Updated on: 1 November, 2021 8:52 PM IST
Know these banks which pay the highest interest rates for NRI accounts

എൻആര്‍ഇ (NRE) അക്കൗണ്ട്, എൻആര്‍ഒ (NRO) അക്കൗണ്ടും, എന്നി രണ്ടു പ്രധാന അക്കൗണ്ടുകളാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക്, ഇന്ത്യയിലുള്ളത്. വിദേശ കറൻസി നിക്ഷേപത്തിന് ആവശ്യം എൻആര്‍ഇ അക്കൗണ്ട് ആണ്. 

അതേസമയം ഇന്ത്യയിൽ നേടിയ വരുമാനം കൈകാര്യം ചെയ്യാൻ ഉൾപ്പെടെ എൻആര്‍ഒ അക്കൗണ്ട് ഉപയോഗിക്കാം. വിദേശ കറൻസികൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റാനും അക്കൗണ്ട് സഹായകരമാകും. 25,000 രൂപ കുറഞ്ഞ നിക്ഷേപത്തിൽ ഏഴു ദിവസം മുതൽ 10 വര്‍ഷം വരെയുള്ള എൻആര്‍ഒ അക്കൗണ്ടുകൾ തുടങ്ങാം. അക്കൗണ്ടുകൾക്ക് ഏറ്റവുമധികം പലിശ നൽകുന്ന സ്വകാര്യ ബാങ്കുകൾ അറിയാം.

യെസ് ബാങ്ക് 6.5 ശതമാനം പലിശ

എൻആര്‍ഐ, എൻആര്‍ഒ നിക്ഷേപങ്ങൾക്ക് 6.5 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകൾ ഉണ്ട്. ഇത്തരം അക്കൗണ്ടുകൾക്കും ടിഡിഎസ്, നിരക്കുകളും പ്രത്യേക സര്‍ചാര്‍ജും ഉൾപ്പെടെ ബാധകമാകാറുണ്ട്. നിലവിൽ എൻആര്‍ഇ, എൻആര്‍ഒ നിക്ഷേപങ്ങൾക്ക് ഏറ്റവുമധികം പലിശ നൽകുന്ന ബാങ്കുകളിൽ ഒന്നാണ് യെസ് ബാങ്ക്. നിക്ഷേപകര്‍ക്ക് 6.5 ശതമാനം വരെ പലിശ ലഭിക്കും. ഏഴു മുതൽ 14 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലും പരമാവധി 10 വര്‍ഷവും നിക്ഷേപം നടത്താം. ഏറ്റവും കുറഞ്ഞ പലിശ 3.25 ശതമാനമാണ്. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് കാലാവധി അനുസരിച്ച് 5.75 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ ലഭിക്കും.

ആര്‍ബിഎൽ ബാങ്ക്  6.3 ശതമാനം പലിശ

യെസ് ബാങ്ക് കഴിഞ്ഞാൽ ആര്‍ബിഎൽ ബാങ്കും പ്രവാസികൾക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എൻആര്‍ഇ, എൻആര്‍ഒ അക്കൗണ്ട് നിക്ഷേപങ്ങൾക്ക് 6.3 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മുതൽ ആറ് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.3 ശതമാനം പലിശ ലഭിക്കും. ടാക്സ് സേവിങ്സ് നിക്ഷേപങ്ങൾക്കും ഇതേ ഉയര്‍ന്ന നിരക്കിലെ പലിശയാണ് ബാങ്ക് നൽകുന്നത്. ഏഴു ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് നൽകുന്നത്. അതേസമയം 10 വര്‍ഷം മുതൽ 20 വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ നിരക്ക്.

ഇൻഡസ് ഇൻഡ് ബാങ്കും നൽകും ഉയര്‍ന്ന പലിശ

രണ്ട് കോടി രൂപയിൽ താഴെയുള്ള എൻആര്‍ഒ നിക്ഷേപങ്ങൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് ആറ് ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2021 ജൂലൈ 23 മുതൽ, ബാങ്ക് എൻആർഐകൾക്ക് അവരുടെ എൻആർഒ നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ നൽകുന്നുണ്ട്. ഒരാഴ്ച മുതൽ രണ്ടാഴ്ച വരെയുള്ള നിക്ഷേപങ്ങൾക്ക് 2.5 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുക. ഒരു വര്‍ഷം മുതലുള്ള വിവിധ നിക്ഷേപങ്ങൾക്ക് ആറ് ശതമാനം പലിശ ലഭിക്കും. അതേസമയം 61 മാസവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

കെവി ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും നൽകും ഉയര്‍ന്ന പലിശ

കരൂര്‍ വൈശ്യബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും എൻആര്‍ഒ അക്കൗണ്ടുകൾക്ക് ഉയര്‍ന്ന പലിശ നൽകുന്നുണ്ട്. കരൂര്‍ വൈശ്യ ബാങ്കിൽ 5.60 ശതമാനം വരെയാണ് പലിശ നിരക്ക്. ഏഴ് ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷവും അതിന് മുകളിലുമുള്ള നിക്ഷേപങ്ങൾക്കാണ് 5.6 ശതമാനം പലിശ ലഭിക്കുക. ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 5.15 ശതമാനം മുതലാണ് പലിശ. സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.65 ശതമാനം പലിശയാണ് നൽകുന്നത്. ഒരാഴ്ച മുതൽ 45 ദിവസങ്ങൾ വരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനംപലിശ ലഭിക്കും.

English Summary: Know these banks which pay the highest interest rates for NRI accounts
Published on: 01 November 2021, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now