News

കർഷകപ്രീതി നേടി അനന്തക്കാട്ട് നഴ്സറി

കണ്ണൂർ ജില്ലയിലെ കർഷകപ്രീതി നേടിയ നഴ്സറികളിലൊന്നാണ് അനന്തക്കാട്ട് നഴ്സറി. ജില്ലക്കകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ഇവിടെ നിന്നും നാണ്യവിളകൾ, വിവിധ വൃക്ഷത്തൈകൾ, പഴവർഗ്ഗങ്ങൾ, അലങ്കാര വൃക്ഷങ്ങൾ, പൂച്ചെടികൾ തുടങ്ങിയവകളുടെ തൈകളും വിത്തുകളും ലഭ്യമാണ്.
ഇത്തരത്തിൽ പഴവർഗ്ഗങ്ങളുടെ തൈകൾക്ക് കൂടുതൽ പ്രാധാന്യം നല്കി നടത്തി വരുന്നതാണ് പരിയാരത്ത് പ്രവർത്തിക്കുന്ന അനന്തക്കാട്ട് ഹൈടെക് ഫാം ആന്റ് നഴ്സറി. അനന്തക്കാട്ട് ജോബി ഈപ്പനും ഭാര്യ എലിസബത്തുമാണ് ഈ നഴ്സറി നടത്തി വരുന്നത്.

കേരളത്തിന് പുറത്തുള്ള പഴവർഗ്ഗ ഇനങ്ങളാണ് ഈ നഴ്സറിയിൽ ഭൂരിഭാഗവും. ഇവയിൽ പലതും ഇവിടെയുള്ള നഴ്സറികളിൽ ലഭ്യമല്ലാത്തവയും. അതു കൊണ്ടുതന്നെ ആവശ്യക്കാരും നിരവധിയാണ്.
ആദ്യം പഴവർഗ്ഗ ഇനങ്ങളെ നമുക്ക് പരിചയപ്പെടാം. റമ്പൂട്ടാൻ ഇനങ്ങളായ എൻ18, ഇ35, ശ്രീലങ്കയിൽ നിന്നുള്ള മൾവാനാ, തായ്ലൻറിൽ നിന്നുള്ള സ്കൂൾ ബോയ്, റോങ്ങ് റയാൻ, മാംഗോസ്റ്ററിൻ, പുലാസാൻ, ബ്ലാക്ക് ബെറി, ബ്ലൂ ബെറി, ഒലിവ്, മിൽക്ക് ഫ്രൂട്ട്, പഴത്തിന് വേണ്ടി മാത്രം നടുന്ന ആഞ്ഞിലി, വുഡ് ആപ്പിൾ, കെപ്പൽ എന്നറിയപ്പെടുന്ന പെർഫ്യൂം ഫ്രൂട്ട്, 6 ഇഞ്ച് നീളമുള്ള ബ്രസീലിയൻ മൾബറി, മിറാക്കിൾ ഫ്രൂട്ട്, വെള്ള ഞാവൽ, ബംഗ്ലാദേശ് ഫ്രൂട്ടായ ഗാബ്, സ്വിറ്റ് അമ്പഴം, ബേർ ആപ്പിൾ, മപ്പരാങ്ക്, സലാക്ക്, അഭിയു, നാരക ഇനങ്ങളായ ബ്ലാക്ക് ലമൺ, സീഡ്ലസ് ലമൺ, ബിഗ് ലമൺ, കുംകുവാറ്റ്, ബബ്ലൂസ്,നാഗ്പൂർ ഓറഞ്ച്, കൂർഗ് ഓറഞ്ച്, ബർമ്മീസ് ഗ്രെയിപ്സ്, മൂട്ടി പഴം, ലക്കോട്ട്, വെസ്റ്റ് ഇന്ത്യൻ ചെറീസ്, അക്കായ് ബറി, ബുട്ടോകോ പ്ലം, തായ്‌ലന്റ് ചാമ്പ, റെഡ് ലേഡി പപ്പായ, അവക്കാഡോ തുടങ്ങിയവയും. വില കൂടിയ ഇനങ്ങളായ വൈറ്റ് സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, യല്ലോ സപ്പോട്ട, ബൊളീവിയൻ മാംഗോസ്റ്റിൻ (ചുവപ്പ്), തായ്ലൻറ് ബ്ലൂ ബെറി, അരശു ഫ്രൂട്ട്, യൂവിയ, മഡ്രോണ, യല്ലോ ജബോട്ടിക്കബ, ബ്ലൂ ബോട്ടിക്കബ, അച്ചാ ചെറു, പട്ടായ് ഫ്രൂട്ട്, റെഡ് സ്വീറ്റ് കോക്കം, റെഡ് ലേഡി പപ്പായ എന്നിങ്ങനെ നീളുന്നു പഴവർഗ്ഗങ്ങൾ.

മാവിനങ്ങളായ മല്ലിക, ദസരി, കേസരി, കോട്ടുക്കോണം, കട്ടുകെട്ടി, കോശരി, സോണിയ(ഓൾ സീസൺ), കിയോസാവിയോ, ബന്നറ്റ് അൽഫോൺസാ, ഹിമാപസന്ത്, ചക്കരമാവ്, സ്വർണ്ണ രേഖ എന്നിങ്ങനെ മുപ്പതോളം ഇനങ്ങൾ. കവുങ്ങ് ഇനങ്ങളായ കാസറഗോഡൻ മോഹിത് നഗർ, രത്നഗിരി, സൈഗോൺ, കുള്ളൻ കവുങ്ങായ ഇൻറർസെ മങ്കള. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ആർലി ഉൾപ്പെടെ മൂന്ന് വ്യത്യസ്ത പ്ലാവ് ഇനങ്ങൾ. വാഴ ഇനങ്ങളായ ടിഷ്യൂക്കൾച്ചർ വഴ, സ്വർണ്ണമുഖി, ചെങ്ങാലിക്കോടൻ, പൂവൻ, നേന്ത്രവാഴാ, ജി 9, ജി 9 ഗോൾഡ്, ഞാലിപ്പൂവൻ, പാളയൻ കോടൻ, ചെങ്കദളി. തെങ്ങിനങ്ങളായ മൂന്നര വർഷം കൊണ്ട് കായ്ക്കുന്ന ചാവക്കാട് കുള്ളൻ, അന്നൂർ, കുറ്റ്യാടി, 24 മാസം കൊണ്ട് കായ്ക്കുന്ന ഡീജേയിൽ നിന്നുള്ള ഡി X ടി.

ഈ തൈകൾക്ക് പുറമെ വളങ്ങളായ കമ്പോസ്റ്റ്, ഫിഷ് അമിനോ, നഴ്സറിയിൽ വളർത്തുന്ന നാടൻ പശുവിൽ നിന്നും ഉല്പാദിപ്പിക്കുന്ന ജീവാമൃതം എന്നിവയും ഹൈബ്രിഡ് പച്ചക്കറി വിത്തുകളും ഇവിടെ ലദ്യമാണ്.
ഇവിടെയെത്തുന്നവർക്ക് തൈകൾക്ക് പുറമെ നടീൽ രീതി, വളപ്രയോഗം, ജലസേചനം തുടങ്ങിയവ എങ്ങനെ ചെയ്യണം എന്നതിനേക്കുറിച്ച് വ്യക്തമായി പറഞ്ഞത് മനസിലാക്കുന്നതോടൊപ്പം കൃഷിരീതികൾ വ്യക്തമാക്കുന്ന കൈപുസ്തകവും ജോബിയും എലിസബത്തും നല്കുന്നുണ്ട്.
ഗുണനിലവാരമുള്ള തൈകൾ നല്കുന്നതോടൊപ്പം വിലക്കുറവും ഉപഭോക്താക്കളോടുള്ള നല്ല സമീപനവും അനന്തക്കാട്ട് നഴ്സറിയെ കർഷകർക്ക് പ്രീയപ്പെട്ടതാക്കുന്നു


English Summary: Ananthankad Nursery Kannur

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine