1. News

കർണാടകയിലെ നന്ദിനി പാൽ സംസ്ഥാനത്ത് വിൽക്കുന്നതിനെതിരെ കേരള മിൽക്ക് ഫെഡറേഷൻ

കർണാടക മിൽക്ക് ഫെഡറേഷന്റെ കീഴിലുള്ള നന്ദിനി പാലുൽപ്പന്നങ്ങൾ സംസ്ഥാനത്ത് വിൽക്കുന്നത് തടയാൻ കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ തീരുമാനിച്ചു.

Raveena M Prakash
Kerala's Milk federation decides to stop selling Nandini Milk in the state
Kerala's Milk federation decides to stop selling Nandini Milk in the state

കർണാടക മിൽക്ക് ഫെഡറേഷന്റെ കീഴിലുള്ള നന്ദിനി പാലുൽപ്പന്നങ്ങൾ സംസ്ഥാനത്ത് വിൽക്കുന്നത് തടയാൻ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ തീരുമാനിച്ചു. നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് മിൽമ മലബാർ മേഖല സഹകരണ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. രാജ്യത്തെ മിൽക്ക് ഫെഡറേഷൻ ഇത്രയും കാലമായി പിന്തുടരുന്ന ചില ചിട്ടകളും കീഴ് വഴക്കങ്ങളും തെറ്റിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്ന് കെ എസ് മണി പറഞ്ഞു. 

കേരളത്തിൽ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ കർണാടക കോർപ്പറേറ്റ് മിൽക്ക് ഫെഡറേഷന് താൻ കത്ത് നൽകിയെങ്കിലും അവർ അത് അവഗണിച്ചതായി അദ്ദേഹം പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട അമുൽ-നന്ദിനി പ്രശ്‌നത്തിന് മുമ്പ് തന്നെ കേരളത്തിൽ കച്ചവടം നടത്താൻ കർണാടക കോർപ്പറേറ്റ് പാൽ ഉൽപാദകർ തീരുമാനിച്ചിരുന്നു. കർണാടകയിൽ വ്യവസായം തുടങ്ങാനുള്ള അമുലിന്റെ തീരുമാനം തെറ്റായിരുന്നു എന്നും, എന്നാൽ അതിനെ എതിർക്കാൻ നന്ദിനിയ്ക്ക് ധാർമിക അവകാശമില്ലെന്ന് മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ പറഞ്ഞു. 

മിൽക്ക് ഫെഡറേഷനുകൾ വാണിജ്യ താൽപ്പര്യങ്ങൾക്കായി മാത്രമല്ല, അവരുടെ സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനം, മറ്റൊരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനത്തിന്റെ വിപണിയിൽ നേരിട്ട് ഇടപെടുന്നത് സഹകരണത്തിന്റെ തത്വങ്ങൾക്കും അടിസ്ഥാന മൂല്യങ്ങൾക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഉത്സവ കാലങ്ങളിലും കേരളത്തിൽ പാൽ ഉൽപ്പാദനം കുറവായ സമയത്തും മിൽമ പ്രധാനമായും ആശ്രയിക്കുന്നത് കർണാടകയിലെ നന്ദിനി, തമിഴ്‌നാട്ടിലെ ആവിൻ എന്നിവയെയാണ്. അതുകൊണ്ട് നന്ദിനിയുടെ നല്ല ഉപഭോക്താവായ മിൽമയെ ഏതാനും ലിറ്റർ പാൽ വിറ്റ് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് മിൽമ ചെയർമാൻ പറഞ്ഞു. 

നന്ദിനിയുടെ ഉൽപ്പന്നങ്ങൾ കേരളത്തിൽ ഇറക്കുന്നത് മിൽമയെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും തിരൂരിലും, എറണാകുളം ജില്ലയിലെ കൊച്ചിയിലും, പത്തനംതിട്ട ജില്ലയിലെ പന്തളത്തുമാണ് നന്ദിനി തങ്ങളുടെ ഔട്ട്‌ലെറ്റുകൾ തുറന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നന്ദിനി ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്ത് ജൂൺ 18നു ശേഷം മൺസൂൺ ശക്തി പ്രാപിക്കും: IMD

Pic Courtesy: Facebook

English Summary: Kerala's Milk federation decides to stop selling Nandini Milk in the state

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds