1. News

തൊഴിലുറപ്പ് പദ്ധതിയിൽ റെക്കോർഡിട്ട് കേരളം; പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയിൽ റെക്കോർഡിട്ട് കേരളം. 2023-24 വർഷത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനങ്ങളാണ്.

Saranya Sasidharan
Kerala sets record in employment guarantee scheme; 9.94 crore working days completed
Kerala sets record in employment guarantee scheme; 9.94 crore working days completed

1. തൊഴിലുറപ്പ് പദ്ധതിയിൽ റെക്കോർഡിട്ട് കേരളം. 2023-24 വർഷത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനങ്ങളാണ്. ശരാശരി ഓരോ കുടുംബത്തിനും 67.68 ദിവസം തൊഴിൽ ലഭിക്കുകയും, 5.66 ലക്ഷം കുടുംബങ്ങൾ കഴിഞ്ഞ വർഷം നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ എടുത്തവരിൽ 89.27 ശതമാനം പേരും സ്ത്രീകളാണ്. തിരുവന്തപുരം ജില്ലയാണ് തൊഴിൽ ദിനത്തിൽ മുന്നിലുള്ളത്. തൊട്ടുപിന്നിലായി ആലപ്പുഴയും, മൂന്നാം സ്ഥാനത്ത് കോഴിക്കോടുമാണ്.

2. എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് അറിവ് നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 3 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 മുതൽ 24 വരെ കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 2950 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://kied.info/training-calender/ ലിങ്കിൽ ഓൺലൈനായി ഏപ്രിൽ 17 ന് മുമ്പ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് 0484-2532890, 0484-2550322, 9188922800.

3. കൊല്ലം ജില്ലയിലെ കേരള ഫാം ഡിവലപ്‌മെന്റ്‌ ആൻഡ്‌ സോഷ്യൽ വെൽഫെയർ സഹകരണസംഘം സബ്‌സിഡി നിരക്കിൽ 75 ദിവസം പ്രായമുള്ള ബി.വി. 380 ഇനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. പുത്തൂർ, ഭരണിക്കാവ്‌, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, കൊല്ലം, കുണ്ടറ, കൊട്ടിയം, പാരിപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിലാണ് വിതരണം ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് 85904 68582.

English Summary: Kerala sets record in employment guarantee scheme; 9.94 crore working days completed

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters