Updated on: 1 February, 2021 2:43 PM IST
വൈകിട്ട് 5 .30 (February 2 വൈകിട്ട് 5 .30) കൂടെ കൃഷിജാഗ്രൺ ചീഫ് എഡിറ്റർ. ശ്രീ. എം സി ഡൊമിനിക് ഉണ്ടാകും.

"വിദ്യാർഥി-യുവജന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവർത്തനപാരമ്പര്യമുള്ള, ഏത് സമയത്തു വിളിച്ചാലും, എത്ര തിരക്കാണെങ്കിലും നമ്മൾ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടും,, ക്ഷമയോടെയും കേൾക്കുകയും അതിന് വേഗത്തിൽ പരിഹാരം കാണുകയും ചെയ്യുന്ന ഒരു നല്ല വ്യക്തിയാണ് ശ്രീ എൽദോ എബ്രഹാം.

ഇനി കാൾ എടുക്കുവാൻ പറ്റിയില്ലെങ്കിൽ പിന്നീട് അദ്ദേഹം തിരിച്ചു വിളിക്കും,ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്,നിങ്ങൾക്ക് ഈ മനുഷ്യന്റെ അടുത്ത് ഏത് നേരത്ത് വേണമെങ്കിലും കയറിചെല്ലാം ഏത് സങ്കടങ്ങളും പറയാം കാരണം ഒരുപാട് ദുരിങ്ങൾ താണ്ടി ഈ സ്ഥാനത്ത് എത്തിയതാണ് മൂവാറ്റുപുഴ എം എൽ എ ശ്രീ . എൽദോ എബ്രഹാം. സഹായം ആവശ്യപ്പെട്ടു വരുന്നവരെ ഒരിക്കലും കൈവിടില്ല.എൽദോ ചേട്ടൻ"

മൂവാറ്റുപുഴ എം എൽ എ ശ്രീ എൽദോ ഏബ്രഹാമിന്റെ ഫേസ്ബുക് പേജിൽ കണ്ട ഒരു മെസ്സേജ് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്.

അതിലൊട്ടും അതിശയോക്തി ഇല്ല എന്ന് അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം അറിയാം എങ്കിലും ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്ക്കുമ്പോൾ തീർച്ചയായും തല്ലും തലോടലും ഉണ്ടാകും. അതറിയാത്തവരല്ല നമ്മുടെ ജനപ്രതിനിധികൾ.

മൂവാറ്റുപുഴ എന്ന തൻറെ സ്വന്തം മണ്ഡലത്തിൽ കഴിഞ്ഞ നാലേമുക്കാൽ വർഷക്കാലം നിയസഭാ സാമാജികൻ എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് മൂവാറ്റുപുഴയിലെ തരിശു രഹിത പദ്ധതിയെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീ. എൽദോ ഏബ്രഹാം MLA .

തരിശ് രഹിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി 548 ഏക്കർ സ്ഥലത്താണ് ഇക്കഴിഞ്ഞ ദിവസം ഞാറുനട്ടത്.കാർഷിക മേഖലയുടെ വിപ്ലവമാണ് മൂവാറ്റുപുഴയിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നദ്ദേഹം പറയുന്നു.

മൂവാറ്റുപുഴയിലെ ഏഴ് പഞ്ചായത്തും, നഗരസഭയും പദ്ധതിയുടെ ഭാഗമായി മുണ്ടകൻ കൃഷി ഇറക്കി. മൂവാറ്റുപുഴയിലെ കൃഷിയുടെ പഴയ കാല സംസ്കാരം തിരിച്ച് പിടിക്കാൻ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.

"നമ്മുടെ നാടിന്റെ നൻമയ്ക്ക് പുരോഗതിയ്ക്ക് നിങ്ങളുടെ സ്വന്തം എൽദോ എബ്രഹാം എന്നും ഒപ്പം ഉണ്ടാകും". എന്ന ഫേസ്ബുക് എഴുത്തിൽ ഒട്ടും കലർപ്പില്ല.കർഷകരും,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ,സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, കൃഷി വകുപ്പിലെ ഉദ്യേഗസ്ഥർ, സമൂഹത്തിന്റെ സമസ്ത മേഖലയിലെ വ്യക്തിത്വങ്ങൾ തുടങ്ങി എല്ലാവരെയും കൂടെ നിർത്തിയാണ് നാടിന്റെ വികസനപ്രവർത്തനങ്ങൾ ശ്രീ എൽദോസ് ഏബ്രഹാം MLA നടത്തുന്നത്. എല്ലാവരെയും മിത്രങ്ങളായി കാണുവാനും അതുവഴി കൂട്ടായ പരിശ്രമം നടത്തി നാടിനെ പുരോഗതിയിലേക്ക് നയിക്കുവാനുമുള്ള കഴിവ് ഈ ചെറുപ്പക്കാരനെ കൂടുതൽ ജനസമ്മതനാക്കുകയാണ്.


Konw The MLA എന്ന തത്സമയ ഫേസ്ബുക് ലൈവിൽ നാളെ വൈകിട്ട് 5 .30 (February 2 വൈകിട്ട് 5 .30) കൂടെ കൃഷിജാഗ്രൺ ചീഫ് എഡിറ്റർ. ശ്രീ. എം സി ഡൊമിനിക് ഉണ്ടാകും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലക്ഷ്യം "തരിശ് രഹിത മൂവാറ്റുപുഴ"

English Summary: Know The MLA :Muvattupuzha MLA Eldo Abraham speaks on Facebook Live
Published on: 01 February 2021, 01:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now