എറണാകുളം: കുട്ടമ്പുഴയിൽ കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിൽ കൂവപ്പൊടി ഉൽപാദന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.
പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമയി ട്രൈബൽ മേഖലയിലെ വനിതകൾക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ യൂണിറ്റ് ആരംഭിച്ചത്. The unit was set up as part of the Scheduled Tribes Sustainable Development Program to ensure the livelihood of women in the tribal areas.
പഞ്ചായത്തിലെ പിണവൂർകുടിയിൽ 5 പേരുടെ നേതൃത്വത്തിൽ " വിന്റർഗ്രീൻ " എന്ന പേരിലാണ് യൂണിറ്റ് പ്രവർത്തനം.
തികച്ചും പരമ്പരാഗതമായ രീതിയിൽ തന്നെ കൂവപ്പൊടി ഉൽപാദിപ്പിക്കുന്നതിനാൽ 100 % ഗുണമേന്മയും ഇവർ ഉറപ്പു നൽകുന്നു.സ്വന്തമായി കൃഷി ചെയ്യുന്നവയും പ്രാദേശികമായി ശേഖരിക്കുന്നതുമായ കൂവയാണ് മൂല്യവർദ്ധിത ഉൽപന്നമായി മാറ്റുന്നത്.
5 പേരുടെ നേതൃത്വത്തിൽ ആണ് ആരംഭിക്കുന്നതെങ്കിലും ആ പ്രദേശത്തെ വനിതകൾക്ക് തൊഴിൽ നൽകാനും,വരുമാനം ഉറപ്പാവാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, വാർഡ് മെമ്പർമാരായ ബിനേഷ് നാരായണൻ,ജോഷി,പഞ്ചായത്ത് സെക്രട്ടറി സി കെ സാബു,കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ രാഗേഷ് കെ ആർ, ജില്ല പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ,സി ഡി എസ് ചെയർപേഴ്സൺ ആനന്ദവല്ലി ശ്രീധരൻ,വൈസ് ചെയർ പേഴ്സൻ വത്സ ബിനു,ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സ്വകാര്യ സ്ഥാപനത്തിൽ 400 ഒഴിവിലേക്ക് കൊച്ചിയിൽ ഇന്റർവ്യൂ