Updated on: 22 December, 2020 1:39 PM IST

COVID 19 വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ കിടക്ക, ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ക്ഷാമം നേരിട്ടിരുന്നു. ആവശ്യമുള്ള കിടക്കകൾ ലഭിക്കാതെ വന്നത് കൊറോണ വൈറസ് ബാധിതരുടെ മരണത്തിനും കാരണമായി. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി എറണാകുളം സ്വദേശിയും എക്കോ-ഇന്നോവേറ്ററുമായ ലക്ഷ്മി മേനോൻ കണ്ടെത്തിയ മാർഗമാണ് 'ശയ്യ'.

സുസ്ഥിരമായ ഉപജീവന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച 'പ്യുവർ ലിവിംഗ്' എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ലക്ഷ്മി മേനോൻ. മാലിന്യ സംസ്‌കരണം എന്ന പ്രശ്നത്തിനും ഒരു ഉത്തമം പരിഹാരമാണ് ലക്ഷ്‌മിയുടെ 'ശയ്യ'. നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുന്ന ബെഡ് റോളുകളാണ് 'ശയ്യ' എന്ന ആശയത്തിലൂടെ ലക്ഷ്മിയും 'പ്യുവർ ലിവിംഗ്' സംഘടനയും നടപ്പിലാക്കി വരുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വസ്ത്ര നിർമ്മാതാക്കളും തയ്യൽ തൊഴിലാളികളും ആരോഗ്യ പ്രവർത്തകർക്കായി നിരവധി PPE കിറ്റുകളാണ് തയാറാക്കുന്നത്.

ഇങ്ങനെ PPE കിറ്റുകൾ തയാറാക്കിയ ശേഷം മിച്ചം വരുന്ന മെറ്റിരിയൽ റീസൈക്കിൾ ചെയ്‌താണ്‌ ബെഡ് റോളുകൾ നിർമ്മിക്കുന്നത്. PPE സ്യൂട്ട് മെറ്റീരിയലുകൾ തയ്യാറാക്കുന്നതിൽ നിന്നും മിച്ചം വരുന്ന സ്ക്രാപ്പ് പീസുകൾ ബ്രെയ്ഡ് ചെയ്താണ് 6 അടി നീളവും 2.5 അടി വീതിയുമുള്ള 'ശയ്യ' കിടക്കകൾ നിർമ്മിക്കുന്നത്. ഉപയോഗിക്കുന്ന തുണി വാട്ടർപ്രൂഫ് ആയതിനാൽ ഇത് എളുപ്പത്തിൽ വൃത്തിയാക്കാനാകാം. ആറ് ടൺ തുണിയിൽ നിന്ന് 2,400 'ശയ്യ' കിടക്കകൾ നിർമ്മിക്കാൻ കഴിയും. കൊറോണ വൈറസ് കെയർ സെന്ററുകളിലും കിടക്കാൻ ഇടമില്ലാതെ റോഡരികിൽ കഴിയുന്നവർക്കുമാണ് നിലവിൽ 'ശയ്യ' കിടക്കകൾ നൽകി വരുന്നത്.

ഇതിലൂടെ പത്തിലധികം സ്ത്രീകൾക്ക് ജോലി നൽകിയ ലക്ഷ്മി ഒരു കിടക്കയുടെ വിലയായ 300 രൂപയാണ് ഇവർക്ക് പ്രതിദിനം നൽകി വരുന്നത്. മെഷീനുകളുടെ സഹായമില്ലാതെ സൂചിയും നൂലും മാത്രം ഉപയോഗിച്ചാണ് കിടക്കകൾ നിർമ്മിക്കുന്നത്. കൂടാതെ, ഉപയോഗ ശേഷം സോപ്പുപയോഗിച്ച് കഴുകി വീണ്ടും ഈ കിടക്കകൾ ഉപയോഗിക്കാവുന്നതാണ്. ഇതിനെല്ലാം പുറമെ, എൻ‌ജി‌ഒകൾ‌, വിദ്യാർത്ഥികൾ‌, ഭരണസമിതികൾ‌ എന്നിവർക്കായി ഓൺലൈനായി ലക്ഷ്മി പരിശീലനവും നൽകുന്നുണ്ട്. ലക്ഷ്‌മിയുടെ ഈ കണ്ടെത്തലുകൾക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Kerala Eco-Innovator Upcycles PPE scraps to make bedrolls for covid care centers and homeless. 'shayya' named mattresses are eco-friendly and resolves the issue of waste management

Courtesy: Your Story

English Summary: Kerala Eco-Innovator Upcycles PPE scraps for Shayya mattresses
Published on: 22 December 2020, 01:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now