കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്. കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ വിളവെടുക്കുന്ന പച്ചക്കറികള്‍ വിപണനം നടത്താന്‍ കുടുംബശ്രീ വഴിയൊരുക്കുന്നു. തൃശൂര്‍ ജില്ലയിലെ എം കെ എസ് പി പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി വിളവെടുക്കുന്നതിലും വിപണനം നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. കോറോണക്കാലത്ത് പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ സിഡിഎസുകളിലെ സംഘകൃഷി ഗ്രൂപ്പുകള്‍ ചെയ്യുന്ന പച്ചക്കറികളാണ് ഇങ്ങനെ വണ്ടിയില്‍ ശേഖരിക്കുന്നത്. ജില്ലാതലത്തില്‍ സേവനം ഒരുക്കുന്ന ഈ വണ്ടിയില്‍ പച്ചക്കറികള്‍ ശേഖരിച്ച് ബ്ലോക്കുകളില്‍ എത്തിച്ച് വിവിധ പ്രദേശങ്ങളിലായി വിറ്റഴിക്കും. കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ നിര്‍വഹിച്ചു.
English Summary: Kudumbasree vegetable van at your courtyard
Published on: 12 May 2020, 06:13 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now