കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിലെ (KFON) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. ആകെ 28 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് http://kcmd.in വഴി അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിലെ വിവിധ തസ്തികകളിൽ 1899 ഒഴിവുകൾ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് നവംബർ 21വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ഡിസ്ട്രിക്ട് എൻജിനീയർ - 14 ഒഴിവുകൾ, ജൂനിയർ എൻജിനീയർ - തിരുവനനന്തപുരം ജില്ലയിൽ 8 ഒഴിവുകൾ, എൻഒസി എക്സിക്യൂട്ടീവ് - കാക്കനാട് 4 ഒഴിവുകൾ. എൻജിനീയറിങ് ബിരുദവും, ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. 45,000 രൂപയാണ് ശമ്പളം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/11/2023)
ചീഫ് ഫിനാൻസ് ഓഫിസർ - ഒരു ഒഴിവ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, എംകോം/എംബിഎ ഫിനാൻസ് അല്ലെങ്കിൽ സർട്ടിഫൈഡ് അസോഷ്യേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 8 വർഷ പരിചയം വേണം. പ്രായപരിധി 45 വയസ്. ശമ്പളം 1,08,764 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: നഴ്സുമാര്‍ക്ക് കാനഡയിലും സൗദിയിലും തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ
നെറ്റ്വർക് എക്സ്പെർട്ട് - കാക്കനാട് ഒരു ഒഴിവ്. എൻജിനീയറിങ് ബിരുദം, സിസിഎൻപി/ ജെഎൻസിപി യോഗ്യത ഉള്ളവർക്കാണ് അവസരം. 5 വർഷ പരിചയം വേണം. പ്രായപരിധി 40 വയസ്. ശമ്പളം 75,000 രൂപ.