Updated on: 4 December, 2020 11:19 PM IST
കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ ഒരു ഗ്രാമ പഞ്ചായത്തുകൂടി സമ്പൂർണ ശുചിത്വ  തരിശുരഹിത ഗ്രാമ പഞ്ചായത്ത് പദവി നേടി.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട കുറുമാത്തൂർ ഗ്രാമപഞ്ചായത്താണത്. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് മണ്ഡലം എം എൽ എ ജയിംസ് മാത്യു പ്രഖ്യാപനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഐ. വി നാരായണൻ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിലെ പ്രവർത്തന റിപ്പോർട്ട് കൃഷി ഓഫീസർ രാമകൃഷ്ണൻ മാവിലയും ശുചിത്വമേഖലയിലെ റിപ്പോർട്ട് വി.ഇ.ഒ. കമാലുദിനും അവതരിപ്പിച്ചു.

ജില്ലയിൽ സമ്പൂർണ ശുചിത്വ പദവി നേടുന്ന നാലാമത്തെ പഞ്ചായത്താണിത്. പടിയൂർ, പരിയാരം, കതിരൂർ എന്നിവയാണ് ഇതിനകം സമ്പൂർണ ശുചിത്വ പദവി നേടിയത്. 11 മാനദണ്ഡങ്ങളിൽ നേടിയ നേട്ടങ്ങൾ വിലയിരുത്തിയാണ് ഒരു തദ്ദേൾ സ്വയംഭരണ സ്ഥാപനത്തിന് സമ്പൂർണ ശുചിത്വ പദവി നൽകുന്നത്.t is the fourth panchayat in the district to achieve complete sanitation status. Padiyoor, Pariyaram and Kathirur have already achieved full sanitation status. A self-governing body is given the status of a complete hygienic institution based on its achievements in 11 criteria.


കാർഷിക മേഖലയിൽ കുറുമാത്തൂർ പഞ്ചായത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ 

 ആകെ ഭൂവിസ്തൃതി 5079 ഹെക്ടർ അതിൽ 4706 ഹെക്ടർ ഭൂമിയിലും കൃഷി ചെയ്യുന്നു.
 നെൽകൃഷിയോഗ്യമായ 140 ഹെക്ടർ വയലിൽ ഒന്നാം വിള കൃഷി ചെയ്തത് 132 ഹെക്ടറിലാണ്. 
 പുതുതായി 22 ഹെക്ടർ ഭൂമിയിൽ നെൽകൃഷി ആരംഭിച്ചു.
 25 പച്ചക്കറി ക്ലസ്റ്ററുകൾ ഈ പഞ്ചായത്തിൽ നിലവിലുണ്ട്.

സമ്പൂർണ ശുചിത്വ പദവിയിലേക്കെത്തിച്ച നേട്ടങ്ങൾ 

1. 2017 ആഗസ്തിൽ മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം സർവ്വെ സംഘടിപ്പിച്ചു.
2. 2018ൽ വെളിയിട വിസർജ്ജനമുക്ത പഞ്ചായത്തായി.
3എം.സി.എഫ് പണിതു
4 കംഫർട്ട് സ്‌റ്റേഷൻ സ്ഥാപിച്ചു.
 5 നാല് ബോട്ടിൽ ബൂത്തകളും 11 പെൻ ബൂത്തുകളും സ്ഥാപിച്ചു
 6 പാതയോരം ഹരിതയോരം പദ്ധതി നടപ്പിലാക്കി
 7 ടാറിങ്ങിന് പ്ലാസ്റ്റിക്ക് ഉപയോഗിച്ചു തുടങ്ങി.
 8.പതിനേഴംഗ  ഹരിത കർമ്മ സേന സജീവ രംഗത്ത്
 9 ഹരിത മാംഗല്യം പദ്ധതി നടപ്പിലാക്കി വരുന്നു.
 10 എല്ലാ വീട്ടിലും ജൈവ കമ്പോസ്റ്റിങ്ങ് സൗകര്യം ഏർപ്പെടുത്തി.
 11 റോഡുകളിൽ സി.സിടിവി

കൂടുതൽ അനുബന്ധ വാർത്തകൾക്കു :ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

#Agriculture#FTB#Agro#Farm#Krishi

English Summary: Kurumathoor Grama Panchayat is now completely clean and tidy
Published on: 27 July 2020, 05:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now