Updated on: 4 December, 2020 11:19 PM IST
വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണനും കഞ്ഞിക്കുഴി ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാറും ചേർന്ന് നിർവ്വഹിച്ചു
കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡിലെ കുന്നും പുറത്തു രാജപ്പന്റെ വീട്ടുവളപ്പിൽ ചെന്നാൽസംയോജിത കൃഷിയുടെ സമ്പൂർണ്ണത കാണാൻ കഴിയും കപ്പയും വാഴയും കപ്പക്കിഴങ്ങും ഇഞ്ചിയും മഞ്ഞളും ചേമ്പും ചേനയും വാഴയും ഇവയ്ക്ക് ജൈവ വളമൊരുക്കാൻ നാലുനാടൻ പശുക്കളും മൽസ്യവും താറാവും കോഴിയും ഒക്കെയായി കൃഷിയിടം സമ്പൂർണ്ണമാണ്.
മഴമറയിൽ കായ്ച്ചു കിടക്കുന്ന നല്ല നാടൻ പച്ചപ്പയർ, പടവലവും പായലും പന്തലിലേയ്ക്കാവുന്നു. പയർ വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണനും കഞ്ഞിക്കുഴി ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാറും ചേർന്ന് നിർവ്വഹിച്ചു. പഞ്ചായത്തംഗം ലക്ഷ്മിക്കുട്ടി, എസ്. ഗവേഷ് , വി.ആർ.രഘുവരൻ ,
ജയശ്രീദേവ് , ശരത് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനിയിൽ നിന്ന് വിരമിച്ച കെ.പി.രാജപ്പൻ തന്റെ റിട്ടയർമെന്റ് ജീവിതം പൂർണ്ണമായും കൃഷിയിലാണ്. നാലു തരം മരച്ചീനിയാണ് കൃഷിയിടത്തിലുള്ളത് . ഏറെ പ്രാധാന്യത്തോടെ വളർത്തുന്നത് പ്രമേഹ രോഗികൾക്കും ആവശ്യാനുസരണം കഴിക്കാവുന്ന ഇനമാണ്. ഏത്ത മുട്ടൻ ഇനത്തിലുള്ള കപ്പയും കൃഷിയിടത്തിൽ സുലഭമായി വളരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ പയർ വിളവെടുപ്പ് നടത്തും. കൃഷി പൂർണ്ണമായും ജൈവരീതിയിലാണ്. നാടൻ പശുക്കളുടെ ചാണകവും മൂത്രവുംവീട്ടിൽ തയ്യാറാക്കുന്ന ജീവാമൃതവും ആണ് വളമായി ഉപയോഗിക്കുന്നത്.
ഭാര്യ പ്രസന്നയും മകൻ നിഥിനുമാണ് സഹായികളായി ഒപ്പമുള്ളത്. തനിക്കു സ്വന്തമായുള്ള കുറച്ചു ഭൂമിയിൽ
സംയോജിത കൃഷിയുടെ പുതിയ മാതൃക തീർക്കുകയാണ് രാജപ്പൻ കുന്നുംപുറം .
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നാടൻ പശുക്കളെ അന്വേഷിക്കുകയാണോ ? എങ്കിൽ കപില പശുവിനെ വാങ്ങാം
#Local cow #Agriculture #jeevamritham #Krishi #Vegetable #kanjikuzhi
English Summary: Kunnumpurathu Purayidam with the perfection of integrated farming-kjkbboct1920
Published on: 19 October 2020, 09:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now