Updated on: 23 February, 2021 7:26 AM IST
കെ എസ് ഇ ബി സെക്ഷൻ

ഇപ്പോൾ വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായി കെ എസ് ഇ ബി സെക്ഷൻ ഓഫീസ് സന്ദർശിക്കേണ്ടതില്ല. 1912 എന്ന നാലക്ക ടോൾഫ്രീ നമ്പറിലേക്ക് ഒറ്റ ഫോൺ കാൾ മതി, സേവനങ്ങൾ നിങ്ങളുടെ വാതിൽപ്പടിയിലെത്തും.

ഉപഭോക്തൃസേവനത്തിൻ്റെ പുതു ചരിത്രം രചിക്കുകയാണ്, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഇ ബി. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഒരൊറ്റ ഫോൺ കോൾ മതിയാവും. 

തിരഞ്ഞെടുക്കപ്പെട്ട 368 സെക്ഷനോഫീസുകളിലാണ് ഈ സേവനം നടപ്പാക്കിയിരിക്കുന്നത്.
1912 എന്ന കസ്റ്റമർകെയർ നമ്പരിലേക്കാണ് വിളിക്കേണ്ടത്. കോൾ കണക്റ്റാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർകെയർ എക്സിക്യൂട്ടീവുമായി സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷ അപ്പോൾത്തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി അതത് സെക്ഷൻ ഓഫീസിലേക്ക് കൈമാറും.

സെക്ഷൻ ഓഫീസിൽ നിന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും.

1912 എന്ന നമ്പരിലേക്ക് അപേക്ഷക/ അപേക്ഷകൻ നേരിട്ട് വിളിച്ചാൽ മതി. ഓഫീസ് സമയത്തുതന്നെ വിളിക്കണമെന്നില്ല. 1912 ൻ്റെ സേവനം അവധികളില്ലാതെ 24 മണിക്കൂറും ലഭ്യമാണ്.

English Summary: kseb service at your home : do a phone call
Published on: 23 February 2021, 07:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now