Updated on: 4 December, 2020 11:19 PM IST

കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സേവനങ്ങള്‍, സബ്‌സിഡികൾ 

  • ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഓണാട്ടുകര പ്രദേശത്തും മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലും എള്ളുകൃഷിക്ക് ഹെക്ടറിന് 5000 രൂപ സഹായം. എള്ളിന്റെ നാടൻ കൃഷിരീതികളും തനതിനങ്ങളും സംരക്ഷിക്കുന്നതിന് പ്രാമുഖ്യം. 990 ഹെക്ടറിൽ വിത്ത്, വളം, സസ്യസംരക്ഷണ ഉപകരണങ്ങൾ, നിലമൊരുക്കൽ എന്നിവയ്ക്കാണ് സഹായം. പാലക്കാട് ജില്ലയിൽ 250 ഹെക്ടറിൽ നിലക്കടല കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15,000 രൂപ സഹായം.
  • ശാസ്ത്രീയരീതിയിൽ കിഴങ്ങുവിളകളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും നടീൽവസ്തക്കൾ ഉൽപാദിപ്പിക്കുന്നതിനും സംസ്ഥാനത്തെ 10 പഞ്ചായത്തുകൾ വിത്തുഗ്രാമങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം-മാണിക്കൽ, കൊല്ലം-ശങ്കരനാട് തെക്ക്, പത്തനംതിട്ട-പന്തളം,തോന്നല്ലൂർ, പള്ളിക്കൽ, ആലപ്പുഴ-നൂറനാട്, കോട്ടയം-വാഴൂർ,ഇടുക്കി-ഇരട്ടയാർ, തൃശൂർ-തൃക്കൂർ, പാലക്കാട്-അഗളി, കാസർകോട്-പീലിക്കോട് പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്.ഓരോ പഞ്ചായത്തിലും 10 ഹെക്ടറിൽ വീതം വിത്തുഗ്രാമങ്ങൾ ഒരുക്കും. ഹെക്ടറിന് 15,000 രൂപ സഹായം. പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ കിഴങ്ങുവിളകളുടെ വിത്തുൽപാദനത്തിന്
    ഹെക്ടറിന് 20,000 രൂപ സഹായം.
  • ഉഴുന്ന്, വൻപയർ, ചെറുപയർ, മുതിര, തുവര തുടങ്ങിയവയ്ക്ക് ഹെക്ടറൊന്നിന് 10,000 രൂപ സഹായം.
  • കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.
  • പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
  • കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് :- തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.
  • മണ്ണ് പരിശോധന :- 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
  • പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം :- 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.
  • വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന് 1 ന് 2രൂപ പ്രകാരം.
  • കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി

പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ നല്‍കുന്ന സേവനങ്ങള്‍.

  • രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.
  • അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.
    നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.
  • കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.
    കാര്‍ഷിക പരിശീലന പരിപാടികള്‍
  • സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം :- നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.
  • സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ :- നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
  • കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് :- 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍.
English Summary: KRISHIBHAVAN SERVICES SUBSIDIES
Published on: 05 November 2020, 01:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now