Updated on: 4 December, 2020 11:18 PM IST


സംസ്ഥാന ക്ഷീര വകുപ്പിന്റെ ക്ഷീരപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്ഷീര സഹകാരിയായി മഞ്ചേശ്വരം പെര്‍ള ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ക്ഷീരകര്‍ഷകന്‍ അബൂബക്കര്‍ സിദ്ധിഖ് തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക.2019-20 ല്‍ 2,92,629 ലിറ്റര്‍ പാല്‍ അളന്നതാണ് സിദ്ദിഖിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്.

മേഖല തലത്തില്‍ തിരുവനന്തപുരം മേഖലയിലെ പത്തനംതിട്ട പറക്കോട് ചെറുകുന്നം ക്ഷീരസംഘത്തിലെ ബി.വിജയന്‍ പൊതുവിഭാഗത്തിലും റാന്നി വെച്ചൂച്ചിറ സംഘത്തിലെ മേരിക്കുട്ടി ജോയ് വനിത വിഭാഗത്തിലും ആലപ്പുഴ ഭരണിക്കാവ് കണ്ണനാകുഴി സംഘത്തിലെ ബി.ബാബു എസ്സിഎസ്ടി വിഭാഗത്തിലും സമ്മാനര്‍ഹരായി.

എറണാകുളം മേഖലയില്‍ എറണാകുളം കൂവപ്പടി മുടക്കുഴ ഈസ്റ്റ് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ റെയ്മണ്ട് ഫ്രാന്‍സിസ് പൊതുവിഭാഗത്തിലും തൃശൂര്‍ ചാലക്കുടി പാളയംപറമ്പ് സംഘത്തിലെ ലക്ഷ്മി മേനോന്‍ വനിത വിഭാഗത്തിലും ഇടുക്കി കട്ടപ്പന ചെല്ലാര്‍കോവില്‍ സംഘത്തിലെ രാമമൂര്‍ത്തി എസ്സിഎസ്ടി വിഭാഗത്തിലും സമ്മാനര്‍ഹരായി.

മലബാര്‍ മേഖലയില്‍ പൊതുവിഭാഗത്തില്‍ പാലക്കാട് തൃത്താല വട്ടേനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ഡോക്ടര്‍ രാമകൃഷ്ണനും വനിത വിഭാഗത്തില്‍ കണ്ണൂര്‍ തലശ്ശേരി പിണറായി സംഘത്തിലെ എ.പി.ശ്രീരിഷയും എസ്സിഎസ്ടി വിഭാഗത്തില്‍ കമലാ സുന്ദറും ജേതാക്കളായി.

മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള വര്‍ഗ്ഗീസ് കുര്യന്‍ പുരസ്‌ക്കാരത്തിന് തിരവനന്തപുരം അതിയന്നൂര്‍ ബ്ലോക്കിലെ നെടിയവിരാലി ക്ഷീരസംഘം അര്‍ഹമായി. മികച്ച പരമ്പരാഗത ക്ഷിരസംഘം ചിറയിന്‍കീഴ് ബ്ലോക്കിലെ മേല്‍കടയ്ക്കാവൂര്‍ ക്ഷീരസംഘമാണ്. ഇരുവര്‍ക്കും ഒരു ലക്ഷം രൂപ പുരസ്‌ക്കാരമായി ലഭിക്കും.

ദിപു കല്ലിയൂര്‍,ജനം ടിവി

മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി.എസ്.ഹരികൃഷ്ണന് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള 25,000 രൂപയുടെ പുരസ്‌ക്കാരം ലഭിച്ചു.ദേശാഭിമാനിയിലെ പി.സുരേശന്‍,ദീപികയിലെ ശ്രീജിത് കൃഷ്ണന്‍, ഹരിതഭൂമി മാസികയിലെ ഡോക്ടര്‍.മുഹമ്മദ് ആസിഫ്.എം, ആകാശവാണിയിലെ സി.ബി.വേണുഗോപാല്‍, റേഡിയോ മാറ്റൊലിയിലെ പ്രജിഷ രാജേഷ്, ജനം ടിവിയിലെ ദീപു കല്ലിയൂര്‍, ന്യൂസ് 18 കേരളയിലെ വി.എസ്.കൃഷ്ണരാജ്, ഫോട്ടോഗ്രാഫര്‍ രാകേഷ് പുത്തൂര്‍ , മാതൃഭൂമി ന്യൂസ് കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും വിവിധ വിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങല്‍ ലഭിച്ചു.

ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ മാവേലിക്കര ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ എ.എന്‍.തോമസ്,ക്ഷീരവികസന ഓഫീസര്‍ ആര്‍.എല്‍.ഷാജു ചന്ദ്രന്‍, മുതുകുളം ക്ഷീര വികസന ഓഫീസര്‍ പി.സി.അനില്‍ കുമാര്‍ എന്നിവര്‍ അര്‍ഹരായി.

പുരസ്‌ക്കാരങ്ങള്‍ 2020 ഫെബ്രുവരി 26ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിതരണം ചെയ്യുമെന്ന് ക്ഷീരവികസന വകുപ്പു മന്ത്രി കെ.രാജു പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 25 മുതല്‍ 28 വരെയാണ് നടക്കുക. 25 ന് വിളംബര ജാഥയോടെ പരിപാടികള്‍ക്ക് തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. കേരള ഡയറി എക്‌സ്‌പോ 25ന് വൈകിട്ട് വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍ ഉത്ഘാടനം ചെയ്യും. 28ന് ക്ഷീരകര്‍ഷക പാര്‍ലമെന്റ് നടക്കും. നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പാര്‍ലമെന്റ് ഉത്ഘാടനം ചെയ്യും. മീറ്റ് ദ ഇന്നവേറ്റേഴ്‌സ് പരിപാടിയും അന്നേദിവസം നടക്കും. വൈകിട്ട് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും.

 

English Summary: Kerala Dairy awrds 2020 declared
Published on: 21 February 2020, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now