1. News

പ്രധാന മന്ത്രി ഉജ്വൽ യോജന -  സൗജന്യ ഗ്യാസ് കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം

മേൽ പറഞ്ഞതിന്റെ മൂന്നാം ഘട്ടം അപേക്ഷ സ്വികരിക്കുവാൻ ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം പോയിട്ടുണ്ട്. ഇന്ന് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

Arun T
ഗ്യാസ് കണക്ഷൻ
ഗ്യാസ് കണക്ഷൻ

2021 മെയ്‌ 25

പ്രധാന മന്ത്രി ഉജ്വൽ യോജന മൂന്നാം ഘട്ടം അപേക്ഷ സ്വികരിക്കുവാൻ ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം പോയിട്ടുണ്ട്. ഇന്ന് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. കൊടുക്കാൻ താമസം വരും, പക്ഷെ അപേക്ഷ ഇപ്പോഴേ കൊടുത്തു വയ്ക്കാം.

Pradhan Mantri Ujjwala Yojana ( PMUY, translation: Prime Minister's Lighting Scheme) was launched by Prime Minister of India Narendra Modi on 1 May 2016 to distribute 50 million LPG connections to women of Below Poverty Line (BPL) families.

കൃത്യമായി എല്ലാ രേഖകളോടും കൂടി കിട്ടുന്ന അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളു. ഇതിനു മുൻപ് രണ്ടാം ഘട്ടത്തിൽ അപേക്ഷ കൊടുത്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ട്.

ഇന്ത്യയിൽ ആകെ ഒരു കോടി കണക്ഷനുകൾ മാത്രമാണ് മൂന്നാം ഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ അർഹരായവർക്ക് ഇതിനു വേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കാൻ കഴിഞ്ഞാൽ ലിസ്റ്റിൽ ഉൾപ്പെടും.

തൊട്ടടുത്തുള്ള ഗ്യാസ് ഏജൻസിയിൽ അപേക്ഷകൾ നമുക്ക് തന്നെ കൊണ്ടുപോയി കൊടുക്കാം.

വേണ്ടതായ 4 കാര്യങ്ങൾ ഇനി പറയുന്നു.

  • മഞ്ഞ അല്ലെങ്കിൽ പിങ്ക് നിറമുള്ള റേഷൻ കാർഡിന്റെ കോപ്പി. (ബാക്കി കാർഡുടമകൾ അർഹരല്ല)
  • അപേക്ഷിക്കുന്ന വ്യക്തിയുടെ 2 പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ (ഇപ്പോൾ കൊടുത്തില്ലെങ്കിലും കുഴപ്പമില്ല, ഒരു മാസത്തിനുള്ളിൽ കൊടുത്താലും മതി)
  • റേഷൻ കാർഡിൽ പേരുള്ള എല്ലാവരുടെയും ആധാർ കാർഡിന്റെ കോപ്പി
  • ആരുടെ പേരിലാണോ കണക്ഷൻ എടുക്കുന്നത്, അവരുടെ ബാങ്ക് പാസ്സ് ബുക്കിന്റെ ഫ്രണ്ട് പേജിന്റെ കോപ്പി (കാർഡിൽ ഉൾപ്പെട്ട 18 വയസ്സിനു മുകളിലുള്ള ഏതു വനിതാ അംഗത്തിന്റെ പേരിൽ വേണമെങ്കിലും കണക്ഷൻ എടുക്കാം.)

കണക്ഷൻ പാസ്സാവുന്നവർക്ക് സൗജന്യമായി ഒരു സിലിണ്ടർ , ഗ്യാസ് അടുപ്പ് , റെഗുലേറ്റർ, എന്നിവ കിട്ടുന്നതാണ്. തുടർന്ന് ഗ്യാസിനായി ബുക്ക് ചെയ്യുമ്പോൾ സബ്‌സിഡിയും ലഭിയ്ക്കുന്നതാണ്.

മേൽപറഞ്ഞവ ഏകദേശ സൂചകങ്ങൾ മാത്രമാണ്. തൊട്ടടുത്ത ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ സംശയ നിവാരണം നടത്താവുന്നതാണ്.

വിനയ വിചാരങ്ങളോടെ,
എം ജയൻ
ജില്ലാ സെക്രട്ടറി

English Summary: Pradhanmanthri Ujal Yojana - Free gas connection - application invited

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds