1. News

ഇന്നത്തെ ജോലി ഒഴിവുകൾ (17/11/2023)

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രൺമാരുടെ രണ്ട് ഒഴിവിൽ നിയമനത്തിനായി എസ്.എസ്.എൽ.സി യും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യവുമുള്ള (അക്കൗണ്ടിംഗ് അഭിലഷണീയം)

Meera Sandeep
Today's Job Vacancies (17/11/2023)
Today's Job Vacancies (17/11/2023)

സിസ്റ്റം മാനേജർ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് 22ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം.

മേട്രൺ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രൺമാരുടെ രണ്ട് ഒഴിവിൽ നിയമനത്തിനായി എസ്.എസ്.എൽ.സി യും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യവുമുള്ള (അക്കൗണ്ടിംഗ് അഭിലഷണീയം) 40നും 60നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ നവംബർ 21നു രാവിലെ പത്തിനു കോളജിൽ നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിലെ വിവിധ തസ്‌തികകളിൽ 1899 ഒഴിവുകൾ

ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി

തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് നവംബർ 29നു തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

മൂന്നുവർഷ ഇലക്ടോണിക്സ്/കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ: tvmehealth@gmail.com. വിശദവിവരങ്ങൾക്ക്: www.ehealth.kerala.gov.in, 9048022243.

ബന്ധപ്പെട്ട വാർത്തകൾ: നഴ്സുമാര്‍ക്ക് കാനഡയിലും സൗദിയിലും തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ

കോളജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചറർ

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് (ഗ്രാഫിക്സ്) വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക / ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച നവംബർ 23നു രാവിലെ 10.30നു കോളജിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത: First Class or Second Class Degree in Graphics with not less than 55% of marks or a Second Class Masters Degree in Graphics from a recognised University or First Class or Second Class Diploma (equivalent to Degree) with not less than 55% marks in painting from a recognised University or Institution with Second Class Masters Degree in Graphics.

പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 നു മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കെ–റെയിലിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു

കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് നവംബർ 24നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ് / തത്തുല്യവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് നവംബർ 25നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ 0484-2386000 എന്ന നമ്പറിൽ ലഭിക്കും.

സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായവയിലെ എക്സിക്യൂട്ടീവ് എൻജിനീയർ/സൂപ്രണ്ടിങ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലോ സമാന തസ്തികയിലോ സേവനം അനുഷ്ഠിക്കുന്നവരും എൻവയോൺമെന്റൽ എൻജിനീയറിങ്/വാട്ടർ ആൻഡ് സാനിറ്റേഷൻ എൻജിനീയറിങ് എന്നിവയിൽ എം.ടെക് ബിരുദമുള്ളവരും ആയിരിക്കണം. ഐ.ഐ.ടി/എൻ.ഐ.ടി മുതലായ സ്ഥാപനങ്ങളിൽ നിന്ന് എം.ടെക് പൂർത്തീകരിച്ചവർക്കും ദ്രവ മാലിന്യ പരിപാലന രംഗത്ത് പ്രവർത്തന പരിചയമുള്ളവർക്കും മുൻഗണന.

താത്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള അപേക്ഷയും വകുപ്പു മേധാവിയുടെ നിരാക്ഷേപപത്രവും സഹിതം നവംബർ 25ന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, ഫോർത്ത് ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ ലഭ്യമാക്കണം.

 

English Summary: Today's Job Vacancies (17/11/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds