1. News

സ്ത്രീകൾക്ക്   പ്രത്യേക കാർഷിക ഉപകരണങ്ങളുമായി കൃഷി വകുപ്പ്

സ്ത്രീകൾക്കായി പ്രത്യേക കാർഷിക ഉപകരണങ്ങങ്ങൾ കൃഷി വകുപ്പ് തയാറാക്കുന്നു. ശാരീരികാധ്വാനം അധികം വേണ്ടാത്ത, അതിവേഗം കൈകാര്യം ചെയ്യാൻ കഴിയുന്ന ചെറുകിട യന്ത്രങ്ങളാണു വകുപ്പ് തയാറാക്കുന്നത്.

KJ Staff
സ്ത്രീകൾക്കായി പ്രത്യേക കാർഷിക ഉപകരണങ്ങങ്ങൾ  കൃഷി വകുപ്പ്  തയാറാക്കുന്നു. ശാരീരികാധ്വാനം അധികം വേണ്ടാത്ത, അതിവേഗം കൈകാര്യം ചെയ്യാൻ കഴിയുന്ന ചെറുകിട യന്ത്രങ്ങളാണു വകുപ്പ് തയാറാക്കുന്നത്. കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്(കാംകോ), കൃഷി വകുപ്പിനു കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന റിസർച്ച് ടെസ്റ്റിങ് ആൻഡ് ട്രെയ്നിങ് സെന്റർ എന്നിവ ചേർന്നാണ് ഉപകരണങ്ങൾ നിർമ്മിക്കുന്നത് .നിലം ഉഴാൻ കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന പവർ ടില്ലർ, നെല്ലു കൊയ്തെടുക്കാനുള്ള പവർ റീപ്പർ, മിനി ട്രാക്ടർ, കാടു വെട്ടിത്തെളിക്കുന്നതിനുള്ള ബുഷ് കട്ടർ എന്നിവയാണ് ഭാരവും വലുപ്പവും കുറച്ചു നിർമിക്കുന്നത്. നെൽപാടത്തെ കള വേഗത്തിൽ പറിച്ചുമാറ്റുന്നതിനുള്ള കോണോ വീഡർ യന്ത്രം കാംകോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരീക്ഷണം പൂർത്തിയാക്കിയശേഷം വിപണിയിലെത്തിക്കും.

നിലവിലുള്ള വലിയ നടീൽ യന്ത്രത്തിന്റെ ചെറുമാതൃക, കൊയ്ത്തു യന്ത്രം, കുഴിയെടുക്കൽ ഉപകരണം, മെതിയന്ത്രം, നെല്ലു പാറ്റുന്നതിനുള്ള യന്ത്രം, ട്രാക്ടറിൽ ഘടിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന മറ്റു സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം സ്ത്രീസൗഹൃദ യന്ത്രങ്ങളാക്കി പരിഷ്കരിക്കാനാണു കൃഷി വകുപ്പിന്റെ നീക്കം. ഈ യന്ത്രങ്ങളെല്ലാം തന്നെ സബ്സിഡി നിരക്കിൽ നൽകാനും പദ്ധതിയുണ്ട്.

സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പോർട്ടബിൾ വാട്ടർ പമ്പ് സെറ്റ് നേരത്തെ പുറത്തിറക്കിയിരുന്നു. കുടുംബശ്രീ അംഗങ്ങളെ കൂടുതലായി കൃഷിയിലേക്ക് ആകർഷിക്കാനും സ്ത്രീ സൗഹൃദ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നു.സംസ്ഥാന സർക്കാരിൻ്റെ  ആനുകൂല്യങ്ങൾക്കു പുറമെ കർഷകർ, സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവർക്കു കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ വഴിയും യന്ത്രങ്ങൾ നൽകും.സ്ത്രീകൾക്കു യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലന ക്ലാസ് കൃഷി വകുപ്പു സംഘടിപ്പിക്കും.
English Summary: farm tools for women

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds