1. News

കേരളത്തിന്റെ ടൂറിസം മേഖല മാറ്റത്തിന്റെ പാതയിൽ

കോവിഡ് എന്ന മഹാമാരി മൂലം തകർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേരള സർക്കാർ ശ്രമിക്കുന്നു. വീട്ടുവളപ്പിലെ കൃഷി, കാർഷിക ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി പുതിയ പദ്ധതികൾ ടൂറിസം ഡിപ്പാർട്ട്മെൻറ് അവതരിപ്പിക്കും.

Priyanka Menon
ടൂറിസം മേഖല മാറ്റത്തിന്റെ  പാതയിൽ
ടൂറിസം മേഖല മാറ്റത്തിന്റെ പാതയിൽ

കോവിഡ് എന്ന മഹാമാരി മൂലം തകർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേരള സർക്കാർ ശ്രമിക്കുന്നു. വീട്ടുവളപ്പിലെ കൃഷി, കാർഷിക ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി പുതിയ പദ്ധതികൾ ടൂറിസം ഡിപ്പാർട്ട്മെൻറ് അവതരിപ്പിക്കും. കാർഷിക പ്രവർത്തനങ്ങളുമായി വിനോദസഞ്ചാരത്തെ ബന്ധപ്പെടുത്തിക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇതിനായി ടൂറിസം വകുപ്പിന്റെ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പദ്ധതിയുടെ ഭാഗമായി 500 -ലധികം ഫാം ടൂറിസം യൂണിറ്റുകളും 5,000 ഹോംസ്റ്റേഡ് കൃഷിയിടങ്ങളും വികസിപ്പിക്കും. കൂടാതെ സംസ്ഥാനത്തുടനീളമുള്ള ടൂറിസം പ്രവർത്തനങ്ങളെ രണ്ട് യു വർഷത്തിനുള്ളിൽ ഏകോപിപ്പിക്കാനും കേരളസർക്കാർ പദ്ധതിയിടുന്നു. ഫാം ടൂറിസം ആരംഭിക്കുന്നതിന് 10 - 50 ഏക്കർ ഭൂമി ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ.

സംസ്ഥാന ആർ ടി മിഷൻ കോഓർഡിനേറ്റർ കെ രൂപേഷ് കുമാർ പറഞ്ഞു, "വീട്ടുവളപ്പിലെ കൃഷി" എന്ന ആശയം വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കി മിശ്രിത രീതിയിൽ വിളകൾ കൃഷി ചെയ്യുകയും ടൂറിസം ആവശ്യങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്യുന്നു". 

ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു കാർഷിക ടൂറിസം ഹബ് ആരംഭിക്കും. നീണ്ടൂർ കോട്ടയം ജില്ലയിലെ കാർഷിക കേന്ദ്രമായി തെരഞ്ഞെടുക്കും. പരമ്പരാഗത കാർഷിക ഉപകരണങ്ങളായ പത്തായം ഉൾപ്പെടെയുള്ള കാർഷിക സംസ്കൃതിയെ വിളിച്ചോതുന്ന വസ്തുക്കൾ പ്രദർശിപ്പിക്കുന്ന പ്രാദേശിക കാർഷിക മ്യൂസിയങ്ങൾ ആരംഭിക്കാനും പദ്ധതിയിടുന്നു.

 

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, പ്രകൃതി വിഭവങ്ങൾക്ക് പ്രാധാന്യം നൽകി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ "ഫാം ടൂറിസം" മെച്ചപ്പെടുത്താനുള്ള കാര്യങ്ങളും പദ്ധതിയുടെ ഭാഗമായി ചെയ്യും. വലിയ തുക നിക്ഷേപിക്കാതെ തന്നെ വിവിധ ടൂറിസം പദ്ധതികളുടെ ഭാഗമാകാൻ വ്യക്തികൾക്ക് ഇതിലൂടെ സാധിക്കും.

സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതിനുശേഷം ഫാം ടൂറിസവും വീട്ടുവളപ്പിൽ ഫാമിംഗ് യൂണിറ്റുകൾ ആരംഭിക്കുന്നതിന് വേണ്ടിയും ടൂറിസം വകുപ്പിന് മൊത്തം 168 അപേക്ഷകൾ ഇതിനോടകം ലഭിച്ചുകഴിഞ്ഞിരിക്കുന്നു.

The Government of Kerala is trying to revive the tourism sector devastated by the Covid epidemic. The Department of Tourism will introduce a number of new initiatives to promote home gardening and agro-tourism.

ഈ പദ്ധതിയുടെ ഭാഗമാവാൻ ആഗസ്റ്റ് 20 വരെ സർക്കാർ അപേക്ഷകൾ സ്വീകരിക്കുകയും ഓഹരി ഉടമകൾക്കുള്ള പരിശീലനം ഓഗസ്റ്റ് 30 വരെ നൽകുകയും ചെയ്യുന്നുണ്ട്.

English Summary: Kerala's tourism sector is on the path of change

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds