Updated on: 4 December, 2020 11:19 PM IST

d                                         
               

ദിവാകരൻ ചോമ്പാല

ds

മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ
പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും  ഭാവത്തിലും ദൃശ്യാചാരുതയോടെ  ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം !
നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം .
മയ്യഴിയോട് തൊട്ടുതന്നെ  ഏറെ അകലെയല്ലാതെകിടക്കുന്നന്യുമാഹിയിലെ  ഉസ്സൻമൊട്ടയിൽ  നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്‌തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു .

മലയും കുന്നും കൃത്രിമ തടാകവും  വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്‌സ്‌കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത ദിവസം വിപുലമായ ഒരുക്കങ്ങളോടെ സന്ദർശകരെ  സ്വാഗതം ചെയ്യുകയുണ്ടായി .

വർണ്ണശബളമായ ഉത്‌ഘാടനച്ചടങ്ങിൽ അടുത്തും അയലത്തുമുള്ള പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ ക്ഷണിതാക്കളായെത്തിയവരിൽ  ബഹഭുരിഭാഗംപേരും കുടുംബസമേതമുള്ള  സന്ദർശകർ .


അലങ്കാര സസ്യങ്ങളുടെയും പൂന്തോട്ട  നിർമ്മാണ വസ്തുക്കളുടെയും വിപുലമായ വിതരണ കേന്ദ്രം എന്നതിലുപരി കുടുംബസമേതം ഒഴിവുസായാഹ്നങ്ങൾക്ക് നിറംപകരാനും അനുയോജ്യമായ ഒരിടം .
രണ്ടര ഏക്കർ വിസ്‌തൃതിയിലുള്ള  കുന്നിൻചെരിവിനെ സഞ്ചാരയോഗ്യവും ഹരിതാഭവുമാക്കിയിരിക്കയാണ്    പുന്നോൽ സ്വദേശിയും പ്രകൃതിസ്നേഹിയുമായ  ജസ്‌ലിം മീത്തൽ എന്ന പ്രവാസി യുവാവ് ,
കുട്ടികൾക്ക് കൗതുകകാഴ്ച്ചകൾക്കായി ജിറാഫ് , കടുവ ,വരയൻകുതിര , മറ്റു വിവിധ രൂപങ്ങൾ ഉയരങ്ങളിൽനിന്നും ഊർന്നിറങ്ങിയും  ഉരസിത്താഴ്ന്നും കുട്ടികൾക്ക്  കളിച്ചുരസിക്കാനുള്ള  സൗകര്യങ്ങൾ ,ഉഞ്ഞാലിലാടാനും വട്ടം കറങ്ങിക്കളിക്കാനും പ്രത്യേക ഉപകരണങ്ങൾ , വർണ്ണംവിതറുന്ന കൂറ്റൻ ഫൗണ്ടനുകൾ ,ലഘുഭക്ഷണ സൗകര്യങ്ങൾ ,ഉയരങ്ങളിൽ നിന്നും ഇലച്ചാർത്തുകൾക്ക് മുകളിലൂടെ അറബിക്കടലിന്റെ തീരഭൂമിയിലേക്കൊരു നാട്ടുകാഴ്ച !

നാട്ടുപൂക്കളിലെ കേമന്മാരായ പിച്ചി ,ചെമ്പരുത്തി ,നന്ത്യാർവട്ടം  ,മന്ദാരം ,കനകാംബരം ,അരളി തുടങ്ങിയവക്കൊപ്പം   ദേശീയവും വിദേശീയവുമായ അലങ്കാര ചെടികളുടെ വിപുലമായ ശേഖരത്തോടൊപ്പം കുള്ളൻ തെങ്ങിൻ തൈകൾ .റംബുട്ടാൻ ഡുരിയാൻ , ഒട്ടുമാവുകൾ തുടങ്ങിയ നിരവധി ഫലവൃക്ഷതൈകളുടെയും വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട് .
 ഭാരക്കുറവുള്ളതും പോളിമറിൽ നിർമ്മിച്ചതുമായ ചെറുതും വലുതുമായ പൂച്ചട്ടികളും  വെർട്ടിക്കൽ ഗാർഡൻ നിർമ്മിതിക്കാവശ്യമായ പലതരം വസ്‌തുക്കളുടെയും പ്രദർശനവും വിൽപ്പനയും ലോറൽ ഗാർഡനിൽ  ഒരുക്കിയിരിക്കുന്നു  .ഗൃഹാങ്കണങ്ങൾ മോടിപിടിപ്പിക്കുവാനും ലാൻഡ്സ്കേപ്പിങ്ങിനുമായി വിദഗ്‌ദ്ധ പരിശീലനം നേടിയവരുടെ സേവനവും ലോറൽ ഗാർഡനിൽനിന്നും ലഭിക്കുതാണെന്ന്  മാനേജിംഗ് ഡയറക്റ്റർ ജസ്‌ലിം  മീത്തൽ പറഞ്ഞു ,

കൂടുതൽ വിവരങ്ങൾക്ക് 7902365781  

English Summary: laurel garden - dreamland
Published on: 30 December 2019, 01:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now