Updated on: 4 December, 2020 11:19 PM IST

സമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാൻ അവസരമൊരുക്കി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്). കോഴ്സ് കഴിഞ്ഞാൽ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളുണ്ട്. കൂടാതെ കേന്ദ്ര, സംസ്ഥാന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, വിവിധ സമുദ്രപഠന ഗവേഷണ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ ഗവേഷണ കരിയർ ലക്ഷ്യമിടാം. സംരംഭകത്വ വികസന പരിശീലനകേന്ദ്രം വഴി വിദ്യാർഥികളെ സംരംഭകരാകാനും പ്രേരിപ്പിക്കുന്നു. ബ്ലൂ ഇക്കോണമിയിൽ വലിയ സാധ്യതകളാണ് കുഫോസ് തുറന്നിടുന്നത്.

The Kerala University of Fisheries and Ocean Studies is an autonomous publicly funded institution established on 20 November 2010, and governed by the Kerala University of Fisheries and Ocean Studies Act, 2010 passed by the Kerala Law ( Legislation 1 ) Department vide Notification No. 19540 / Leg.1 / 2010/Law dated 28 January 2011. This is the first Fisheries University in India coming under the Fisheries Ministry with its headquarters at Panangad, Kochi, along the Kochi Bypass section of the NH-66. Ernakulam South Railway Station is the nearest Railway Station, 12 km away from the campus. Total land area is 69 acres.

കോഴ്സുകൾ

എം.എഫ്.എസ്സി., എം.എസ്സി., എം.ബി.എ., എം.ടെക്., എൽഎൽ.എം., ഡിപ്ലോമ, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

ബി.എഫ്.എസ്സി., ബി.ടെക്. (ഫുഡ് ടെക്നോളജി)- നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുന്നു.

Courses     

Bachelors in Food Technology (B Tech)

School of Management and Entrepreneurship (MBA)

Bachelor's degree in the Fisheries Science (B.F.Sc)

Master's degree in the Fisheries Science (M.F.Sc)

School of Aquaculture

School of Fisheries Resources Management

School of Aquatic Products and Technology

Master's degree in Marine Chemistry

Master's degree in Biological Oceanography and Biodiversity (M Sc.BO & BD)

Master's degree in Physical Oceanography and Ocean modelling (M Sc.PO & OM)

MBA in Energy Management

Master's degree in Biotechnology (M Sc. Biotechnology)

Master's degree in Maritime Law (LLM)

ഗവേഷണം

മത്സ്യക്കൃഷി, ജല ആവാസവ്യവസ്ഥ, ടാക്സോണമിയും ജൈവവൈവിധ്യവും സമുദ്ര-ഉൾനാടൻ മത്സ്യബന്ധനം, മത്സ്യസംസ്കരണവും മൂല്യവർധിത ഉത്പാദനവും നാട്ടറിവുകൾ എന്നീ പ്രധാന മേഖലകളിലാണ് ഫിഷറീസുമായി ബന്ധപ്പെട്ട് മാത്രം കുഫോസിൽ ഗവേഷണങ്ങൾ നടക്കുന്നത്. സമുദ്രശാസ്ത്രത്തിൽ മറൈൻ ബയോ ആക്ടീവ് കോംപൗണ്ട്സ്, കണ്ടൽ സംരക്ഷണം, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം, സമുദ്ര പാരിസ്ഥിതിക ആരോഗ്യപഠനം, കടൽത്തീര മലിനീകരണം, കാലാവസ്ഥാ വ്യതിയാന പഠനം, സമുദ്രസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലാണ് ഗവേഷണം.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ്, സി.എം.എൽ.ആർ.ഇ. എന്നിവയുമായി സഹകരണത്തിനും ഗവേഷണ സംരംഭങ്ങൾക്കും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

മത്സ്യക്കൃഷി, ജല ആവാസവ്യവസ്ഥ, ടാക്സോണമിയും ജൈവവൈവിധ്യവും സമുദ്ര-ഉൾനാടൻ മത്സ്യബന്ധനം, മത്സ്യസംസ്കരണവും മൂല്യവർധിത ഉത്പാദനവും നാട്ടറിവുകൾ എന്നീ പ്രധാന മേഖലകളിലാണ് ഫിഷറീസുമായി ബന്ധപ്പെട്ട് മാത്രം കുഫോസിൽ ഗവേഷണങ്ങൾ നടക്കുന്നത്. സമുദ്രശാസ്ത്രത്തിൽ മറൈൻ ബയോ ആക്ടീവ് കോംപൗണ്ട്സ്, കണ്ടൽ സംരക്ഷണം, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം, സമുദ്ര പാരിസ്ഥിതിക ആരോഗ്യപഠനം, കടൽത്തീര മലിനീകരണം, കാലാവസ്ഥാ വ്യതിയാന പഠനം, സമുദ്രസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലാണ് ഗവേഷണം.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ്, സി.എം.എൽ.ആർ.ഇ. എന്നിവയുമായി സഹകരണത്തിനും ഗവേഷണ സംരംഭങ്ങൾക്കും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്://admission.kufos.ac.in/

ജോലി സാധ്യതകൾ

മത്സ്യമേഖല, സമുദ്രശാസ്ത്രം, മാനേജ്മെന്റ് മേഖലകളിലായി പ്രാപ്തരായ ഉദ്യോഗാർഥികളാണ് ഓരോവർഷവും കുഫോസിൽ നിന്ന് പഠനം പൂർത്തിയാക്കുന്നത്. സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ സമുദ്ര- ഫിഷറീസ് വിഭാഗങ്ങളിലായി ഒട്ടനവധി ജോലിസാധ്യതകളും ഇവർക്കുണ്ട്. എൻവയോൺമെന്റൽ സയൻസ് സ്ട്രീമിൽ പഠനം പൂർത്തിയാക്കിയവർക്കും അവസരമുണ്ട്.

വേറിട്ട തൊഴിലുകൾ

വിവിധ സ്ഥാപനങ്ങൾ കുഫോസിൽ കാമ്പസ് ഇന്റർവ്യൂ നടത്താറുണ്ട്. മത്സ്യസംസ്കരണം, മത്സ്യക്കൃഷി, അലങ്കാരമത്സ്യ കയറ്റുമതി, ഭക്ഷ്യസംസ്കരണം, മരുന്നുനിർമാണം തുടങ്ങിയ മേഖലകളിൽ ജോലിചെയ്യാം. ഷിപ്പിങ്, ബയോ ഓപ്റ്റിക്കൽ മോഡലിങ്, എണ്ണവ്യവസായം, ഡിസാസ്റ്റർ മാനേജ്മെന്റ്, ക്വാളിറ്റി കൺട്രോളർ, ഫുഡ് സയന്റിസ്റ്റ് എന്നീ മേഖലകൾ. എനർജി മാനേജ്മെന്റ് എം. ബി.എ. കഴിഞ്ഞവർക്ക് ഊർജോത്പാദന കമ്പനികളിലും സ്ഥാപനങ്ങളിലും മാനേജ്മെന്റ് തലത്തിൽ ജോലിലഭിക്കും. എം.ടെക്. നേടിയവർക്ക് കോസ്റ്റൽ എൻജിനിയറിങ്, ഫിഷറീസ് എൻജിനിയറിങ് എന്നീ മേഖലകൾ. കാർഷിക ഗവേഷണ കൗൺസിലിന്റെ എ.ആർ.എസ്. പരീക്ഷ എഴുതി ശാസ്ത്രജ്ഞരാകാനും സാധിക്കും. മത്സ്യമേഖല, സമുദ്രശാസ്ത്രം, മാനേജ്മെന്റ് മേഖലകളിൽ പഠന-ഗവേഷണ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏക സർവകലാശാലയാണിത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകലോക പരിസ്ഥിതി ദിനം - ആർട്ട്‌ ഓഫ് ലിവിംഗ് ജില്ലാതല ഉൽഘാടനം

English Summary: Kufos provide more opportunities in fish ,sea sector
Published on: 04 June 2020, 04:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now