1. News

കൊച്ചിൻ ഷിപ്‌യാഡിലെ 362 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

കൊച്ചിൻ ഷിപ്‌യാഡിൽ ഐടിഐ/ടെക്നിഷ്യൻ അപ്രന്റിസ്, പ്രോജക്ട് അസിസ്റ്റന്റ് എന്നി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 362 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.cochinshipyard.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
Cochin Shipyard Recruitment 2023: Apply for 362 vacancies
Cochin Shipyard Recruitment 2023: Apply for 362 vacancies

കൊച്ചിൻ ഷിപ്‌യാഡിൽ ഐടിഐ/ടെക്നിഷ്യൻ അപ്രന്റിസ്, പ്രോജക്ട് അസിസ്റ്റന്റ് എന്നി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 362 ഒഴിവുകളാണുള്ളത്.  താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.cochinshipyard.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/09/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 4 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

പ്രായപരിധി

പ്രായം 04.10.23 ന് 18 വയസ്സായിരിക്കണം

ബന്ധപ്പെട്ട വാർത്തകൾ: ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ വിവിധ ഒഴിവുകൾ

അപ്രന്റിസ് - ​വിഭാഗങ്ങളും യോഗ്യതയും

ഐടിഐ ട്രേഡ് അപ്രന്റിസ്: 300 ഒഴിവ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), പെയിന്റർ (ജനറൽ)/പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/കാർപെന്റർ/ വുഡ് വർക്ക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/പ്ലമർ, റഫ്രിജറേഷൻ & എസി മെക്കാനിക്/ റഫ്രിജറേഷൻ & എസി ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി) സ്റ്റൈപൻഡ്: 8000 രൂപ.

ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിലെ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്: 8 ഒഴിവ് (അക്കൗണ്ടിങ് & ടാക്സേഷൻ/ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നഴ്സിങ് & പാലിയേറ്റീവ് കെയർ/ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി/ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് & റസ്റ്ററന്റ് മാനേജ്മെന്റ്/ ക്രാഫ്റ്റ് ബേക്കർ): ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്എസ്‌ഇ ജയം. സ്റ്റൈപൻഡ്: 9000 രൂപ.

പ്രോജക്ട്  അസിസ്റ്റന്റ്

54 ഒഴിവുകൾ. മൂന്നു വർഷ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ഒക്ടോബർ 7 വരെ.  

വിഭാഗം, യോഗ്യത

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും.

ഐടി: കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും. ഫിനാൻസ്: എംകോം, 2 വർഷത്തെ പരിചയം.

പ്രായപരിധി

വയസ്സ് 30. അർഹർക്ക് ഇളവുണ്ട്.

ശമ്പളം

(1, 2, 3 വർഷങ്ങളിൽ): 24,400, 25,100, 25,900+ആനുകൂല്യങ്ങൾ. 

English Summary: Cochin Shipyard Recruitment 2023: Apply for 362 vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds