1. News

മ്യൂച്വൽ ഫണ്ടുകളിൽ ഏറ്റവും മികച്ചത് ലാർജ് ക്യാപ് ഫണ്ട് മാത്രം...

നമ്മൾ സമ്പാദിച്ച പണം എവിടെ എവിടെ നിക്ഷേപിച്ചാൽ ആണ് നഷ്ടസാധ്യത കുറഞ്ഞതും കൂടുതൽ നേട്ടം ലഭിക്കുന്നതും? അതെ നമ്മളിൽ പലർക്കും ആശങ്ക ഉണർത്തുന്ന ഒരു ചോദ്യമാണിത്. ഇതിനുവേണ്ടി ഒരു സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ പറയാവുന്നത് മ്യൂച്ചൽ ഫണ്ട് മാത്രമാണ്.

Priyanka Menon
ഏറ്റവും മികച്ചത് ലാർജ് ക്യാപ് ഫണ്ട്
ഏറ്റവും മികച്ചത് ലാർജ് ക്യാപ് ഫണ്ട്

നമ്മൾ സമ്പാദിച്ച പണം എവിടെ എവിടെ നിക്ഷേപിച്ചാൽ ആണ് നഷ്ടസാധ്യത കുറഞ്ഞതും കൂടുതൽ നേട്ടം ലഭിക്കുന്നതും? അതെ നമ്മളിൽ പലർക്കും ആശങ്ക ഉണർത്തുന്ന ഒരു ചോദ്യമാണിത്. ഇതിനുവേണ്ടി ഒരു സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ പറയാവുന്നത് മ്യൂച്ചൽ ഫണ്ട് മാത്രമാണ്. ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം കൂടുതൽ സുരക്ഷിതത്വം നൽകുന്നതും, ഏറെ ലാഭകരവുമാണ്.

10 വർഷമെങ്കിലും നിക്ഷേപ കാലയളവ് എടുക്കുന്ന രീതി ആണെങ്കിൽ കൂടുതൽ ലാഭം കൊയ്യാം. മ്യൂച്ചൽ ഫണ്ടുകളിലെ മിഡ്ക്യാപ്, സ്മാൾ ക്യാപ്, മൾട്ടി ക്യാപ് തുടങ്ങിയ ഫണ്ടുകളിൽ നിക്ഷേപിക്കു ന്നതിനേക്കാൾ എത്രയോ ഇരട്ടി ലാർജ് ക്യാപ് നിക്ഷേപത്തിലൂടെ നിങ്ങൾക്ക് നേടിയെടുക്കാം. നിങ്ങളുടെ ബാങ്കിൽ ഉള്ള തുക പ്രതിമാസം ഫണ്ടിലേക്ക് മാറ്റുന്ന രീതി പിന്തുടരുന്നതാണ് ഉത്തമം.

വൻകിട കമ്പനികളുടെ ഓഹരിയിൽ നിക്ഷേപിക്കുന്നവയാണ് ലാർജ് ക്യാപ് ഫണ്ടുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. മ്യൂച്ചൽ ഫണ്ട് ലാർജ് ക്യാപ് സ്കീം പ്രകാരം ഓഹരികളിൽ മാത്രമല്ല, ഗവൺമെൻറ് സെക്യൂരിറ്റി കളിലും, കട പത്രങ്ങളിലും നിങ്ങളുടെ നിക്ഷേപം നടത്താവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഓഹരി വിപണി തകർച്ച നേരിട്ടാലും നിങ്ങൾക്ക് ഭയം കൂടാതെ ഇരിക്കാം.

നിക്ഷേപ കാലാവധി പൂർത്തിയാക്കുന്ന സമയത്തിന് ഒന്നോ രണ്ടോ വർഷം മുൻപ് വിപണി മികച്ച നേട്ടത്തിൽ ആണെങ്കിൽ നിക്ഷേപം പിൻവലിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റാം.

English Summary: Large cap funds are the best mutual funds ...

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds