Updated on: 4 December, 2020 11:19 PM IST
Thanneermukkam Panchayath

ആലപ്പുഴ: നാൽപ്പത്തി അഞ്ച് വർഷമായി തരിശ് കിടക്കുന്ന ചാലാംപറമ്പ് പാടം ഇനി കതിരണിയും. സുഭിക്ഷ കേരളം സ്വയംപര്യാപ്ത തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന 'കതിര്‍മണി പദ്ധതി'യിലൂടെയാണ് തരിശു കിടന്ന പാടം കതിരണിയാൻ ഒരുങ്ങുന്നത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ ഒന്നര ഏക്കറിനുമേല്‍ വരുന്ന പാടത്തെ വിത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു.Thanneermukkam Grama Panchayat President Advocate PS Jyothis inaugurated the sowing of one and a half acre field in the 23rd ward.

 ഇരുപത്തി ആറ് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മയാണ് മാലിന്യ കൂമ്പാരമായി കിടന്നിരുന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കിയത്. കര്‍ഷക അവാര്‍ഡ് ജേതാവും കാര്‍ഷിക വികസന സമിതി അംഗവുമായ വി.കെ പൊന്നപ്പന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. പാടശേഖരത്തിന് ചുറ്റും പുതിയതായി ചിറകള്‍ ഒരുക്കി വാഴ വിത്തുകളും കപ്പകൊമ്പുകളും നട്ട്‌ കൊണ്ട് കതിര്‍മണി പദ്ധതിയോടൊപ്പം സംയോജിത കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൃഷിക്ക് പിന്തുണായി തൊഴിലുറപ്പ് പദ്ധതിയുടെ പരമാവധി സഹായങ്ങള്‍ കൂടി ലഭ്യമായപ്പോള്‍ കതിരണിയാൻ ഒരുങ്ങുകയാണ് ചാലാംപറമ്പ് പാടം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലളിതമായി നടന്ന ചടങ്ങില്‍ ഗ്രാപഞ്ചായത്ത് അംഗം കെ.ജെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനിത മനോജ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ ഷിബു , കൃഷി ഓഫീസര്‍ പി.സമീറ എന്നിവര്‍ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക്: വീട്ടിവളപ്പിൽ വെച്ചുപിടിപ്പിക്കാൻ ഉത്തമമായ വൃക്ഷങ്ങൾ

English Summary: Kathirmani project of Thanneermukkam panchayath started
Published on: 15 July 2020, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now