Updated on: 4 December, 2020 11:18 PM IST
അമ്മയ്ക്കും കുഞ്ഞിനും കൂടി കേര ബേബി ഓയിൽ ബഹു കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ചടങ്ങിൽവച്ച് നൽകുന്നു , കേരഫെഡ്‌ ചെയർമാൻ അഡ്വ. ജെ .വേണുഗോപാലൻ നായർ സമീപം

കേരഫെഡിന്റെ പുതിയ രണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിക്ക് പരിചയപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ബഹു കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിച്ചു. കേര ബേബി ഓയിൽ , വൈറ്റമിൻ ഏ ,ഡി ചേർത്ത വെളിച്ചെണ്ണ എന്നിവയാണ് കേരഫെഡിന്റെ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ.

ഇതിന്റെ ഭാഗമായി വേദിയിൽ വെച്ച് സമൂഹത്തിലെ അമ്മയേയും കുഞ്ഞിനെയും പ്രതിനിധീകരിച്ച് ഒരു അമ്മയ്ക്കും കുഞ്ഞിനും കൂടി കേര ബേബി ഓയിൽ മന്ത്രി ചടങ്ങിൽവച്ച് നൽകുകയുണ്ടായി.

മായം ചേർത്ത ബേബി ഓയിലുകൾ വിപണിയിൽ വിൽക്കപ്പെടുമ്പോൾ പരമ്പരാഗത ആയുർവേദവിധിപ്രകാരം ഉണ്ടാക്കിയ കേര ബേബി ഓയിൽ വളരെ മൂല്യമേറിയതാണ് എന്ന് മന്ത്രി ഉത്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. എല്ലാ സൂപ്പർമാർക്കറ്റുകളിലും ഇതിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ഗവണ്മെന്റിന്റെ പൂർണ പിന്തുണ ഉണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കേരഫെഡ് വൈറ്റമിൻ വെളിച്ചെണ്ണ ഉത്‌ഘാടനം

കോർപ്പറേറ്റ് കമ്പനികൾ പരസ്യം വഴി ഉപഭോക്താക്കളെ ആകർഷിക്കുമ്പോൾ കേരഫെഡ്‌ വെളിച്ചെണ്ണയെ അതിന്റെ ഗുണമേന്മയാൽ ആണ് ഉപഭോക്താവ് തേടി വരുന്നത്.
എങ്കിലും കോർപ്പറേറ്റ് കമ്പനികൾ ചെയ്യുന്നതുപോലെ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ട ആവശ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ആകർഷകമായ പായ്ക്കിങ് ഉറപ്പാക്കാൻ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ പായ്ക്കിങ്ങുമായി സഹകരിച്ചു മുന്നോട്ട് പോകാൻ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.

ഇൻഡ്യയിൽ ആദ്യമായി ആണ് വൈറ്റമിൻ ഏ, ഡി ചേർത്ത വെളിച്ചെണ്ണ കേരഫെഡ്‌ വിപണിയിൽ ഇറക്കിയതെന്ന് മന്ത്രി അവകാശപ്പെട്ടു.

ശക്തമായ വിപണി കേരഫെഡ്‌ വെളിച്ചെണ്ണയ്ക്ക് ഇന്ത്യക്കകത്തും പുറത്തും ഉണ്ടെങ്കിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റമിൻ വെളിച്ചെണ്ണ.

കേരളത്തിലെ അംഗൻവാടി കുട്ടികൾക്ക് ഭക്ഷണം ഉണ്ടാകുമ്പോൾ ഭക്ഷണത്തിന്റെ പോഷകഗുണം കൂട്ടാനും , അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഉപയോഗിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരഫെഡ്‌ ചെയർമാൻ അഡ്വ. ജെ .വേണുഗോപാലൻ നായർ  , മാനേജിംഗ് ഡയറക്ടർ എൻ.രവികുമാർ, കാർഷികോത്പന്ന കമ്മീഷണറായ ദേവേന്ദ്രകുമാർ സിംഗ്‌ ഐ. എ. എസ് മറ്റ്‌ കേരഫെഡ്‌ ഉദ്യോഗസ്ഥരും ഈ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

English Summary: kerafed new vitamin coconut oil
Published on: 15 February 2020, 10:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now