Updated on: 3 September, 2023 3:41 PM IST
കുടുംബശ്രീ ഓണചന്ത; 75 ലക്ഷം വിറ്റുവരവ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ച ഓണചന്തകളിലൂടെ വിറ്റഴിച്ചത് 75 ലക്ഷം രൂപയുടെ ഉത്പ്പന്നങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. 25 സി.ഡി.എസ് ചന്തകളും മാനന്തവാടിയില്‍ ജില്ലാ ചന്തയുമാണ് സംഘടിപ്പിച്ചത്.

ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അരി, വിവിധയിനം അച്ചാറുകള്‍, ചക്ക പപ്പടം, ചോക്ലേറ്റ്, വടുക്, മസാലപ്പൊടികള്‍, വെളിച്ചെണ്ണ, മുളയുല്‍പ്പന്നങ്ങള്‍, വിവിധ തരം വസ്ത്രങ്ങള്‍, ഓണക്കോടികള്‍, വന ഉത്പ്പന്നങ്ങള്‍, ചിരട്ടയുല്‍പ്പന്നങ്ങള്‍ അടക്കമുള്ള കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് ഓണം വിപണന മേളയിലൂടെ വിറ്റഴിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണ കേട് വരാതെ സൂക്ഷിക്കുവാൻ സഹായിക്കുന്ന ചില ടിപ്പുകൾ

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകര്‍ ഉത്പ്പന്നങ്ങളുമായി വിപണന മേളകളില്‍ സജീവമായി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരില്‍നിന്ന് പ്രാദേശിക പച്ചക്കറികളും ചന്തയില്‍ എത്തിച്ചു വില്‍പ്പന നടത്തിയിരുന്നു. സംരംഭകര്‍ക്കൊപ്പം നിരവധി പേര്‍ ഓണം വിപണന മേളയുടെ ഭാഗമായി. 

ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ വിവിധയിടങ്ങളില്‍ ഓണ ചന്തകളും വിപണനമേളകളും സംഘടിപ്പിച്ചത്.

English Summary: Kudumbashree Onachanta; 75 lakh turnover
Published on: 03 September 2023, 03:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now