Updated on: 4 December, 2020 11:20 PM IST

കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങൾക്ക് 50% കടത്തുകൂലി ഇളവു നൽകി ഇന്ത്യൻ റെയിൽവേ. കർഷകർക്ക് നൽകുന്ന 50 ശതമാനം സബ്സിഡി തുക കേന്ദ്ര ഭക്ഷ്യമന്ത്രാലയം റെയിൽവേക്ക് നൽകും. കടത്തുകൂലി ഇളവ് ലഭിക്കുന്ന വിഭവങ്ങൾ കൈതച്ചക്ക, മരിച്ചീനി, മധുരക്കിഴങ്ങ്, വാഴ പഴം തുടങ്ങിയവയാണ്. കേന്ദ്ര ഭക്ഷ്യമന്ത്രാലയവും ഇന്ത്യൻ റെയിൽവേ ചേർന്നാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്. ഇതുപ്രകാരം കർഷകർക്കും കർഷക സംബന്ധ കമ്പനികൾക്കും കയറ്റുമതി ചെയ്താൽ ആനുകൂല്യം ലഭ്യമാകും. കേന്ദ്ര സർക്കാർ തയ്യാറാക്കിയ ഹോർട്ടികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നാണ് കടത്തുകൂലി ഇളവ് നൽകിയ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഇതിൻറെ തെരഞ്ഞെടുപ്പുകളിൽ പ്രാധാന്യമുള്ളതായി തീരും. നിലവിൽ ലോറികൾ മുഖേനയാണ് കയറ്റുമതി ചെയ്യുന്നത്.

ഇതിൻറെ ഗുണം ഏറെ ലഭിക്കുന്ന ഒന്നാണ് കൈതച്ചക്ക. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കൈതച്ചക്കയുടെ ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളിലേക്ക് ആണ്. കേരളത്തിൽ വർഷം പ്രതിവർഷം നാലരലക്ഷം ടൺ കൈതച്ചക്ക ആണ് ഉല്പാദിപ്പിക്കുന്നത്. ഇതിൽ 80 ശതമാനവും പുറത്തേക്ക് പോകുന്നു. അതുകൊണ്ടുതന്നെ കടത്തുകൂലിയിൽ വരാൻപോകുന്ന ഇളവ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ഇതിനുപുറമേ സംസ്ഥാനങ്ങളിൽ ഓടുന്ന കിസ്സാൻ റെയിൽ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിനായി 15 വാഗണുള്ള തീവണ്ടി ആയിരിക്കും ഇന്ത്യൻ റെയിൽവേ വിട്ടു നൽകുക. അങ്ങനെയാണെങ്കിൽ കർഷകർക്ക് ഉൽപ്പാദിപ്പിക്കുന്നതിന്റെ 50 ടണ്ണും കർഷക കമ്പനികൾക്ക് 350 ടണ്ണും
സുഗമമായി മറ്റിടങ്ങളിലേക്ക് എത്തിക്കാം.

പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..

ജീവിതശൈലി മാറ്റിയാൽ ജീവിതശൈലി രോഗങ്ങളെ പടിക്കുപുറത്ത് നിർത്താം…

രാജ്യത്തെ എണ്ണ ഉൽപാദനം വീണ്ടും പൂർണതോതിൽ..

English Summary: kisan rail
Published on: 15 November 2020, 07:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now