Updated on: 4 December, 2020 11:18 PM IST

കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൗസ് സർജൻസി കഴിഞ്ഞവർക്ക് സ്ഥാപനത്തിൽ ഡ്യൂട്ടിയിൽ ചേരുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്. കേരളത്തിന് പുറത്തുള്ള മലയാളികൾ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല മഴക്കാലം വരുന്നതിനാൽ പകർച്ചവ്യാധികളുണ്ടാകാനും സാധ്യതയുണ്ട്. 

 

കോവിഡ് പ്രതിരോധത്തിനോടൊപ്പം നിരവധി പേർക്ക് ഒരേ സമയം ചികിത്സ നൽകേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. മാത്രമല്ല നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ടത്ര ശ്രദ്ധയും നൽകേണ്ടതുണ്ട്. അതിനാൽ തന്നെ താഴെത്തട്ടിലുള്ള ആശുപത്രികളെ ശക്തിപ്പടുത്തണം. ഇത് മുന്നിൽ കണ്ടാണ് ഇത്രയേറെ ഡോക്ടർമാരെ 3 മാസക്കാലയളവിലേക്ക് നിയമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

English Summary: Kerala appoints 980 doctors on contract
Published on: 06 May 2020, 01:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now