Updated on: 2 February, 2021 6:35 AM IST
പട്ടിക വിഭാഗ വനിതകൾക്കായി സ്വയംതൊഴിൽ വായ്പ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയംതൊഴിൽ വായ്പയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യാൻ ജാമ്യവ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും.

കൂടാതെ ഈ വിഭാഗങ്ങളിൽ പെടുന്ന വനിതകൾക്ക് കുടുംബശ്രീയുടെ സിഡിഎസ് മുഖേന മൈക്രോഫിനാൻസ് വായ്പയ്ക്കും 3.5 ശതമാനം പലിശ നിരക്കിൽ അപേക്ഷിക്കാം. കോർപ്പറേഷൻറെ www.kswdc.org എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകളുടെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖല ഓഫീസുകളിൽ നേരിട്ട് തപാൽ മുഖേന സമർപ്പിക്കാം.

Kerala State Women's Development Corporation invites applications for self employment loans for SC / ST women. In addition, women in these categories can apply for a microfinance loan through Kudumbasree's CDS at an interest rate of 3.5%. Application forms are available on the Corporation's website

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലയിലുള്ളവർക്ക് 0471-2328257, 9496015005 നമ്പറിലും ഇടുക്കി, എറണാകുളം, തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ ഉള്ളവർക്ക് 0484-2984932 നമ്പറിലും മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉള്ളവർക്ക് 0495 2766454 നമ്പറിലും ബന്ധപ്പെടണം എന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

English Summary: Kerala State Women's Development Corporation invites applications for self employment loans for SC / ST women
Published on: 02 February 2021, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now