാടില്ല. ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം.

സാധാരണ നാടൻ കോഴികൾക്ക് നൽകുന്ന അരിയും തവിടും ഗോതമ്പും ചോളവും ചോളത്തവിടും ധാതുജീവക മിശ്രിതങ്ങളും അടങ്ങുന്ന തീറ്റ തന്നെ കരിങ്കോഴികൾക്കും നൽകിയാൽ മതി. മുട്ടക്കോഴികൾക്കായുള്ള ചിക്ക് മാഷ്, സ്റ്റാർട്ടർ, ഗ്രോവർ, ലയർ തീറ്റകളും നൽകാവുന്നതാണ് മുട്ടയിടാൻ തുടങ്ങിയാൽ കക്കയുടെ പൊടി തീറ്റയിൽ ഉൾപ്പെടുത്താം.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍:

10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം

എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം

കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്‍ത്തേണ്ടതാണ്. ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും

കോഴിക്ക് കൊടുക്കേണ്ട മെഡിസിന കുറിച്ചും വാക്സിന് കുറിച്ചും മൃഗാശുപത്രികളില്‍ നിന്നും വിവരങ്ങൾ ലഭ്യമാണ്. കരിങ്കോഴി വളര്‍ത്തലിന് പ്രോത്സാഹനവുമായി ധാരാളം ഫാമുകളും സംഘങ്ങളും രംഗത്തുണ്ട്.

കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്‍കുന്നവരും, മുട്ട വിപണനം നടത്തുന്നവരും പരിശീലനം നല്‍കുന്നവരും കേരളത്തിലങ്ങിങ്ങായുണ്ട്.

മുട്ടയുടെ അനുപാതവും അടയിരിക്കലും

ആറുമാസം പ്രായമാകുമ്പോൾ കോഴികൾ മുട്ടയിടാനാരംഭിക്കും. വർഷം മൂന്ന് ശീലുകളിലായി 150-180 ഓളം മുട്ടകൾ ലഭിക്കും. ഒരൊറ്റ ശീലിൽ 30-60 വരെ മുട്ടകൾ കരിങ്കോഴികളിടും. പ്രത്യുൽപ്പാദനക്ഷമമായ മുട്ടകൾ ലഭിക്കാൻ 10 പിടക്കോഴികൾക്കൊപ്പം ഒരു പൂവനെ വളർത്തണം.

മുട്ടകൾ അടയിരുന്ന് വിരിയിപ്പിക്കുന്നതിൽ കരിങ്കോഴികൾ സ്വതവേ മടി കാണിക്കുന്നതിനാൽ മുട്ട വിരിയിപ്പിക്കാൻ മറ്റു നാടൻ കോഴികളെയോ ഇൻക്യുബേറ്റർ സൗകര്യമോ പ്രയോജനപ്പെടുത്താം.  പൂർണ്ണവളർച്ചയെത്തിയ പൂവൻ കരിങ്കോഴികൾ 2 കിലോഗ്രാംവരെയും പിടക്കോഴികൾ 1.5 കിലോഗ്രാംവരെയും തൂക്കം വെയ്ക്കും. ഈ നാടൻ കോഴികളുടെ കാഷ്ഠം ഉത്തമ ജൈവവളം കൂടിയാണ്.

പ്രതിരോധ മരുന്ന് നൽകുന്നത്

രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയുണ്ടെങ്കിലും കോഴിവസൂരി, കോഴിവസന്ത, എന്നീ വൈറസ് രോഗങ്ങൾ കരിങ്കോഴികളിൽ സാധാരണ കണ്ടുവരുന്നു. ജനിച്ച് 5-ാം ദിവസവും, 21-ാം ദിവസവും, 6-8ാം ആഴ്ചയിലും 16-18 ആഴ്ചയിലും കോഴികൾക്ക് കോഴിവസന്തക്കെതിരെ പ്രതിരോധ മരുന്ന് നൽകണം. രണ്ട് മാസത്തിൽ ഒരിക്കൽ വിര മരുന്നുകൾ നൽകാനും മറക്കരുത്.

Merits, Advantages and Benefits of Kadaknath Chicken Breed:-

The following are advantages of growing Kadaknath chicken.

Kadaknath chicken meat is textured and flavoured.

This black meat has good medicinal values.

Kadaknath chicken breeds are adaptable to any kind of environment.

Kadaknath chicken meat and their eggs are sold for high price in the market.

This bird meat contains many kinds of amino acids, and vitamins.

This meat helps to increase blood cells and haemoglobin.

Kadaknath chicken is said to be aids in curing pulmonary problems.

The Kadaknath birds convert feed quickly into the meat (feed conversion ratio is high).

The Kadaknath chicken eggs are used to treat headaches, post delivery problems, asthma and nephritis.

Kadaknath chicken is said to be good for women health as well.

The tribal community in MP uses Kadaknath chicken blood in the treatment of chronic disease.

The Kadaknath chicken eggs are also have good nutrition values and good for old people.

Kadaknath black meat contains vitamins B1, B2, B6, B12, C and E, niacin, protein, fat, calcium, phosphorus, iron, and nicotinic acid

The Kadaknath breed is hardy and highly resistant for diseases.

Unlike broiler chicken, these can survive even on kitchen waste.

The best advantage is, these birds meat has more protein, less fat, and low cholesterol when compared to similar kind of poultry breeds.

Kadaknath chicken weighs about 1.5 Kg after growing 6 to 7 months.

Kadaknath is one of the rarest birds available in the world.

Commercial-scale farming of Kadaknath chicken defiantly fetchs good profits if proper marketing channel is established.

Some state governments like Madhya Pradesh have incentive scheme for people who were interested in breeding the Kadaknath chicken.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെറ്ററിനറി ഡോക്ടറോടു ചോദിക്കാം എന്ന സംവാദ പരമ്പര സംഘടിപ്പിക്കുന്നു.

English Summary: Kadakanath chicken rearing and buying

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Top Stories

More News Feeds