1. News

ഹോര്‍ട്ടി കോര്‍പ്പ്, കര്‍ഷകരില്‍ നിന്നും സംഭരിച്ച കാര്‍ഷീക വിളകളുടെ കുടിശ്ശിക വിതരണം ആരംഭിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷീക വിപണിയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ച കാര്‍ഷീക വിളകളുടെ കുടിശ്ശിഖ തുകയുടെ വിതരണത്തിന് തുടക്കമായി.

K B Bainda
ആദ്യ ഗഡുവിന്റെ ചെക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ ഇഇസി മാര്‍ക്കറ്റ് സെക്രട്ടറി മിനി തോമസിന് കൈമാറി ഉദ്ഘാടനം ചെയ്തു
ആദ്യ ഗഡുവിന്റെ ചെക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ ഇഇസി മാര്‍ക്കറ്റ് സെക്രട്ടറി മിനി തോമസിന് കൈമാറി ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷീക വിപണിയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ച കാര്‍ഷീക വിളകളുടെ കുടിശ്ശിക തുകയുടെ വിതരണത്തിന് തുടക്കമായി.

കഴിഞ്ഞ ഏഴ് മാസമായി കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച കാര്‍ഷീക വിളകളുടെ വില കുടിശ്ശിക നല്‍കാനുണ്ടായിരുന്നു.For the last seven months, Horti Corp has been paying arrears on agricultural produce procured from farmers.

ഏഴ് ലക്ഷത്തോളം രൂപയാണ് ഹോര്‍ട്ടി കോര്‍പ്പില്‍നിന്നും ലഭിക്കാനുണ്ടായിരുന്നത്. ഇതിന്റെ ആദ്യ ഗഡുവിന്റെ ചെക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ ഇഇസി മാര്‍ക്കറ്റ് സെക്രട്ടറി മിനി തോമസിന് കൈമാറി ഉദ്ഘാടനം ചെയ്തു

ഇഇസി മാര്‍ക്കറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ കെ.എ.സനീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.പി.എല്‍ദോസ് മുഖ്യപ്രഭാഷണം നടത്തി.

ഹോര്‍ട്ടി കോര്‍പ്പ് റീജിയണല്‍ മാനേജര്‍ ആര്‍.ഷാജി സ്വാഗതം പറഞ്ഞു. ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ മാനേജര്‍ സതീഷ് ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, ലേലകമ്മിറ്റി കണ്‍വീനര്‍ കെ.പി.ജോയി എന്നിവര്‍ സംമ്പന്ധിച്ചു.

മുന്‍ഗണന ക്രമത്തില്‍ കര്‍ഷകര്‍ക്ക് കുടിശ്ശിഖ തുക വിതരണം ചെയ്യുമെന്ന് ഇഇസി മാര്‍ക്കറ്റ് സെക്രട്ടറി മിനി തോമസ് അറിയിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എമർജൻസി വായ്പ ഇല്ല, എസ്ബിഐ ബാങ്കിൻറെ SBI Bank വായ്പയ്ക്കായി കർഷകർ സമീപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

English Summary: Horti Corp. began arrears distribution of agricultural crops procured from farmers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds