Updated on: 19 July, 2021 9:00 AM IST
Chicken dish

സംസ്ഥാനത്ത് ചിക്കൻ വില കുതിച്ചുയരുന്നു. വിവിധ ഇടങ്ങളിൽ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 240 രൂപ വരെയായി വില കുതിച്ചുയര്‍ന്നു. 

കൊച്ചിയിൽ ബ്രോയിലര്‍ കോഴിക്ക് കിലോഗ്രാമിന് 190 രൂപയായി വില ഉയര്‍ന്നു. കോഴിയിറച്ചിക്ക് ഓൺലൈൻ സൈറ്റുകളിൽ കിലോഗ്രാമിന് 210 രൂപ വരെയാണ് വില.

കോഴിക്കോട് ആണ് ഏറ്റവുമധികം വില വര്‍ദ്ധന എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകൾ പുറത്ത്. കോഴിയിറച്ചി വില കിലോഗ്രാമിന് 240 രൂപയോളമാണ്. 

കത്തിക്കയറുന്ന കോഴിയിറച്ചി വില നിയന്ത്രിക്കാൻ നടപടി വേണമെന്ന് ഹോട്ടലുടമകൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പെരുന്നാൾ അടുത്തതോടെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കോഴി വില ഉയരുകയാണ്. മലപ്പുറത്ത് കോഴിക്ക് കിലോഗ്രാമിന് 150-160 രൂപ വരെയും ഇറച്ചിക്ക് കിലോഗ്രാമിന് 220-230 രൂപ വരെയുമായി വില ഉയര്‍ന്നു. 

മൊത്ത വിതരണക്കാര്‍ക്ക് കിലോഗ്രാമിന് 120 രൂപക്ക് ഒക്കെ ലഭിക്കുന്ന ഇറച്ചിയാണ് തീ വിലയിൽ ലഭിക്കുന്നത്

ഒരു മാസത്തിനിടെ കിലോഗ്രാമിന് 100 രൂപ വരെയാണ് വില വര്‍ദ്ധന. കോഴിഫാമുകൾ ഉത്പാദനം കുറച്ചതും വില കുത്തനെ ഉയരാൻ കാരണമായി. 70 ശതമാനം വരെ ഇറച്ചിക്കോഴി ഉത്പദനം കുറഞ്ഞു. കോഴിയിറച്ചിക്ക് വില ഇടിയുന്നതും ഉത്പാദനം കുറക്കുന്നതിന് പിന്നിലുണ്ട്. 

അതേസമയം കോഴിത്തീറ്റയുടെ ചെലവും മറ്റും കണക്കാക്കുമ്പോൾ വില കുറയ്ക്കാൻ ആകില്ലെന്ന് ഫാം ഉടമകൾ പറയുന്നു

English Summary: Kerala hoteliers threaten to take chicken off the menu due to spiralling price of poultry
Published on: 19 July 2021, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now