Updated on: 18 April, 2024 3:19 PM IST
സൊമാനി സീഡ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ കെ വി സോമാനി കൃഷി ജാഗ്രൻ ആൻഡ് അഗ്രികൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു.

കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റാഡിഷ് കൃഷി പരിശീലനത്തിലൂടെ കർഷകരെ ശാക്തീകരിക്കുന്നതിനായി സോമാനി സീഡ്‌സ് കൃഷി ജാഗരണുമായി സഹകരിക്കുന്നു. , ഇന്ത്യയിലെ പ്രമുഖ വിത്ത് നിർമ്മാതാക്കളിലൊരാളായ സോമാനി സീഡ്‌സും കാർഷിക മാധ്യമ സ്ഥാപനമായ കൃഷി ജാഗ്രനും, ന്യൂഡൽഹിയിലെ കൃഷി ജാഗ്രൻ്റെ ഹെഡ് ഓഫീസിൽ വെച്ച് ഇന്നലെ നടന്ന ചടങ്ങിൽ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. സൊമാനി സീഡ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ കെ വി സോമാനി കൃഷി ജാഗ്രൻ ആൻഡ് അഗ്രികൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതിൻറെ പ്രാഥമിക ലക്ഷ്യം രാജ്യത്തുടനീളമുള്ള കർഷകർക്കിടയിൽ റാഡിഷ് കൃഷി പ്രോത്സാഹിപ്പിക്കുകയും അവരുടെ വരുമാന നിലവാരം ഉയർത്തുകയുമാണ്. കരാർ പ്രകാരം, സൊമാനി സീഡ്‌സും കൃഷി ജാഗരണും സംയുക്തമായി 30 കർഷക പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കും, ഇത് 2024 ഡിസംബർ 1-5 തീയതികളിൽ നടക്കാനിരിക്കുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ (എംഎഫ്ഒഐ) അവാർഡുകൾ വരെ നീളും.

10,000 കർഷകർക്ക് ഇതുവഴി പരിശീലനം ലഭിക്കും. മികച്ച വിളവ് ലഭിക്കുന്നതിനായ് റാഡിഷ് കൃഷിരീതികളിൽ പരിശീലന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലൂടെ കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും ഉൽപ്പന്നങ്ങളിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കിയെടുക്കുന്നതിനും അവരെ പ്രാപ്തരാക്കുകയും ചെയ്യും . ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി എട്ട് സംസ്ഥാനങ്ങളിലായി 50-ലധികം ജില്ലകളിൽ ഈ ശിൽപശാലകൾ നടത്തും.

കൃഷിജാഗരണും സൊമാനി സീഡ്സും ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം

ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിച്ച കെ.വി. സൊമാനി സീഡ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ കെ വി സൊമാനി1-2 ഏക്കർ മുതൽ 5 ഏക്കറിൽ താഴെ വരെയുള്ള ചെറുകിട ഭൂമിയുള്ള കർഷകർ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽപ്പെടുത്തി, ഉപജീവനമാർഗം സുരക്ഷിതമാക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്ന കർഷക സമൂഹത്തെ പിന്തുണയ്ക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു. 3 മുതൽ 4 മാസം വരെ വിളവെടുപ്പിനു സമയം ആവശ്യമായ വിളകളെ അപേഷിച്ച് 20-25 ദിവസത്തെ ചെറിയ ദൈർഘ്യത്തിൽ റാഡിഷ് വിളവെടുക്കാനാവും. ഇത് വിപണനത്തിലും വരുമാനത്തിലും ഉണ്ടാകുന്ന അനിശ്ചിതത്വങ്ങളെ ദൂരീകരിക്കുമെന്നും കെ വി സൊമാനി പറഞ്ഞു.

സോമാനി സീഡ്‌സ് കർഷക സമൂഹത്തെ വിജയം കൈവരിക്കാൻ സഹായിക്കുന്നു. 'ഇന്ത്യയിലെ മില്യണയർ ഫാർമർ' എന്ന ആശയം ഞങ്ങൾ വിഭാവനം ചെയ്തപ്പോൾ, സൊമാനി സീഡ്‌സിൻ്റെ ശ്രദ്ധ ഏക്കർ ഭൂമിയിൽ പോലും സമ്പത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്ന കർഷകർ എന്നതായിരുന്നു. ഇവിടെയാണ് കൃഷി ജാഗ്രനും സോമാനി സീഡ്‌സും സഹകരിക്കുന്നത്. 30 പരിശീലന സെഷനുകൾ നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു, ഇതിലൂടെ കർഷകരെ വലിയ തോതിൽ സഹായിക്കുന്നതിന് ഞങ്ങൾ മാർഗ്ഗനിർദ്ദേശവും പരിശീലനവും പിന്തുണയും നൽകും.കൃഷി ജാഗ്രൻ ആൻഡ് അഗ്രികൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫ് എംസി ഡൊമിനിക് പറഞ്ഞു, ഈ സംരംഭത്തിൻ്റെ ഫലമായി, ധാരാളം കർഷക കോടീശ്വരന്മാർ ഉയർന്നുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച വ്യവസായവും മാധ്യമ സ്ഥാപനവും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് . സോമാനി സീഡ്‌സ് വികസിപ്പിച്ചെടുത്ത പുതിയ വിത്തുകൾ വഴി ഇന്ത്യൻ കർഷകർക്ക് 5 മുതൽ 10 ലക്ഷം സമ്പാദിക്കാൻ കഴിയും. ഈ സാധ്യതയെ യാഥാർത്ഥ്യമാക്കി മാറ്റുകയാണ് ഞങ്ങളുടെ സംരംഭം ലക്ഷ്യമിടുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Krishi Jagran signs MoU with Somani Seedz
Published on: 18 April 2024, 03:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now