Updated on: 15 September, 2022 5:33 PM IST
അതിദരിദ്രര്‍ ഇല്ലാത്ത ജില്ലയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി കാസര്‍കോട്

അതിദരിദ്രരായി ആരുമില്ലാത്ത ജില്ലയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി കാസർകോട് ജില്ലാ ഭരണകൂടം. ജില്ലയില്‍ 2768 പേരെയാണ് അതിദരിദ്ര സര്‍വേയിലൂടെ കണ്ടെത്തിട്ടുള്ളത്. നിത്യദാരിദ്രത്തില്‍ നിന്നും ഇവരെ മോചിപ്പിക്കുന്നതിനായി അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സൂക്ഷ്മപദ്ധതി തയ്യാറാക്കുകയാണ് അധികൃതര്‍.

ഇതിനായി, അതിദരിദ്രരില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം സൂക്ഷ്മപ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനായി ശില്‍പ്പശാലകള്‍ ആരംഭിച്ചിട്ടുണ്ട്. കിലയുടെ സഹായത്തോടെയുള്ള ശില്‍പശാലകള്‍ ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭകളിലും നടത്തുന്നുണ്ട്.

ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.പ്രദീപനാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്, ബ്ലോക്ക്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ജില്ലാതല ശില്‍പശാല നടത്തി. അതിദരിദ്രരെ കണ്ടെത്തിയ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, വാര്‍ഡ് തല സമിതി കണ്‍വീനര്‍മാര്‍, അതിദരിദ്രരെ കണ്ടെത്തുന്നതിനായി രൂപീകരിച്ച കോര്‍ഡിനേഷന്‍ സമിതിയിലെ അംഗങ്ങള്‍, എന്യൂമറേറ്റര്‍മാര്‍, കോര്‍ഡിനേറ്റര്‍മാരായി നിയമിച്ച ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ശില്പശാലകളും ആരംഭിച്ചിട്ടുണ്ട്.

അതി ദരിദ്രര്‍ക്കായി ഏറ്റവും മുന്‍ഗണന കൊടുത്ത് പരിഹരിക്കേണ്ട ആവശ്യങ്ങള്‍ എന്തെന്ന് ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. കുടുംബത്തെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ എന്തൊക്കെ പിന്തുണവേണം, അവ ലഭ്യമാക്കുന്നതെങ്ങനെ, എത്ര കാലം പിന്തുണ നല്‍കണം, എത്ര ചെലവ് വരും തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് ശില്‍പശാല സഹായിക്കും.

അതിദരിദ്രര്‍ക്കിടയില്‍ വോട്ടര്‍ ഐ.ഡി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഇല്ലത്തവര്‍ക്ക് അടിയന്തിര സേവനമായി ഇവ ലഭ്യമാക്കും. ആധാര്‍ കാര്‍ഡ് ഇല്ലാത്ത 315 പേര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത 1107പേര്‍, റേഷന്‍ കാര്‍ഡ് ഇല്ലാത്ത 386 പേരും ജില്ലയില്‍ ഉണ്ട്. മംഗല്‍പാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അതിദരിദ്രര്‍ ഉള്ളത്. 219 പേരാണ് ഇവിടെയുള്ളതെന്നാണ് കണക്കുകൾ.
കാസര്‍കോട് നഗരസഭയില്‍ 143, നീലേശ്വരം 56, കാഞ്ഞങ്ങാട് 130 പേരും അതി ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അതി ദരിദ്രരില്ലാത്ത കാസര്‍കോട് എന്നതാണ് ലക്ഷ്യമെന്നും അതോടപ്പം അവര്‍ക്ക് ആവശ്യമായ എല്ലാവിധ ഉപജീവന സൗകര്യങ്ങളും നല്‍കി മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും നോഡല്‍ ഓഫീസര്‍ കെ.പ്രദീപന്‍ പറഞ്ഞു.
അതേ സമയം, നീലേശ്വരം നഗരസഭയിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി കില സംഘടിപ്പിക്കുന്ന ശില്പശാല തിങ്കളാഴ്ച (സെപ്റ്റംബര്‍ 19 ന്) രാവിലെ 10 മുതല്‍ നീലേശ്വരം അനക്‌സ് ഹാളില്‍ നടക്കും.

അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി; കൂടുതൽ വിവരങ്ങൾ

അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാണ് സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളെ തിട്ടപ്പെടുത്തുന്നത്. 60 വയസ് കഴിഞ്ഞ വയോധികരുള്ള കുടുംബങ്ങൾ, ഒരു വരുമാനവും ഇല്ലാത്തവർ, ഗുരുതരമായ രോഗങ്ങൾ പിടിപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങൾ, അനാഥരായ കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷി വ്യക്തിത്വങ്ങളുള്ള പ്രത്യേക വരുമാനമില്ലാത്ത കുടുംബങ്ങൾ, കേരളത്തിൽ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അതിഥി തൊഴിലാളി കുടുംബങ്ങൾ തുടങ്ങി വിവിധ തലങ്ങളിലുള്ള, ദാരിദ്ര്യത്താൽ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാൻ ദാരിദ്ര്യ നിർമാർജ്ജന പരിപാടിയിലൂടെ സാധിക്കും. പട്ടികജാതി-പട്ടിവർഗ, മത്സ്യ തൊഴിലാളി, നഗര പ്രദേശങ്ങളിലെ ദരിദ്രർ എന്നിവർക്ക് പ്രത്യേക പരിഗണന സർവേയിലുണ്ടാകും.
പരമ ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളെ ഓരോന്നായെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി അവ പരിഹരിക്കാനാവശ്യമായ ഇടപെടലാണ് സർക്കാർ നടത്തുക. ഇതിനായി വരുന്ന ചെലവും എന്തൊക്കെയാണ് ആവശ്യങ്ങളെന്നുള്ളതും സംബന്ധിച്ച് വിശദമായ സൂക്ഷ്മതല ആസൂത്രണ രേഖ തയ്യാറാക്കും. ദാരിദ്ര്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട നിലവിലുള്ള സ്‌കീമുകളും പുതുതായി ആവശ്യമുള്ള സ്‌കീമുകളുമൊക്കെ സംയോജിപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഓണച്ചന്ത: ജില്ലയിലാകെ 2.9 കോടി രൂപയുടെ വിറ്റുവരവ്

English Summary: Kasargod leaped to poverty free district in kerala
Published on: 15 September 2022, 05:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now