കെഎസ്എഫ്ഇയിലെ 3000 ബിസിനസ് പ്രമോട്ടർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. കെഎസ്എഫ്ഇയുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനപ്പെട്ട ഉത്തരവാദിത്വം. ഒഴിവുകൾ താൽക്കാലികമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/10/2023)
അവസാന തിയതി
യോഗ്യതാ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ ഒക്ടോബർ പത്തിനകം ഈ വിലാസത്തിൽ അയയ്ക്കണം - കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ– 680 020.
ബന്ധപ്പെട്ട വാർത്തകൾ: കോൾ ഇന്ത്യയിൽ 560 മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ; 50,000-1.60 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ പ്ലസ് ടു ആയിരിക്കണം.
പ്രായപരിധി
പ്രായം 20നും 45 വയസ്സിനും ഇടയിലായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ്യാഡിലെ 362 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ശമ്പളം
ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും ശമ്പളം.