Updated on: 2 February, 2023 8:49 PM IST
Know more about this SBI plan that earns good monthly income

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ജനങ്ങൾക്ക് ആദായകരമായ നിരവധി നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്.  എസ്ബിഐയുടെ മികച്ച പദ്ധതികളിലൊന്നാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം.  നല്ല വരുമാനം നൽകുന്ന ഒരു പദ്ധതിയാണിത്.  ഈ സ്കീം ഗ്യാരണ്ടീഡ് റിട്ടേൺ ഇടപാടുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.   ഈ പദ്ധതിയിൽ  ഒറ്റത്തവണ പണം അടച്ച് പ്രതിമാസം വരുമാനം നേടാം. 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് പ്രിമെച്വര്‍ പെയ്മൻറ് അനുവദിക്കും. നിക്ഷേപ തുകയുടെ 75 ശതമാനം വരെ നിബന്ധനകൾക്ക് വിധേയമായി ഓവര്‍ഡ്രാഫ്റ്റായി ലഭിക്കും.​

ഈ എസ്ബിഐ പദ്ധതി,  നിക്ഷേപ തുകയും പലിശയും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് തിരിച്ചു നൽകുന്നു.  കൂടാതെ പദ്ധതിക്ക് കീഴിൽ റിട്ടയര്‍മൻറ് ആവശ്യങ്ങൾക്കായും നിക്ഷേപം നടത്താം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. നിക്ഷേപം നടത്തി പിറ്റേ മാസം മുതൽ തന്നെ ആനുകൂല്യങ്ങൾ നേടാം. പ്രായപൂർത്തിയാകാത്തവർക്കും ഈ സ്കീമിൽ പണം നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടുകളോ ജോയിൻറ് അക്കൗണ്ടോ തുറക്കാം. എസ്ബിഐയുടെ എല്ലാ ശാഖകളിലും സേവനങ്ങൾ ലഭ്യമാകും. 36 മാസങ്ങൾ, 60 മാസങ്ങൾ, 84 മാസങ്ങൾ അല്ലെങ്കിൽ 120 മാസങ്ങൾ എന്നിങ്ങനെ അനുയോജ്യമായ നിക്ഷേപ കാലയളവും തെരഞ്ഞെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക

മുതിർന്ന പൗരൻമാർക്ക് കൂടുതൽ നേട്ടം

മികച്ച പലിശ നിരക്കാണ് എസ്‌ബി‌ഐ ആന്വിറ്റി നിക്ഷേപ പദ്ധതിക്ക് കീഴിൽ ഇപ്പോൾ ലഭിക്കുന്നത്. സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബാങ്ക് നൽകുന്ന പലിശ നിരക്ക് തന്നെയാണ് ലഭിക്കുക. അടുത്തിടെ എസ്ബിഐ സ്ഥിരനിക്ഷേപ പലിശ ഉയര്‍ത്തിയതിനാൽ പദ്ധതിക്ക് കീഴിൽ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. അഞ്ച് വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 7.25 ശതമാനം വരെ പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 6.75 ശതമാനം വരെയാണ് പരമാവധി പലിശ. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവര്‍ക്കാണ് പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താൻ ആകുക.

അതേസമയം സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ടിഡിഎസ് ബാധകമാണ്. സ്കീമിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപിച്ച പണം പ്രതിമാസ തവണകളായി തിരികെ ലഭിക്കുന്നു.  പദ്ധതിയിൽ അംഗമായയാൾ മരണം അടഞ്ഞാൽ തുക പിൻവലിക്കാം. 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും പ്രിമെച്വർ പെയ്മന്റ് അനുവദനീയമാണ്.

English Summary: Let's know more about this SBI plan that earns good monthly income
Published on: 02 February 2023, 08:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now